ടാ​ർ മി​ക്സിം​ഗ് പ്ലാ​ന്‍റി​നെ​തി​രേ പ​രാ​തി​യു​മാ​യി നാ​ട്ടു​കാ​ർ ; പ​ഞ്ചാ​യ​ത്ത് സ്റ്റോ​പ്പ് മെ​മ്മോ ന​ൽ​കി
Thursday, July 12, 2018 1:59 AM IST
മാ​റ​ന​ല്ലൂ​ർ: മാ​റ​ന​ല്ലൂ​ർ അ​രു​വി​ക്ക​ര​ക്ക് സ​മീ​പം എ​ലി​വാ​ല​ൻ​കോ​ണ​ത്ത് പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കാ​ൻ പോ​കു​ന്ന ടാ​ർ​മി​ക്സിം​ഗ് പ്ലാ​ന്‍റി​നെ​തി​രെ നാ​ട്ടു​കാ​രു​ടെ പ്ര​തി​ഷേ​ധം.

മാ​റ​ന​ല്ലൂ​ർ ആ​ര്യ​ൻ​ക്കോ​ട് പ​ഞ്ചാ​യ​ത്തു​ക​ൾ അ​തി​ർ​ത്തി പ​ങ്കി​ടു​ന്ന അ​രു​വി​ക്ക​ര​ക്ക് സ​മീ​പ​മാ​ണ് പ്ലാ​ന്‍റ് ആ​രം​ഭി​ക്കു​ന്ന​തി​ലേ​ക്കാ​യി മെ​ഷീ​നു​ക​ളെ​ത്തി​ച്ച് പ​ണി ആ​രം​ഭി​ച്ച​ത്.

തു​ട​ർ​ന്ന് പ്ലാ​ന്‍റി​നെ​തി​രെ ബി​ജെ​പി ന​ൽ​കി​യ പ​രാ​തി​യെ തു​ട​ർ​ന്ന് ആ​ര്യ​ൻ​ക്കോ​ട് പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി സ്ഥ​ലം സ​ന്ദ​ർ​ശി​ക്കു​ക​യും സ്റ്റോ​പ്പ്മെ​മ്മോ ന​ൽ​കു​ക​യും ചെ​യ്യ്തു, എ​ന്നാ​ൽ ഭ​ര​ണ ക​ക്ഷി​യു​ടെ സ​ഹാ​യ​ത്തോ​ടെ പ്ലാ​ന്‍റ് കൊ​ണ്ടു​വ​രാ​ൻ ശ്ര​മം ന​ട​ക്കു​ന്ന​താ​യി നാ​ട്ടു​കാ​ർ ആ​രോ​പി​ച്ചു. പാ​റ​ശാ​ല മ​ണ്ഡ​ല​ത്തി​ലെ റോ​ഡു​ക​ളു​ടെ ന​വീ​ക​ര​ണ​ത്തി​നാ​ണ് പ്ലാ​ന്‍റ് സ്ഥാ​പി​ക്കു​ന്ന​തെ​ന്നും അ​തി​നാ​ലാ​ണ് സി​പി​എം മൗ​നം തു​ട​രു​ന്ന​തെ​ന്നും ബി​ജെ​പി​യും അ​രോ​പ​ണം ഉ​ന്ന​യി​ച്ചു. അ​തേ​സ​മ​യം വി​ഷ​യ​ത്തി​ൽ കോ​ണ്‍​ഗ്ര​സ് പ്ര​തി​ഷേ​ധം അ​റി​യി​ച്ചി​ട്ടി​ല്ല.​എ​ന്നാ​ൽ ര​ണ്ടു മാ​സ​ത്തേ​ക്ക് താ​ൽ​ക്കാ​ലി​ക​മാ​യാ​ണ് പ്ലാ​ന്‍റ് സ്ഥാ​പി​ക്കു​ന്ന​തെ​ന്നും ന​വീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പൂ​ർ​ത്തി​യാ​യ ഉ​ട​ൻ പ്ലാ​ന്‍റ് പൊ​ളി​ച്ച് മാ​റ്റു​മെ​ന്നും ക​ന്പ​നി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.