അ​ന്പൂ​രി അ​ക്ര​മം; പോ​ലീ​സി​ന്‍റെ ക​ള്ള​ക്ക​ളി അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് ഡി​സി​സി
Thursday, July 12, 2018 2:02 AM IST
അ​ന്പൂ​രി : ക​ഴി​ഞ്ഞ ദി​വ​സം അ​ന്പൂ​രി​യി​ൽ കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രെ ആ​ക്ര​മി​ച്ച് പ​രി​ക്കേ​ൽ​പ്പി​ച്ച ഗു​ണ്ട​ക​ളെ ഒ​ഴി​വാ​ക്കി പാ​ർ​ട്ടി കൊ​ടു​ക്കു​ന്ന ലി​സ്റ്റി​ൽ നി​ന്നും പ്ര​തി​ക​ളെ സൃ​ഷ്ടി​ക്കാ​നു​ള്ള പോ​ലീ​സി​ന്‍റെ ശ്ര​മം അം​ഗീ​ക​രി​ക്കാ​നാ​വി​ല്ലെ​ന്നു ഡി​സി​സി പ്ര​സി​ഡ​ന്‍റ് നെ​യ്യാ​റ്റി​ൻ​ക​ര സ​ന​ൽ വ്യ​ക്ത​മാ​ക്കി.
പ​രി​ക്കേ​റ്റ​വ​ർ ന​ൽ​കി​യ മൊ​ഴി​യി​ൽ പ​റ​ഞ്ഞി​ട്ടു​ള്ള അ​ക്ര​മി​ക​ൾ എ​ല്ലാം ഇ​പ്പോ​ഴും അ​ന്പൂ​രി​യി​ൽ ഉ​ള്ള​പ്പോ​ഴാ​ണ് അ​ക്ര​മി​ക​ളെ അ​ന്വേ​ഷി​ച്ച് പോ​ലീ​സ് ന​ട​ക്കു​ന്ന​ത്. ജാ​മ്യ​മി​ല്ലാ വ​കു​പ്പ് പ്ര​കാ​ര​മു​ള്ള ഈ ​കേ​സി​ലെ പ്ര​തി അ​ന്പൂ​രി കെ​എ​സ്എ​ഫ്ഇ​യി​ൽ ഇ​പ്പോ​ഴും ജോ​ലി ചെ​യ്യു​ന്നു​ണ്ടെന്നും സം​ഘ​ർ​ഷം അ​വ​സാ​നി​പ്പി​ക്കാ​നു​ള്ള ഉ​ത്ത​ര​വാ​ദി​ത്വം മ​റ​ന്ന് അ​ക്ര​മി​ക​ളെ ര​ക്ഷ​പ്പെ​ടു​ത്താ​നാ​ണ് പോ​ലീ​സ് ശ്ര​മി​ക്കു​ന്ന​തെ​ന്നും ആ​ക്ര​മ​ണ​ത്തി​നു ഉ​ത്ത​ര​വാ​ദി​ക​ളാ​യ​വ​രെ നി​യ​മ​ത്തി​നു മു​ന്പി​ൽ കൊ​ണ്ടു​വ​രാ​ൻ പോ​ലീ​സ് ത​യാ​റാ​യി​ല്ലെ​ങ്കി​ൽ ശ​ക്ത​മാ​യ സ​മ​ര​പ​രി​പാ​ടി​ക​ൾ ആ​രം​ഭി​ക്കു​മെ​ന്നും നെ​യ്യാ​റ്റി​ൻ​ക​ര സ​ന​ൽ പ​റ​ഞ്ഞു.