സാ​ധാ​ര​ണ​ക്കാ​ർ​ക്ക് ആ​ശ്വാ​സ പ​ദ്ധ​തി​യു​മാ​യി​ വൈ​സ്മെ​ൻ
Thursday, July 12, 2018 11:04 PM IST
ച​വ​റ : ച​വ​റ വൈ​സ് മെ​ൻ ക്ല​ബ് സാ​ധാ​ര​ണ​ക്കാ​ർ​ക്ക് ആ​ശ്വാ​സ​മാ​കു​ന്ന​ത​ര​ത്തി​ലു​ള​ള പ​ദ്ധ​തി പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​യി പു​തി​യ ഭാ​ര​വാ​ഹി​ക​ൾ ത​യാ​റെ​ടു​ക്കു​ന്നു.​ ക​ഷ്ട​ത​യ​നു​ഭ​വി​ക്കു​ന്ന ഹൃ​ദ്രോ​ഗി​ക​ളെ ക​ണ്ടെത്തി ​അ​വ​ർ​ക്ക് വേ​ണ്ട ുന്ന ​ചി​കി​ത്സ​ക​ൾ ന​ട​ത്തു​ന്ന ഹൃ​ദ​യ സ്പ​ർ​ശ​വും, അ​ർ​ഹ​ത​യു​ള​ള അ​ഞ്ച് പേ​രു​ടെ വീ​ടി​ന്‍റെ പു​ന​ർ നി​ർ​മ്മാ​ണം ന​ട​ത്തി സ്വ​പ്ന ഗൃ​ഹം പ​ദ്ധ​തി​ക്കും തു​ട​ക്ക​മാ​വു​ക​യാ​ണ​ന്ന് പ്ര​സി​ഡ​ന്‍റ് ഫ്രാ​ൻ​സി​സ് ജെ.​നെ​റ്റൊ, സെ​ക്ര​ട്ട​റി ആ​ൽ​ബ​ർ​ട്ട് ചി​റ​ക്കാ​ല​യി​ൽ, നി​യു​ക്ത പ്ര​സി​ഡ​ന്‍റ് ബി.​ശ​ശി​ബാ​ബു എ​ന്നി​വ​ർ അ​റി​യി​ച്ചു.​
സാ​ധാ​ര​ണ​ക്കാ​രു​ടെ ഇ​ട​യി​ലേ​ക്ക് ഇ​റ​ങ്ങി​ച്ചെ​ന്ന് അ​വ​ർ​ക്ക് ഒ​രു കൈ​ത്താ​ങ്ങൊ​രു​ക്കി വ​രു​ന്ന കാ​ല​യ​ള​വി​ൽ മെ​ഡി​ക്ക​ൽ ക്യാ​ന്പു​ക​ൾ, ധ​ന​സ​ഹാ​യം, പ​ഠ​ന​ത്തി​ൽ മു​ന്നോ​ക്കം നി​ൽ​ക്കു​ന്ന കു​ട്ടി​ക​ളെ ക​ണ്ടെ ത്തി ​പ​ഠ​ന​ച്ചി​ല​വ് എ​ന്നി​വ​യും ന​ൽ​കാ​നു​ള​ള ഒ​രു​ക്ക​ത്തി​ലാ​ണ് ഭാ​ര​വാ​ഹി​ക​ൾ.​വൈ​സ്മെ​ൻ ഭാ​ര​വാ​ഹ​ക​ളു​ടെ സ്ഥാ​നാ​രോ​ഹ​ണം നാളെ ച​വ​റ ബേ​ബി​ജോ​ണ്‍ ഷ​ഷ്ഠി പൂ​ർ​ത്തി സ്മാ​ര​ക ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ആറിന് ​ന​ട​ക്കും.​
‌ച​ട​ങ്ങ് വൈ​സ് മെ​ൻ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ഇ​ന്ത്യാ ഏ​രി​യ അ​സി: സെ​ക്ര​ട്ട​റി വ​ഴു​താ​ന​ത്ത് ബാ​ല​ച​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും.​റീ​ജി​യ​ണ​ൽ ഡ​യ​റ​ക്ട​ർ സ​തീ​ഷ്കു​മാ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കും. ​സ്ഥാ​നാ​രോ​ഹ​ണ​ച്ച​ട​ങ്ങ് ലെ​ഫ്റ്റ​ണ​ന്‍റ് റീ​ജി​യ​ണ​ൽ ഡ​യ​റ​ക്ട​ർ വെ​ങ്കി​ടേ​ഷും പു​തി​യ അം​ഗ​ങ്ങ​ളു​ടെ പ്ര​വേ​ശ​നം ഡി​സ്ട്രി​ക് ഗ​വ​ർ​ണ​ർ രാ​ജ​സേ​ന​നും നി​ർ​വ​ഹി​ക്കും.​പ​ദ്ധ​തി​ക​ളു​ടെ ഉ​ദ്ഘാ​ട​നം എ​ൻ.​വി​ജ​യ​ൻ​പി​ള​ള എം​എ​ൽഎ​യും ഷി​ബു​ബേ​ബി​ജോ​ണും നി​ർ​വ​ഹി​ക്കും. ഡോ.​അ​ശോ​ക​ൻ വൈ​ദ്യ​ൻ, ബി​നോ​യ് ഫെ​റി​യ എ​ന്നി​വ​ർ പ​രി​പാ​ടി​ക​ളെ​പ്പ​റ്റി വി​ശ​ദീ​ക​രി​ച്ചു.