ബം​​ഗ​​ളൂ​​രു​​വി​​ൽ​​നി​​ന്നു പോ​​ലീ​​സ് മ​​ട​​ങ്ങി; ജെ​സ്ന​യ്ക്കു പാ​സ്പോ​ർ​ട്ടി​ല്ലെ​ന്നു ബ​ന്ധു​ക്ക​ൾ
Thursday, July 12, 2018 10:19 PM IST
കോ​​ട്ട​​യം: ജെ​​സ്ന ബം​​ഗ​​ളൂ​​രു വി​​മാ​​ന​​ത്താ​​വ​​ള​​ത്തി​​ലെ​​ത്തി​​യെ​​ന്ന കേ​​ൾ​​വി​​യു​​ടെ അ​​ടി​​സ്ഥാ​​ന​​ത്തി​​ൽ പോ​​ലീ​​സ് അ​​വി​​ടെ​​യെ​​ത്തി പ​​രി​​ശോ​​ധ​​ന ന​​ട​​ത്തി. വി​​മാ​​ന​​ത്താ​​വ​​ളം, വി​​മാ​​ന​​ത്താ​​വ​​ള​​ത്തി​​ലേ​​ക്കു​​ള്ള റോ​​ഡ് എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ലെ സി​​സി​​ടി​​വി കാ​​മ​​റ ദൃ​​ശ്യ​​ങ്ങ​​ളു​​ടെ കോ​​പ്പി​​യും ടി​​ക്ക​​റ്റ് ബു​​ക്കിം​​ഗ് രേ​​ഖ​​ക​​ളു​​മാ​​യി പ​​ത്ത​​നം​​തി​​ട്ട​​യി​​ൽ നി​​ന്നു​​ള്ള പോ​​ലീ​​സ് സം​​ഘം ഇ​​ന്ന​​ലെ മ​​ട​​ങ്ങി.

ഇ​​ന്നും നാ​​ളെ​​യു​​മാ​​യി ഈ ​​ദൃ​​ശ്യ​​ങ്ങ​​ളും രേ​​ഖ​​ക​​ളും പോ​​ലീ​​സ് പ​​രി​​ശോ​​ധി​​ക്കും. ബം​​ഗ​​ളൂ​​രു വി​​മാ​​ന​​ത്താ​​വ​​ള​​ത്തി​​ലെ ഡൊ​​മ​​സ്റ്റി​​ക് ടെ​​ർ​​മി​​ന​​ലി​​ൽ നി​​ന്നും മേ​​യ് അ​​ഞ്ചി​​നു ജെ​​സ്ന​​യെ​​പ്പോ​​ലെ​​യൊ​​രു യു​​വ​​തി ഹൈ​​ദ​​രാ​​ബാ​​ദി​​ലേ​​ക്ക് പോ​​യ​​താ​​യാ​​ണ് സൂ​​ച​​ന ല​​ഭി​​ച്ച​​ത്. ദ​​ക്ഷി​​ണേ​​ന്ത്യ​​യി​​ലെ എ​​ല്ലാ വി​​മാ​​ന​​ത്താ​​വ​​ള​​ങ്ങ​​ളി​​ലും ഡൊ​​മ​​സ്റ്റി​​ക്, ഇ​​ന്‍റ​​ർ​​നാ​​ഷ​​ണ​​ൽ ടെ​​ർ​​മി​​ന​​ലു​​ക​​ളി​​ലും എ​​മി​​ഗ്രേ​​ഷ​​ൻ വി​​ഭാ​​ഗ​​ത്തി​​ലും ജെ​​സ്ന​​യു​​ടെ ഫോ​​ട്ടോ കേ​​ര​​ള പോ​​ലീ​​സ് ന​​ൽ​​കി​​യി​​ട്ടു​​ണ്ട്. ജെ​​സ്ന​​യ്ക്ക് പാ​​സ്പോ​​ർ​​ട്ടി​​ല്ലെ​​ന്ന് ബ​​ന്ധു​​ക്ക​​ൾ വ്യ​​ക്ത​​മാ​​ക്കി​​യി​​ട്ടു​​ണ്ട്.

മ​​റ്റു പേ​​രി​​ൽ പാ​​സ്പോ​​ർ​​ട്ട് എ​​ടു​​ത്തി​​ട്ടു​​ണ്ടോ എ​​ന്ന സാ​​ധ്യ​​ത​​യും പോ​​ലീ​​സ് ആ​​രാ​​യു​​ന്നു.
ജെ​​സ്ന​​യെ കാ​​ണാ​​താ​​യ മാ​​ർ​​ച്ച് 22ലെ ​​ദൃ​​ശ്യ​​ങ്ങ​​ൾ വീ​​ണ്ടെ​​ടു​​ക്കാ​​ൻ എ​​രു​​മേ​​ലി ബ​​സ് സ്റ്റാ​​ന്‍​ഡി​​നു മു​​ന്നി​​ലെ ഷൂ ​​ക​​ട​​യി​​ൽ​​നി​​ന്നു ശേ​​ഖ​​രി​​ച്ച സി​​സി​​ടി​​വി കാ​​മ​​റ​​യു​​ടെ പ​​രി​​ശോ​​ധ​​ന തു​​ട​​രു​​ക​​യാ​​ണ്. കാ​​മ​​റ ചി​​ത്ര​​ങ്ങ​​ൾ വീ​​ണ്ടെ​​ടു​​ക്കാ​​നു​​ള്ള അ​​വ​​സാ​​ന വ​​ട്ട സാ​​ങ്കേ​​തി​​ക പ​​രി​​ശോ​​ധ​​ന​​ക​​ൾ തു​​ട​​രു​​ക​​യാ​​ണ്.
രാ​​വി​​ലെ 10ന് ​​എ​​രു​​മേ​​ലി​​യി​​ലെ​​ത്തി​​യ​​ശേ​​ഷം ജെ​​സ്ന എ​​വി​​ടേ​​ക്കാ​​ണ് പോ​​യ​​തെ​​ന്ന​​റി​​ഞ്ഞാ​​ൽ അ​​ന്വേ​​ഷ​​ണ​​ത്തി​​ൽ നി​​ർ​​ണാ​​യ​​ക പു​​രോ​​ഗ​​തി​​യു​​ണ്ടാ​​കു​​മെ​​ന്ന പ്ര​​തീ​​ക്ഷ​​യി​​ലാ​​ണ് പോ​​ലീ​​സ്.