പു​തി​യ ജ​ല​വൈ​ദ്യു​ത പ​ദ്ധ​തി​ക​ൾ ഉ​ണ്ടാ​ക​ണം: മ​ന്ത്രി എം.​എം. മ​ണി
Thursday, July 12, 2018 10:19 PM IST
ചി​​ങ്ങ​​വ​​നം: സം​​സ്ഥാ​​ന​​ത്ത് പു​​തി​​യ ജ​​ല​​വൈ​​ദ്യു​​ത പ​​ദ്ധ​​തി​​ക​​ളു​​ണ്ടാ​​ക​​ണ​​മെ​​ന്ന് മ​​ന്ത്രി എം.​​എം. മ​​ണി. കെ​​എ​​സ്ഇ​​ബി​​യു​​ടെ കീ​​ഴി​​ൽ ഡാ​​മു​​ക​​ളു​​ടെ സു​​ര​​ക്ഷ​​യും ദൈ​​നം​​ദി​​ന പ​​രി​​പാ​​ല​​ന​​വും ന​​ട​​ത്തു​​ന്ന​​തി​​ന് ആ​​ധു​​നി​​ക സൗ​​ക​​ര്യ​​ങ്ങ​​ളോ​​ടെ കോ​​ട്ട​​യം പ​​ള്ള​​ത്ത് നി​​ർ​​മി​​ച്ച ഡാം ​​സേ​​ഫ്റ്റി ഓ​​ർ​​ഗ​​നൈ​​സേ​​ഷ​​ൻ ആ​​സ്ഥാ​​ന മ​​ന്ദി​​രം ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു പ്ര​​സം​​ഗി​​ക്കു​​ക​​യാ​​യി​​രു​​ന്നു അ​​ദ്ദേ​​ഹം.

വ​​ൻ​​കി​​ട പ​​ദ്ധ​​തി​​ക​​ളാ​​യ അ​​തി​​ര​​പ്പി​​ള്ളി, സൈ​​ല​​ന്‍റ് വാ​​ലി, പൂ​​യം​​കു​​ട്ടി എ​​ന്നീ സ്ഥ​​ല​​ങ്ങ​​ളി​​ൽ പ്ര​​ശ്ന​​ങ്ങ​​ളു​​ണ്ട്. പൂ​​യം​​കു​​ട്ടി​​യി​​ൽ ജ​​ല​​വൈ​​ദ്യു​​ത പ​​ദ്ധ​​തി​​ക​​ൾ​​ക്ക് ഇ​​നി​​യും സാ​​ധ്യ​​ത​​യു​​ണ്ട്. ജ​​ല​​വൈ​​ദ്യു​​ത പ​​ദ്ധ​​തി​​ക​​ളു​​ള്ള സ്ഥ​​ല​​ങ്ങ​​ളി​​ൽ വ​​ര​​ൾ​​ച്ച ഉ​​ണ്ടാ​​യി​​ട്ടി​​ല്ല. ഇ​​ടു​​ക്കി പ​​ദ്ധ​​തി വ​​ന്ന​​തോ​​ടെ എ​​റ​​ണാ​​കു​​ളം, കോ​​ട്ട​​യം, തൊ​​ടു​​പു​​ഴ മേ​​ഖ​​ല​​ക​​ളി​​ൽ വ​​ര​​ൾ​​ച്ച കു​​റ​​ഞ്ഞു. അ​​ണ​​ക്കെ​​ട്ടു​​ക​​ൾ കു​​ടി​​വെ​​ള്ള സ്രോ​​ത​​സു​​ക​​ൾ​​കൂ​​ടി​​യാ​​ണ്.

മു​​ല്ല​​പ്പെ​​രി​​യാ​​റി​​ലെ വെ​​ള്ളം ഉ​​പ​​യോ​​ഗി​​ച്ചാ​​ണു ത​​മി​​ഴ്നാ​​ട്ടി​​ൽ ക​​ർ​​ഷ​​ക​​ർ കൃ​​ഷി​​ചെ​​യ്യു​​ന്ന​​ത്. ജ​​ന​​ങ്ങ​​ളു​​ടെ സു​​ര​​ക്ഷ ക​​ണ​​ക്കി​​ലെ​​ടു​​ത്ത് കാ​​ലാ​​വ​​ധി ക​​ഴി​​ഞ്ഞ ഡാ​​മു​​ക​​ളു​​ടെ സം​​ര​​ക്ഷ​​ണം ഉ​​റ​​പ്പു​​വ​​രു​​ത്തേ​​ണ്ട​​ത് സം​​സ്ഥാ​​ന​​ത്തി​​ന്‍റെ ഉ​​ത്ത​​ര​​വാ​​ദി​​ത്വ​​മാ​​യി ഏ​​റ്റെ​​ടു​​ത്തി​​ട്ടു​​ള​​ള​​താ​​യും മ​​ന്ത്രി എം.​​എം. മ​​ണി പ​​റ​​ഞ്ഞു.

