മ​ത്സ്യ​ബ​ന്ധ​ന വ​ള്ളം മ​റി​ഞ്ഞ് തൊ ഴി​ലാ​ളി മ​രി​ച്ചു
Friday, July 13, 2018 2:11 AM IST
ച​വ​റ : ക​ട​ലി​ൽ മ​ത്സ്യ​ബ​ന്ധ​ന​വ​ള്ളം മ​റി​ഞ്ഞു തൊ​ഴി​ലാ​ളി മ​രി​ച്ചു. മ​രു​ത്ത​ടി തു​ണ്ട​ത്ത് ഹൗ​സി​ൽ ജോ​സ​ഫി​ന്‍റെ മ​ക​ൻ സെ​ബാ​സ്റ്റ്യ​ൻ (56)ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ രാ​വി​ലെ 7.40 ഓ​ടെ മ​രു​ത്ത​ടി വ​ള​വി​ൽ തോ​പ്പ് ഭാ​ഗ​ത്തു മൂ​ന്ന് വ​ള്ള​ങ്ങ​ളാ​ണ് തി​ര​യി​ൽ​പ്പെ​ട്ട​ത്.

വ​ള്ള​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന ജോ​സ​ഫ്, ദാ​സ​ൻ, ആ​ന്‍റ​ണി എ​ന്നി​വ​ർ ര​ക്ഷ​പ്പെ​ട്ടു. ആ​ന്‍റ​ണി എ​ന്നു പേ​രു​ള്ള വ​ള്ള​മാ​ണ് മ​റി​ഞ്ഞ​ത്. മ​റ്റു ര​ണ്ട് വ​ള്ള​ങ്ങ​ൾ മ​റി​ഞ്ഞ​വ​ള്ള​ത്തോ​ടൊ​പ്പം തി​ര​യി​ൽ​പ്പെ​ട്ടു​വെ​ങ്കി​ലും മ​റി​ഞ്ഞി​ല്ല. ര​ണ്ടു വ​ള്ള​ങ്ങ​ളി​ൽ ഉ​ണ്ടാ​യി​രു​ന്ന​വ​രും തി​ര​യി​ൽ നി​ന്നും ര​ക്ഷ​പ്പെ​ട്ടു.
ശ​ക്തി​കു​ള​ങ്ങ​ര മ​രു​ത്ത​ടി വ​ള​വി​ൽ തോ​പ്പി​ൽ നി​ന്നും മ​ത്സ്യ​ബ​ന്ധ​ന​ത്തി​നു ഇ​വ​ർ. അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട മ​ത്സ്യ​ത്തൊ​ഴി​ലാ​ളി സെ​ബാ​സ്റ്റ്യ​നെ നീ​ണ്ട​ക​ര​യി​ലു​ള്ള സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു​വെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ല. ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ പോ​സ്റ്റ്മോ​ർ​ട്ടം ന​ട​ത്തി​യ മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു​ന​ൽ​കി .കോ​സ്റ്റ​ൽ പോ​ലീ​സ് കേ​സെ​ടു​ത്തു.