ക​​ല്ല​​റ 33 കെ​​വി സ​​ബ് സ്റ്റേ​​ഷ​​ൻ നാ​​ടി​​നു സ​​മ​​ർ​​പ്പി​​ച്ചു
Friday, July 13, 2018 12:03 AM IST
ക​​ടു​​ത്തു​​രു​​ത്തി: ജ​​ന​​ങ്ങ​​ൾ​​ക്ക് ലാ​​ഭ​​ക​​ര​​മാ​​യി വൈ​​ദ്യു​​തി വി​​ത​​ര​​ണം ചെ​​യ്യാ​​ൻ ക​​ഴി​​യു​​ന്ന പ​​ദ്ധ​​തി​​ക​​ൾ​​ക്ക് സ​​ർ​​ക്കാ​​ർ മു​​ൻ​​കൈ എ​​ടു​​ക്കു​​മെ​​ന്ന് മ​​ന്ത്രി എം.​​എം. മ​​ണി. ഊ​​ർ​​ജ ഉ​​ത്പാ​​ദ​​ന​​രം​​ഗ​​ത്തു മു​​ന്നേ​​റാ​​ൻ എ​​ല്ലാ​​വ​​രും മു​​ന്നോ​​ട്ടു വ​​ര​​ണം. ചെ​​ല​​വുകു​​റ​​ഞ്ഞ ജ​​ല​​പ​​ദ്ധ​​തി​​ക​​ൾ കൂ​​ടു​​ത​​ൽ ആ​​രം​​ഭി​​ക്കു​​മെ​​ന്നും സോ​​ളാ​​ർ വൈ​​ദ്യു​​ത ഉ​​ത്പാ​​ദ​​ന​​രം​​ഗം വി​​പു​​ല​​പ്പെ​​ടു​​ത്തു​​മെ​​ന്നും മന്ത്രി പ​​റ​​ഞ്ഞു. ക​​ല്ല​​റ​​യി​​ൽ പു​​തു​​താ​​യി ആ​​രം​​ഭി​​ച്ച 33 കെ​​വി സ​​ബ് സ്റ്റേ​​ഷ​​ൻ ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു​​ പ്ര​​സം​​ഗി​​ക്കു​​ക​​യാ​​യി​​രു​​ന്നു അ​​ദ്ദേ​​ഹം.
ക​​ല്ല​​റ പ​​ഞ്ചാ​​യ​​ത്ത് ക​​മ്യൂ​​ണി​​റ്റി ഹാ​​ളി​​ൽ ന​​ട​​ന്ന ഉ​​ദ്ഘാ​​ട​​ന സ​​മ്മേ​​ള​​ന​​ത്തി​​ൽ സി.​​കെ. ആ​​ശ എം​​എ​​ൽ​​എ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. 5.15 കോ​​ടി രൂ​​പ മു​​ട​​ക്കി ക​​ല്ല​​റ പ​​ഞ്ചാ​​യ​​ത്തി​​ൽ നീ​​തി​​ക്കോ​​ണം പാ​​ട​​ശേ​​ഖ​​ര​​ത്തി​​ന് സ​​മീ​​പം വൈ​​ദ്യു​​തി വ​​കു​​പ്പ് നി​​ർ​​മാ​​ണം പൂ​​ർ​​ത്തീ​​ക​​രി​​ച്ച സ​​ബ് സ്റ്റേ​​ഷ​​നാ​​ണ് മ​​ന്ത്രി നാ​​ടി​​നു സ​​മ​​ർ​​പ്പി​​ച്ച​​ത്. ക​​ല്ല​​റ പ​​ഞ്ചാ​​യ​​ത്തി​​ൽനി​​ന്നു വൈ​​ദ്യു​​തി ബോ​​ർ​​ഡ് വി​​ല​​യ്ക്കു വാ​​ങ്ങി​​യ അ​​ന്പ​​ത് സെ​​ന്‍റ് സ്ഥ​​ല​​ത്താ​​ണ് എ​​ല്ലാ സൗ​​ക​​ര്യ​​ങ്ങ​​ളോ​​ടും കൂ​​ടി​​യ പു​​തി​​യ സ​​ബ് സ്റ്റേ​​ഷ​​ന്‍റെ നി​​ർ​​മാ​​ണം പൂ​​ർ​​ത്തി​​യാ​​ക്കി​​യ​​ത്. ക​​ടു​​ത്തു​​രു​​ത്തി സ​​ബ് സ്റ്റേ​​ഷ​​നി​​ൽ നി​​ന്നും എ​​ട്ടു കി​​ലോ​​മീ​​റ്റ​​ർ ദൈ​​ർ​​ഘ്യ​​മു​​ള്ള 33 കെ​​വി ലൈ​​നി​​ൽ നി​​ന്നാ​​ണ് ഈ ​​സ​​ബ് സ്റ്റേ​​ഷ​​നി​​ലേ​​ക്ക് വൈ​​ദ്യു​​തി എ​​ത്തി​​ക്കു​​ന്ന​​ത്. അ​​ഞ്ച് എം​​വി​​എ ശേ​​ഷി​​യു​​ള്ള ഒ​​രു ട്രാ​​ൻ​​സ്ഫോ​​ർ​​മ​​റും സ​​ബ് സ്റ്റേ​​ഷ​​നി​​ൽ സ്ഥാ​​പി​​ച്ചി​​ട്ടു​​ണ്ട്.
