കാ​റും ലോ​റി​യും കൂ​ട്ടി​യി​ടി​ച്ച് ഒ​രാ​ൾ​ക്ക് പ​രി​ക്കേ​റ്റു
Thursday, July 12, 2018 11:04 PM IST
ച​വ​റ: ദേ​ശീ​യ​പാ​ത​യി​ൽ കാ​റും ലോ​റി​യും കൂ​ട്ടി​യി​ടി​ച്ച് കാ​ർ ഡ്രൈ​വ​ർ​ക്ക് പ​രി​ക്കേ​റ്റു.​ കാ​യം​കു​ളം കീ​രി​ക്കാ​ട് പ​ത്തി​യൂ​ർ മോ​നി​ഷ് ഭ​വ​ന​ത്തി​ൽ മോ​നി​ഷി​നാ​ണ് (28) പ​രി​ക്കേ​റ്റ​ത്.

നീ​ണ്ടക​ര പ​രി​മ​ണം പെ​ട്രോ​ൾ പ​ന്പി​ന് സ​മീ​പം ബു​ധ​നാ​ഴ്ച രാ​ത്രി 11. 50 ഓ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം.​ തി​രു​വ​ന​ന്ത​പു​ര​ത്ത് നി​ന്നും പാ​ല​ക്കാ​ട്ടേ​ക്ക് പോ​യ ലോ​റി എ​തി​രെ വ​ന്ന കാ​റി​ലി​ടി​ക്കു​ക​യാ​യി​രു​ന്നു.​ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ ലോ​റി​യു​ടെ മു​ൻ വ​ശ​ത്തെ ച​ക്ര​ങ്ങ​ൾ ഇ​ള​കി വേ​ർ​പെ​ടു​ക​യും ഡീ​സ​ൽ ടാ​ങ്ക് പൊ​ട്ടു​ക​യും കാ​റി​ന്‍റെ മു​ൻ വ​ശം ത​ക​രു​ക​യും ചെ​യ്തു.​

സം​ഭ​വം അ​റി​ഞ്ഞ് ച​വ​റ പോ​ലീ​സെ​ത്തി ഗ​താ​ഗ​തം നി​യ​ന്ത്രി​ച്ച​തി​ന് ശേ​ഷം ക്രെ​യി​ൻ ഉ​പ​യോ​ഗി​ച്ച് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട വാ​ഹ​ന​ങ്ങ​ൾ നീ​ക്കം ചെ​യ്തു.​

റോ​ഡി​ൽ ഓ​യി​ൽ പ​ട​ർ​ന്ന​തി​നാ​ൽ ച​വ​റ അ​ഗ്നി​സു​ര​ക്ഷ നി​ല​യ​ത്തി​ലെ ഉ​ദ്യോ​ഗ​സ്ഥ​രെ​ത്തി വെ​ള​ളം പ​ന്പ് ചെ​യ്ത​തി​ന് ശേ​ഷ​മാ​ണ് ഗ​താ​ഗ​തം പു​ന:​സ്ഥാ​പി​ച്ച​ത്.​ പ​രി​ക്കേ​റ്റ മോ​നി​ഷ് കാ​യം​കു​ളം സ്വകാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി.