മ​ഴക​ന​ത്തു; മ​ല​യോ​രം ഉ​രു​ൾ​പൊ​ട്ട​ൽ ഭീ​തി​യി​ൽ
Tuesday, July 10, 2018 2:46 AM IST
ക​രു​വാ​ര​ക്കുണ്ട്: രാ​വും പ​ക​ലും ഒ​രു പോ​ലെ തി​മി​ർ​ത്തു പെ​യ്യു​ന്ന മ​ഴ​യെ തു​ട​ർ​ന്ന് ക​ൽ​ക്കുണ്ട് മ​ല​യോ​ര മേ​ഖ​ല ഉ​രു​ൾ​പൊ​ട്ട​ൽ ഭീ​തി​യി​ൽ. ഒ​രാ​ഴ്ച മ​ല​യോ​ര​ത്ത് തെ​ളി​ഞ്ഞ കാ​ലാ​വ​സ്ഥ​യാ​യി​രു​ന്നു. ക​ന​ത്ത മ​ഴ​യാ​ണ് ഇ​പ്പോ​ൾ പെയ്യുന്ന​ത്. മ​ല​യോ​ര​ത്ത് ഉ​രു​ൾ​പൊ​ട്ട​ൽ ഉ​ണ്ടാ​യേ​ക്കാ​മെ​ന്ന കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ക​രു​ടെ മു​ന്ന​റി​യി​പ്പും മ​ല​യോ​ര​വാ​സി​ക​ളെ ആ​ശ​ങ്ക​യി​ലാ​ക്കു​ന്നു. ക​ന​ത്ത മ​ഴ​യി​ൽ ക​ല്ല​ൻ​പു​ഴ​യും ഒ​ലി​പു​ഴ​യും ക​ര​ക​വി​ഞ്ഞൊ​ഴു​കു​ക​യാ​ണ്.

താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളെ​ല്ലാം വെ​ള്ള​ത്തി​ന​ടി​യി​ലാ​യി. ക​പ്പ, വാ​ഴ, ചേ​ന്പ്, ചേ​ന, പ​ച്ച​ക്ക​റി​ക​ൾ തു​ട​ങ്ങി​യ ഹൃ​സ്വ​കാ​ല വി​ള​ക​ളെ​ല്ലാം വെ​ള്ള​ത്തി​ൽ മു​ങ്ങി ന​ശി​ച്ചു. ല​ക്ഷ​ക്ക​ണ​ക്കി​നു രൂ​പ​യു​ടെ വി​ള​നാ​ശ​മാ​ണു​ണ്ടാ​യ​ത്. മ​ഴ​യോ​ടൊ​പ്പം അ​നു​ഭ​വ​പ്പെ​ടു​ന്ന ശ​ക്ത​മാ​യ കാ​റ്റി​ൽ വ​ൻ മ​ര​ങ്ങ​ൾ ക​ട​പു​ഴ​കി​യും റ​ബ​ർ മ​ര​ങ്ങ​ൾ പൊ​ട്ടി​വീ​ണും വൈ​ദ്യു​തി കാ​ലു​ക​ൾ ത​ക​ർ​ന്ന് മ​ല​യോ​ര​ത്ത് വൈ​ദ്യു​ബ​ന്ധം താ​റു​മാ​റാ​യി. ജൂ​ണ്‍ മാ​സ​ത്തി​ൽ അ​നു​ഭ​വ​പ്പെ​ട്ട മ​ഴ​യെ തു​ട​ർ​ന്നു​ണ്ടാ​യ മ​ല​വെ​ള്ള​പാ​ച്ചി​ലി​ൽ ഒ​ലി​പ്പു​ഴ​യ്ക്ക് കു​റു​കെ നി​ർ​മി​ച്ച മാ​ന്പ​റ്റ പാ​ല​ത്തി​ന്‍റെ സം​ര​ക്ഷ​ണി​ഭി​ത്തി ഒ​ലി​ച്ചു​പോ​യി​രു​ന്നു. പാ​ലം ഏ​തു സ​മ​യ​വും പു​ഴ​യെ​ടു​ക്കു​മോ എ​ന്ന ഭീ​തി​യി​ലാ​ണ് നാ​ട്ടു​കാ​ർ.

നി​ല​ന്പൂ​ർ: അ​ന്ത​ർ​സം​സ്ഥാ​ന പാ​ത​യാ​യ കെഎ​ൻജി റോ​ഡി​ൽ നി​ല​ന്പൂ​ർ മി​ന​ർ​വ പ​ടി​യി​ലും വെ​ളി​യം​തോ​ടും വെ​ള്ളം ക​യ​റി. മു​ട്ടി​നു മു​ക​ളി​ൽ വെ​ള്ളം ക​യ​റി​യ​തി​നാ​ൽ ചെ​റി​യ വാ​ഹ​ന​ങ്ങ​ൾ​ക്കു ക​ട​ന്നു പോ​കാ​ൻ ക​ഴി​യു​ന്നി​ല്ല. റോ​ഡി​ലെ കു​ഴി​ക​ൾ കാ​ണാ​നാ​കാ​തെ ചെ​റി​യ വാ​ഹ​ന​ങ്ങ​ൾ അ​പ​ക​ട​ത്തി​ൽ​പ്പെ​ടു​ന്നു​മു​ണ്ട്. ജൂ​ണ്‍ മാ​സ​മു​ണ്ടാ​യ ക​ന​ത്ത പേ​മാ​രി​യി​ൽ നി​ല​ന്പൂ​ർ മേ​ഖ​ല​യി​ൽ പ​ല​യി​ട​ങ്ങ​ളി​ലും ഉ​രു​ൾ​പൊ​ട്ട​ലും മ​ല​യി​ടി​ച്ചി​ലു​മു​ണ്ടാ​യി​രു​ന്നു. മ​ല​വെ​ള്ള പാ​ച്ചി​ലി​ൽ ഭീ​ഷ​ണി​യി​ലാ​യ ചാ​ലി​യാ​ർ പ​ഞ്ചാ​യ​ത്തി​ലെ മ​തി​ൽ​മൂ​ല, മ​ന്പാ​ട് പ​ഞ്ചാ​യ​ത്തി​ലെ മാ​ഠം കോ​ള​നി കു​ടും​ബ​ങ്ങ​ൾ മ​ഴ തു​ട​രു​ന്ന​തി​നാ​ൽ ആ​ശ​ങ്ക​യി​ലാ​ണ്.

ബ​സു​ക​ൾ ഉ​ൾ​പ്പെ​ടെ റോ​ഡി​ലൂ​ടെ പ്ര​യാ​സ​പ്പെ​ട്ടാ​ണ് സ​ർ​വീ​സ് ന​ട​ത്തു​ന്ന​ത്. ചാ​ലി​യാ​റി​ലും പോ​ഷ​ക​ന​ദി​ക​ളി​ലും ക്ര​മാ​തീ​ത​മാ​യി വെ​ള്ളം ഉ​യ​ർ​ന്നി​ട്ടു​ണ്ട്. പു​ഴ​യോ​ര വാ​സി​ക​ളും ഏ​റെ ഭീ​തി​യി​ലാ​ണ്.