അ​​പ്പ​​ർ​​കു​​ട്ട​​നാ​​ട്ടി​​ലെ നെ​​ല്ല​​റ​​യെ​​ന്ന് അ​​റി​​യ​​പ്പെ​​ടു​​ന്ന ക​​ല്ല​​റ​​യി​​ലെ പാ​​ട​​ശേ​​ഖ​​ര​​ങ്ങ​​ളി​​ൽ വൈ​​ദ്യു​​തി ഉ​​പ​​യോ​​ഗി​​ച്ച് മോ​​ട്ടോ​​ർ പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന​​തി​​ന് വ​​ന്നി​​രു​​ന്ന വോ​​ൾ​​ട്ടേ​​ജ് ക്ഷാ​​മ​​ത്തി​​നും വൈ​​ദ്യു​​തി മു​​ട​​ക്ക​​ത്തി​​നും ഇ​​തോ​​ടെ പ​​രി​​ഹാ​​ര​​മാ​​കും. കൂ​​ടാ​​തെ ക​​ല്ല​​റ, നീ​​ണ്ടൂ​​ർ, ക​​ടു​​ത്തു​​രു​​ത്തി, മാ​​ഞ്ഞൂ​​ർ, ത​​ല​​യാ​​ഴം പ​​ഞ്ചാ​​യ​​ത്തു​​ക​​ളി​​ലാ​​യി ഇ​​രു​​പ​​തി​​നാ​​യി​​ര​​ത്തി​​ൽ​​പ​​രം ഉ​​പ​​ഭോ​​ക്താ​​ക്ക​​ൾ​​ക്ക് നേ​​രി​​ട്ട് പ്ര​​യോ​​ജ​​നം ല​​ഭി​​ക്കും. വ്യാ​​വ​​സാ​​യി​​ക വാ​​ണി​​ജ്യ ഉ​​പ​​യോ​​ക്താ​​ക്ക​​ൾ​​ക്കും പു​​തി​​യ സം​​രം​​ഭം കൂ​​ടു​​ത​​ൽ പ്ര​​യോ​​ജ​​ന​​പ്പെ​​ടും. യോ​​ഗ​​ത്തി​​ൽ ജോ​​സ് കെ. ​​മാ​​ണി എം​​പി മു​​ഖ്യ​​പ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തി.
ചീ​​ഫ് എ​​ൻ​​ജി​​നീ​​യ​​ർ സി​​ജി ജോ​​സ് റി​​പ്പോ​​ർ​​ട്ട് അ​​വ​​ത​​രി​​പ്പി​​ച്ചു. ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് സ​​ണ്ണി തെ​​ക്കേ​​ടം, ക​​ടു​​ത്തു​​രു​​ത്തി ബ്ലോ​​ക്ക് പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് അ​​ന്ന​​മ്മ രാ​​ജു, ക​​ല്ല​​റ പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് ജ​​മീ​​ല പ്ര​​ദീ​​പ്, ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്തം​​ഗ​​ങ്ങ​​ളാ​​യ കെ.​​കെ. ര​​ഞ്ജി​​ത്ത്, മേ​​രി സെ​​ബാ​​സ്റ്റ്യ​​ൻ, പി.​​കെ. ഉ​​ത്ത​​മ​​ൻ, ജോ​​ണി തോ​​ട്ടു​​ങ്ക​​ൽ, ഓ​​മ​​ന ദേ​​വ​​രാ​​ജ​​ൻ, കെ.​​ടി. സു​​ഗു​​ണ​​ൻ, എം.​​ജി. ഫി​​ലേ​​ന്ദ്ര​​ൻ, സ​​ന്തോ​​ഷ് കാ​​ലാ, എ​​ൻ.​​ഐ. സൈ​​മ​​ണ്‍, വി.​​എം. തോ​​മ​​സ്, സ​​ജി പി. ​​ജേ​​ക്ക​​ബ്, പി.​​വി​​ജ​​യ​​കു​​മാ​​രി, ജോ​​ണ്‍ തോ​​മ​​സ് എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു