കി​ണ​റ്റി​ൽ ചാ​ടി​യ ദ​മ്പ​തി​ക​ളി​ൽ ഭ​ർ​ത്താ​വ് മ​രി​ച്ചു: ഭാ​ര്യ ആ​ശു​പ​ത്രി​യി​ൽ
Friday, July 13, 2018 2:11 AM IST
കൊ​ട്ടാ​ര​ക്ക​ര: കു​ടു​ബ വ​ഴ​ക്കി​നെ തു​ട​ർ​ന്ന് കി​ണ​റ്റി​ൽ ചാ​ടി​യ ദ​മ്പ​തി​ക​ളി​ൽ ഭ​ർ​ത്താ​വ് മ​രി​ച്ചു. ഭാ​ര്യ ആ​ശു​പ​ത്രി​യി​ൽ. പു​ത്തൂ​ർ മാ​റ​നാ​ട് സു​ധീ​ഷ് ഭ​വ​നി​ൽ മു​ര​ളീ​ധ​ര​ൻ പി​ള്ള​യു​ടെ ഭാ​ര്യ ഗീ​താ​കു​മാ​രി​യാ​ണ് കു​ടു​ബ വ​ഴ​ക്കി​നെ തു​ട​ർ​ന്ന് കി​ണ​റ്റി​ൽ ചാ​ടി​യ​ത്.​പു​റ​കേ ചാ​ടി​യ ഭ​ർ​ത്താ​വ് മു​ര​ളീ​ധ​ര​ൻ പി​ള്ള (46) ആ​ണ് മ​രി​ച്ച​ത്. ഭാ​ര്യ ഗീ​താ​കു​മാ​രി (40) പ​രി​ക്കു​ക​ളോ​ടെ കൊ​ട്ടാ​ര​ക്ക​ര താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ഇ​ന്ന​ലെ രാ​വി​ലെ മു​ത​ൽ മു​ര​ളീ​ധ​ര​ൻ പി​ള​ള ഭാ​ര്യ​യു​മാ​യി വ​ഴ​ക്ക് കൂ​ടി​യി​രു​ന്നു ഇ​തി​നി​ട​യി​ൽ മു​ര​ളീ​ധ​ര​ൻ പി​ള്ള ഭാ​ര്യ​യെ ക്രൂ​ര​മാ​യി മ​ർ​ദി​ച്ച​താ​യി നാ​ട്ടു​കാ​ർ പ​റ​യു​ന്നു. ഭ​ർ​ത്താ​വി​ന്‍റെ മ​ർ​ദ​നം സ​ഹി​ക്ക​വ​യ്യാ​തെ​യാ​ണ് ഗീ​താ​കു​മാ​രി ഇ​ന്ന​ലെ വൈ​കു​ന്നേ​രം അ​ഞ്ചോ​ടെ കി​ണ​റ്റി​ൽ ചാ​ടി​യ​ത് എ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. കി​ണ​റ്റി​ന്‍റെ പ​ട​വു​ക​ളി​ൽ ത​ല​യി​ടി​ച്ചാ​ണ് മു​ര​ളീ​ധ​ര​ൻ പി​ള്ള മ​രി​ച്ച​തെ​ന്ന് പ്രാ​ഥ​മി​ക നി​ഗ​മ​നം.

മൃ​ത​ദേ​ഹം ഇ​ന്ന് പോ​സ്റ്റു​മാ​ർ​ട്ട​ത്തി​നു​ശേ​ഷം വൈ​കു​ന്നേ​രം വീ​ട്ടു​വ​ള​പ്പി​ൽ സം​സ്ക​രി​ക്കും. എ​ഴു​കോ​ൺ പോ​ലീ​സ് കേ​സെ​ടു​ത്തു. മ​ക്ക​ൾ: സു​ധീ​ഷ്, അ​നീ​ഷ്.