‘കുഴിയാത്ര’സുഖയാത്ര
Tuesday, July 10, 2018 2:14 AM IST
രാ​ജ​പു​രം: കാ​ഞ്ഞ​ങ്ങാ​ട്-​പാ​ണ​ത്തൂ​ർ സം​സ്ഥാ​ന പാ​ത​യി​ൽ പ​ടി​മ​രു​ത് പ​ള്ളി​ക്കു സ​മീ​പം റോ​ഡി​ലെ കു​ഴി​ക​ൾ യാ​ത്ര ദു​രി​ത​മാ​ക്കു​ന്ന​താ​യി പ​രാ​തി. ഇ​വി​ടെ വാ​ഹ​ന​ങ്ങ​ൾ താ​ഴ്ന്ന് അ​പ​ക​ട​ങ്ങ​ൾ പ​തി​വാ​യി​ട്ടും അ​ധി​കൃ​ത​ർ ന​ട​പ​ടി​സ്വീ​ക​രി​ക്കാ​ത്ത​തി​ൽ നാ​ട്ടു​കാ​ർ പ്ര​തി​ഷേ​ധ​ത്തി​ലാ​ണ്.

ക​ഴി​ഞ്ഞ​ദി​വ​സം ഇ​തു​വ​ഴി ക​ട​ന്നു​പോ​യ ബ​ഡ്സ് സ്കൂ​ളി​ന്‍റെ വാ​ഹ​ന​വും ടി​പ്പ​ർ ലോ​റി​യും കു​ഴി​യി​ൽ താ​ഴ്ന്ന് സം​സ്ഥാ​ന പാ​ത​യി​ൽ മ​ണി​ക്കൂ​റു​ക​ളോ​ളം ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടി​രു​ന്നു. റോ​ഡി​ൽ ഓ​വു​ചാ​ൽ നി​ർ​മി​ക്കാ​ത്ത​താ​ണ് വെ​ള്ളം റോ​ഡി​ൽ കെ​ട്ടി​ക്കി​ട​ക്കു​ന്ന​തിനും കു​ത്തി​യൊ​ഴു​കു​ന്ന​തി​നും കാ​ര​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​ർ പ​റ​യു​ന്ന​ത്.

മ​ഴ​ക്കാ​ല​മാ​യ​തോ​ടെ റോ​ഡി​ൽ പ​ല​യി​ട​ങ്ങ​ളി​ലും ഉ​റ​വ​ക​ൾ രൂ​പ​പ്പെ​ട്ട​തും യാ​ത്ര​ക്കാ​ർ​ക്ക് ഇ​ര​ട്ടി ദു​രി​ത​മാ​ണ് സ​മ്മാ​നി​ക്കു​ന്ന​ത്. അ​പ​ക​ട​ങ്ങ​ൾ തു​ട​ർ​ക്ക​ഥ​യാ​യി​ട്ടും അ​ധി​കൃ​ത​രു​ടെ ഭാ​ഗ​ത്തു​നി​ന്നും ഒ​രു ന​ട​പ​ടി​യും ഉ​ണ്ടാ​കാ​ത്ത​തി​ൽ ജ​ന​ങ്ങ​ൾ രോ​ഷാ​കു​ല​രാ​ണ്.

റോ​ഡി​ന്‍റെ അ​വ​സ്ഥ​യ്ക്കെ​തി​രേ ഭ​ര​ണ​ക​ക്ഷി നേ​താ​ക്ക​ൾ ത​ന്നെ രം​ഗ​ത്തി​റ​ങ്ങി​യി​ട്ടു​ണ്ട്.