മ​ല​പ്പു​റ​ത്തി​ന്‍റെ ച​രി​ത്ര​രേ​ഖ സ​ർ​വേ റി​പ്പോ​ർ​ട്ട്്: പ്ര​കാ​ശ​നം ഇ​ന്ന്
Tuesday, July 10, 2018 2:48 AM IST
മ​ല​പ്പു​റം: സു​വ​ർ​ണ ജൂ​ബി​ലിയി​ലേ​ക്കു ക​ട​ന്ന മ​ല​പ്പു​റം ജി​ല്ല​യു​ടെ ച​രി​ത്ര​വും സം​സ്കാ​ര​ത്തെയും സ​ർ​വേ​യി​ലൂ​ടെ ക​ണ്ടെ​ത്തി ജ​ന​ങ്ങ​ൾ​ക്കു സ​മ​ർ​പ്പി​ക്കു​ക​യാ​ണ് സാ​ക്ഷ​ര​താ മി​ഷ​ൻ. ജി​ല്ലാ സാ​ക്ഷ​ര​താ മി​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ജി​ല്ല​യി​ലെ തു​ല്യ​താ പ​ഠ​ന​ക്ലാ​സു​ക​ളി​ലെ പ​ത്താം​ത​രം, ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി തു​ല്യ​താ പ​ഠി​താ​ക്ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ മേയ് മാ​സ​ത്തി​ലാ​ണ്് ച​രി​ത്ര​രേ​ഖ സ​ർ​വേ സം​ഘ​ടി​പ്പി​ച്ച​ത്.ജി​ല്ല​യി​ലെ 151 തു​ല്യ​താ പ​ഠ​ന​ക്ലാ​സു​ക​ളി​ലെ 6823 പ​ഠി​താ​ക്ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന സ​ർ​വേ​യി​ലൂ​ടെ ല​ഭി​ച്ച രേ​ഖ​ക​ളു​ടെ വി​വ​ര​ണം, ഫോ​ട്ടോ, ച​രി​ത്ര​സ്മാ​ര​ക കു​റി​പ്പു​ക​ൾ, സ്വാ​ത​ന്ത്ര്യ​സ​മ​ര​ങ്ങ​ളി​ൽ പ​ങ്കെ​ടു​ത്ത ജി​ല്ല​യി​ൽ നി​ന്നു​ള്ള​വ​രു​ടെ വി​വ​ര​ങ്ങ​ൾ, മാ​പ്പി​ള ക​ലാ​പ​ത്തി​ന്‍റെ ച​രി​ത്ര ഏ​ടു​ക​ൾ, അ​പൂ​ർ​വ ഗ്ര​ന്ഥ​ങ്ങ​ൾ, ച​രി​ത്ര പ്രാ​ധാ​ന്യ​മു​ള്ള ന്യൂ​സ് പേ​പ്പ​റു​ക​ൾ, താ​ളി​യോ​ല രേ​ഖ​ക​ൾ തു​ട​ങ്ങി​യ​വ റി​പ്പോ​ർ​ട്ടിലുണ്ട്. കാ​ർ​ഷി​ക ഉ​പ​ക​ര​ണ​ങ്ങ​ൾ, താ​ളി​യോ​ല​ക​ളി​ൽ ഉ​ൾ​പ്പെ​ട്ട​തും സം​സ്കൃ​തം, ഉ​റു​ദു, അ​റ​ബി, മ​ല​യാ​ളം എ​ന്ന്ി ഭാ​ഷ​ക​ളി​ൽ എ​ഴു​ത​പ്പെ​ട്ട​തു​മാ​യ ഗ്ര​ന്ഥ​ങ്ങ​ൾ, വി​ഷ​ചി​കി​ത്സ, ആ​യു​ർ​വേ​ദം, മ​ത​ഗ്ര​ന്ഥ​ങ്ങ​ൾ എ​ന്നി​വ ക​ണ്ടെ​ത്തി​യ​തി​ൽ​പ്പെ​ടു​ന്നു. ഈ ​സ​ർ​വേ പ​ഠി​താ​ക്ക​ൾ കു​ടും​ബ സ​ർ​വേ​ത​ല​ത്തി​ലും ചെ​യ്തി​ട്ടു​ണ്ട്.
മു​തി​ർ​ന്ന പ​ഠി​താ​ക്ക​ൾ ന​ട​ത്തി​യ ഈ ​ച​രി​ത്ര​രേ​ഖ പ​ഠ​നം ഗ​വേ​ഷ​ണാ​ത്മ​ക പ​ഠ​ന​പ്ര​ക്രി​യ​യ്ക്ക് സ​ഹാ​യ​ക​ര​മാ​യ വി​ധ​ത്തി​ൽ ഗ​വേ​ഷ​ണ പ്ര​ബ​ന്ധ​മാ​ക്കാ​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണ് ജി​ല്ലാ സാ​ക്ഷ​ര​താ മി​ഷ​ൻ. ആ​ദ്യ ഘ​ട്ട​മാ​യി ക്രോ​ഡീ​ക​രി​ച്ച റി​പ്പോ​ർ​ട്ട്്് ഇ​ന്ന് പ്ര​കാ​ശ​നം ചെ​യ്യും. ഉ​ച്ച​യ്ക്ക് ര​ണ്ടി​നു മ​ല​പ്പു​റം ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ പ്ര​സി​ഡ​ന്‍റ് എ.​പി ഉ​ണ്ണി​കൃ​ഷ്ണ​ൻ പ്ര​കാ​ശ​നം നി​ർ​വ​ഹി​ക്കും. തീ​ര​ദേ​ശ സാ​ക്ഷ​ര​താ നി​ര​ക്ക് വ​ർ​ധി​പ്പി​ക്കു​ന്ന​തി​ന് ജി​ല്ല​യു​ടെ തീ​ര​ദേ​ശ​ത്ത് ന​ട​ത്തി​വ​രു​ന്ന സാ​ക്ഷ​ര​താ,തു​ല്യ​ത പ​ഠ​ന പ​രി​പാ​ടി​യാ​യ അ​ക്ഷ​ര​സാ​ഗ​രം പ​ദ്ധ​തി​യു​ടെ റി​പ്പോ​ർ​ട്ടി​ന്‍റെ പ്ര​കാ​ശ​ന​വും ന​ട​ക്കും.
പ​ദ്ധ​തി​യി​ൽ കൂ​ടു​ത​ൽ പ​ഠി​താ​ക്ക​ളെ പ​രീ​ക്ഷ​യി​ൽ പ​ങ്കെ​ടു​പ്പി​ച്ച പ്രേ​ര​ക്മാ​ർ​ക്കു​ള്ള ഉ​പ​ഹാ​ര​വും സാ​ക്ഷ​ര​താ മി​ഷ​ൻ പ്ര​സി​ദ്ധീ​ക​ര​ണ​മാ​യ അ​ക്ഷ​ര കൈ​ര​ളി​ക്ക് കൂ​ടു​ത​ൽ വ​രി​ക്കാ​രെ ചേ​ർ​ത്ത പ്രേ​ര​കി​നു​ള്ള ഉ​പ​ഹാ​ര​വും വി​ത​ര​ണം ചെ​യ്യും. പ​ത്താം​ത​രം ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി കോ​ഴ്സി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ പേ​രെ ര​ജി​സ്റ്റ​ർ ചെ​യ്ത പ്രേ​ര​ക്മാ​ർ​ക്കു​ള്ള ഉ​പ​ഹാ​ര സ​മ​ർ​പ്പ​ണ​വും ന​ട​ക്കും.