വൈ​​ദ്യു​​തി ഉ​​ത്പാ​​ദ​​ന​​ത്തോ​​ടൊ​​പ്പം കു​​ടി​​വെ​​ള്ള വി​​ത​​ര​​ണ​​വും ഉ​​റ​​പ്പു വ​​രു​​ത്തു​​ന്ന പു​​തി​​യ ജ​​ല​​വൈ​​ദ്യു​​ത പ​​ദ്ധ​​തി​​ക​​ൾ ആ​​രം​​ഭി​​ക്കു​​ന്ന​​തി​​നും രാ​​ഷ്‌​​ട്രീ​​യ ഐ​​ക്യം അ​​നി​​വാ​​ര്യ​​മാ​​ണെ​​ന്നും മ​​ന്ത്രി പ​​റ​​ഞ്ഞു.

തി​​രു​​വ​​ഞ്ചൂ​​ർ രാ​​ധാ​​കൃ​​ഷ്ണ​​ൻ എം​​എ​​ൽ​​എ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. ജോ​​സ് കെ. ​​മാ​​ണി എം​​പി മു​​ഖ്യ​​പ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തി. ഡാം ​​സേ​​ഫ്റ്റി ആ​​ൻ​​ഡ് ഡി​​ആ​​ർ​​ഐ​​പി ചീ​​ഫ് എ​​ൻ​​ജി​​നി​​യ​​ർ ബി​​ബി​​ൻ ജോ​​സ​​ഫ്, കോ​​ട്ട​​യം ന​​ഗ​​ര​​സ​​ഭാ ചെ​​യ​​ർ​​പേ​​ഴ്സ​​ണ്‍ ഡോ. ​​പി.​​ആ​​ർ. സോ​​ന, സി​​പി​​എം ജി​​ല്ലാ സെ​​ക്ര​​ട്ട​​റി വി.​​എ​​ൻ. വാ​​സ​​വ​​ൻ, കൗ​​ണ്‍​സി​​ല​​ർ​​മാ​​രാ​​യ സാ​​ബു പ​​ള്ളി​​വാ​​തു​​ക്ക​​ൽ, പി.​​എ​​ൻ. സ​​ര​​സ​​മ്മാ​​ൾ, ജ​​ന​​റേ​​ഷ​​ൻ-​​സി​​വി​​ൽ ആ​​ൻ​​ഡ് എ​​ച്ച് ആ​​ർ​​എം ഡ​​യ​​റ​​ക്ട​​ർ എ​​സ്. രാ​​ജീ​​വ്, റി​​സ​​ർ​​ച്ച് ആ​​ൻ​​ഡ് ഡാം ​​സേ​​ഫ്റ്റി ഓ​​ർ​​ഗ​​നൈ​​സേ​​ഷ​​ൻ ഡെ​​പ്യൂ​​ട്ടി ചീ​​ഫ് എ​​ൻ​​ജി​​നി​​യ​​ർ ഒ. ​​ബാ​​ബു​​രാ​​ജ്, കെ​​എ​​സ്ഇ​​ബി ഉ​​ദ്യോ​​ഗ​​സ്ഥ​​ർ, വി​​വി​​ധ രാ​​ഷ്ട്രീ​​യ​​പാ​​ർ​​ട്ടി പ്ര​​തി​​നി​​ധി​​ക​​ൾ എ​​ന്നി​​വ​​ർ പ​​ങ്കെ​​ടു​​ത്തു.

ഡാ​​മു​​ക​​ളു​​ടെ പു​​ന​​രു​​ദ്ധാ​​ര​​ണ പ്ര​​വ​​ർ​​ത്ത​​നം മെ​​ച്ച​​പ്പെ​​ടു​​ത്തു​​ന്ന​​തി​​നും ഡാ​​മു​​ക​​ളു​​ടെ പ്ര​​വ​​ർ​​ത്ത​​നം നി​​രീ​​ക്ഷി​​ക്കു​​ന്ന​​തി​​നും ആ​​ധു​​നി​​ക സ​​ജ്ജീ​​ക​​ര​​ണ​​ങ്ങ​​ൾ ഒ​​രു​​ക്കി​​യി​​ട്ടു​​ള​​ള പു​​തി​​യ മ​​ന്ദി​​രം 8.98 കോ​​ടി രൂ​​പ വി​​നി​​യോ​​ഗി​​ച്ചാ​​ണ് നി​​ർ​​മി​​ച്ചി​​ട്ടു​​ള​​ള​​ത്.
ഇ​​ടു​​ക്കി ആ​​ർ​​ച്ച് ഡാ​​മി​​ന്‍റെ മാ​​തൃ​​ക​​യി​​ലാ​​ണ് മ​​ന്ദി​​രം നി​​ർ​​മി​​ച്ചി​​രി​​ക്കു​​ന്ന​​ത്.