ഫാ​ക്ട​റി​ക​ൾ​ക്കെ​തി​രേ​യു​ള്ള സ​മ​രം അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന്
Monday, August 6, 2018 10:35 PM IST
ആ​ല​പ്പു​ഴ: അ​രൂ​രി​ലെ പീ​ലിം​ഗ് ഷെ​ഡു​ക​ളി​ൽ നി​ന്നും ചെ​മ്മീ​ൻ​ത​ല സം​ഭ​രി​ച്ചു സം​സ്ക​ര​ണം ന​ട​ത്തി കൈ​റ്റി​ൻ ഉ​ദ്പാ​ദി​പ്പി​ക്കു​ന്ന ഫാ​ക്ട​റി​ക​ൾ​ക്കെ​തി​രേ അ​രൂ​ർ​മു​ക്കം നി​വാ​സി​ക​ൾ ന​ട​ത്തി​വ​രു​ന്ന സ​മ​രം തു​ട​ർ​ന്നാ​ൽ സ​മു​ദ്രോ​ത്പ​ന്ന ക​യ​റ്റു​മ​തി​യെ ബാ​ധി​ക്കും. ട്രോ​ളിം​ഗ് നി​രോ​ധ​നം പ​ട്ടി​ണി​യി​ലാ​ക്കി​യ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ ക​ട​ലി​ൽ പോ​കാ​ൻ തു​ട​ങ്ങു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഈ​മേ​ഖ​ല​യി​ലെ വ്യ​വ​സാ​യ സ്തം​ഭ​നം അ​വ​രെ വീ​ണ്ടും ദാ​രി​ദ്ര്യത്തി​ലേ​ക്ക് ത​ള്ളി​വി​ടു​ന്നു.
ചെ​മ്മീ​ൻ​ത​ല ക​ന്പ​നി​ക​ൾ എ​ടു​ക്കാ​ത്ത​തു മൂ​ലം പീ​ലിം​ഗ് ഷെ​ഡു​ക​ളി​ൽ ഭൂ​രി​ഭാ​ഗ​വും പ്ര​വ​ർ​ത്ത​നം നി​ർ​ത്തി​വ​ച്ചി​രു​ന്നു. പീ​ലിം​ഗ് തൊ​ഴി​ലാ​ളി​ക​ൾ അ​ട​ക്ക​മു​ള്ള ആ​യി​ര​ങ്ങ​ൾ​ക്കാ​ണ് ഇ​തു​മൂ​ലം തൊ​ഴി​ൽ ന​ഷ്ട​പ്പെ​ടു​ന്ന​ത്.
ന​മ്മു​ടെ നാ​ട്ടി​ൽ ചെ​മ്മീ​ന്‍റെ ആ​ഭ്യ​ന്ത​ര ഉ​ത്പാ​ദ​നം വ​ള​രെ കു​റ​ഞ്ഞ സാ​ഹ​ച​ര്യ​ത്തി​ൽ ആ​ന്ധ്ര​യി​ൽ നി​ന്നും മ​റ്റും വ​രു​ന്ന വ​നാ​മി ചെ​മ്മീ​നാ​ണു സ​മു​ദ്രോ​ത്പ​ന്ന ക​യ​റ്റു​മ​തി വ്യ​വ​സാ​യ​ത്തെ പി​ടി​ച്ചു നി​ർ​ത്തു​ന്ന​ത്. പീ​ലിം​ഗ് ഷെ​ഡു​ക​ൾ പ്ര​വ​ർ​ത്ത​നം നി​ർ​ത്തി​യാ​ൽ നി​ശ്ചി​ത ദി​വ​സ​ത്തി​നു​ള്ളി​ൽ പി​ടി​ച്ചു മാ​റ്റേ​ണ്ട വ​നാ​മി ചെ​മ്മീ​ൻ വി​റ്റ​ഴി​ക്കാ​ൻ കേ​ര​ളം വി​ട്ട് മ​റ്റു സം​സ്ഥാ​ന​ങ്ങ​ളെ ആ​ശ്ര​യി​ക്കേ​ണ്ടി വ​രും. പീ​ലിം​ഗ് തൊ​ഴി​ലാ​ളി​ക​ളെയും അ​നു​ബ​ന്ധ മേ​ഖ​ല​യി​ലെ ആ​യി​ര​ക്ക​ണ​ക്കി​ന് തൊ​ഴി​ലാ​ളി​ക​ളെയും ദാ​രി​ദ്ര്യത്തി​ലേ​ക്കു ത​ള്ളിവി​ടു​ന്ന സാ​ഹ​ച​ര്യ​മൊ​ഴി​വാ​ക്കാ​ൻ സ​ർ​ക്കാ​ർ അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നു ആ​ല​പ്പു​ഴ ജി​ല്ലാ ഐ​സ് ആ​ൻ​ഡ് ഫ്രീ​സിം​ഗ് ഇ​ൻ​ഡ​സ്ട്രീ​സ് എം​പ്ലോ​യീ​സ് യൂ​ണി​യ​ൻ (ഐ​എ​ൻ​ടി​യു​സി) ജി​ല്ലാ പ്ര​സി​ഡ​ന്‍റ് അ​സീ​സ് പാ​യി​ക്കാ​ട്, ജ​ന​റ​ൽ സെ​ക്രെ​ട്ട​റി സി.​കെ. രാ​ജേ​ന്ദ്ര​ൻ, ഐ​എ​ൻ​ടി​യു​സി ആ​ല​പ്പു​ഴ ജി​ല്ല ജ​ന​റ​ൽ സെ​ക്ര​ട്ട​റി മു​ഹ​മ്മ​ദ് കോ​യ എ​ന്നി​വ​ർ പ്ര​സ്താ​വ​ന​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.