ദ​മ്പ​തി​കളെ മ​ർ​ദി​ച്ച സം​ഭ​വ​ത്തി​ൽ ര​ണ്ടു പേ​ർകൂ​ടി പി​ടി​യി​ൽ
Thursday, July 12, 2018 2:02 AM IST
വെ​ഞ്ഞാ​റ​മൂ​ട്: പു​ര​യി​ട​ത്തി​ലേ​യ്ക്കു​ള്ള വ​ഴി​യെ കു​റി​ച്ചു​ള്ള ത​ർ​ക്ക​ത്തി​നി​ട​യി​ൽ ദ​ന്പ​തി​മാ​രെ ക്രൂ​ര​മാ​യി മ​ർ​ദി​ച്ച കേ​സി​ൽ ര​ണ്ടുപേ​ർ​കൂ​ടി പി​ടി​യി​ൽ.
ഇ​തോ​ടെ ഈ ​കേ​സി​ൽ നാ​ലു​പേ​ർ പോ​ലീ​സ് പി​ടി​യി​ലാ​യി. ഒ​രാ​ൾ ഒ​ളി​വി​ലാ​ണ്.
പാ​ങ്ങോ​ട് പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ ക​ല​യ​പു​രം പു​ത്തൂ​ര​ൻ വീ​ട്ടി​ൽ സ​ഹോ​ദ​ര​ങ്ങ​ളാ​യ ഷാ​ജി​ൽ (32) , ഷൈ​ജി​ൽ (36) എ​ന്നി​വ​രെ​യാ​ണ് ക​ഴി​ഞ്ഞ ദി​വ​സം പാ​ങ്ങോ​ട് എ​സ്ഐ നി​യാ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. കി​ഴാ​റ്റി​ങ്ങ​ൽ പെ​രു​ങ്കു​ളം സ്വ​ദേ​ശി ഷൈ​മ (29)യു​ടെ പ​രാ​തി​യെ തു​ട​ർ​ന്നാ​ണ് അ​റ​സ്റ്റ് .
ഷൈ​മ​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള പാ​ങ്ങോ​ട് മൂ​ന്നു മു​ക്കി​ലെ വ​സ്തു​വി​ൽ ഭ​ർ​ത്താ​വു​മാ​യി എ​ത്തി​യ​പ്പോ​ൾ സം​ഘം വ​ഴി ത​ട​ഞ്ഞു മ​ർ​ദി​ച്ചു എ​ന്നാ​ണ് പ​രാ​തി. കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് സു​രേ​ഷ് ബാ​ബു (52) , മ​ക​ൻ വി​ഷ്ണു (24) എ​ന്നി​വ​രെ നേ​ര​ത്തെ പാ​ങ്ങോ​ട് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു.