നി​ർ​മാ​ണം പൂ​ർ​ത്തി​യാ​കാ​തെ പു​ന​ലൂ​ർ കെഎസ്ആർടിസി ബ​സ് സ്റ്റാ​ൻ​ഡ്
Monday, August 6, 2018 11:23 PM IST
പു​ന​ലൂ​ർ: പു​ന​ലൂ​ർ കെ​എ​സ്ആ​ർ​ടി​സി ബ​സ് സ്റ്റാ​ന്‍റി​ന്‍റെ നി​ർ​മാ​ണം ആ​രം​ഭി​ച്ച് പ​തി​ന​ഞ്ച് വ​ർ​ഷം പി​ന്നി​ടു​മ്പോ​ഴും പൂ​ർ​ത്തി​യാ​ക്കാ​ൻ ആ​യി​ല്ല.

മാ​സ്റ്റ​ർ​പ്ലാ​ൻ പോ​ലും ത​യാ​റാ​ക്കാ​തെ വി​ക​സ​ന​ത്തി​നാ​യി കോ​ടി​ക​ൾ മു​ട​ക്കി​യി​ട്ടും ഇ​പ്പോ​ഴും പാ​തി​വ​ഴി​യി​ൽ നി​ല​ച്ച മ​ട്ടാ​ണ്. അ​റു​പ​തി​ല​ധി​കം വ​ർ​ഷം പ​ഴ​ക്ക​മു​ള്ള​ത​ട​ക്കം അ​സൗ​ക​ര്യ​മാ​യി തു​ട​രു​ന്ന കെ​ട്ടി​ട​ങ്ങ​ൾ പൊ​ളി​ച്ച് നീ​ക്കി ഉ​ള്ള സ്ഥ​ലം പൂ​ർ​ണ​മാ​യും പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​വാ​ൻ ന​ട​പ​ടി​ക​ളി​ല്ലാ​ത്ത​താ​ണ് വി​ക​സ​ന​ത്തി​ന് ത​ട​സം.

ബ​സ് സ്റ്റാ​ന്‍റ് നി​ർ​മാ​ണം ആ​രം​ഭി​ച്ച​തു​മു​ത​ൽ വി​വാ​ദ​ങ്ങ​ളും ത​ട​സ​ങ്ങ​ളും പ​തി​വാ​യി​രു​ന്നു. ബ​സ് സ്റ്റാ​ന്‍റ് ഇ​വി​ടെ നി​ന്നും വെ​ട്ടി​പ്പു​ഴ​യി​ലേ​ക്ക് മാ​റ്റി സ്ഥാ​പി​ക്കു​ന്ന​തി​നു​ള്ള പ​ദ്ധ​തി കോ​ട​തി​യും കേ​സു​മാ​യി ഒ​രു വ്യാ​ഴ​വ​ട്ട​കാ​ലം പോ​യി. ഒ​ടു​വി​ൽ ക​ല്ല​ട​യാ​റി​ന്‍റെ​യും വെ​ട്ടി​പ്പു​ഴ തോ​ടി​ന്‍റേ​യും പു​റ​മ്പോ​ക്കു​മ​ട​ക്കം എ​ൺ​പ​ത്തി അ​ഞ്ചു സെ​ന്‍റ്സ്ഥ​ലം റ​വ​ന്യു വ​കു​പ്പി​ൽ
നി​ന്നും ന​ഗ​ര​സ​ഭ പ​തി​ച്ചു വാ​ങ്ങി​യാ​ണ് ഒ​ടു​വി​ൽ ബ​സ് സ്റ്റാ​ന്‍റ് ന​വീ​ക​ര​ണം തു​ട​ങ്ങി​യ​ത്.

2002 ൽ ​എം​പി അ​ച്ചു​ത​ൻ എം​പി​യു​ടെ ഫ​ണ്ടി​ൽ ആ​രം​ഭം കു​റി​ച്ച പു​ന​ലൂ​ർ ബ​സ്് സ്റ്റാ​ന്‍റ് നി​ർ​മാ​ണം ഒ​ന്ന​ര പ​തി​റ്റാ​ണ്ടു ക​ഴി​യു​മ്പോ​ഴും എ​ങ്ങു​മെ​ത്തി​യി​ല്ല.​എം​പി​മാ​രാ​യ കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ്, കെ.​എ​ൻ.​ബാ​ല​ഗോ​പാ​ൽ, സ്ഥ​ലം എം​എ​ൽ​എ കെ.​രാ​ജു എ​ന്നീ ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ പ്രാ​ദേ​ശി​ക ഫ​ണ്ടി​ൽ നി​ന്നും കൂ​ടാ​തെ ന​ഗ​ര​സ​ഭ​യു​ടെ അ​ട​ക്കം കോ​ടി ക​ണ​ക്കി​ന് രൂ​പ​യാ​ണ് അ​നു​വ​ദി​ച്ച് കെ​ട്ടി​ടം വി​പു​ലീ​ക​ര​ണം അ​ട​ക്ക​മു​ള്ള പ​ണി​ക​ൾ തു​ട​ങ്ങി​യ​ത്.

ന​ഗ​ര​സ​ഭ വ​ക ഷോ​പ്പിം​ഗ് കോം​പ്ള​ക്സ് കൂ​ടി ഉ​ൾ​പ്പെ​ട്ട​താ​ണ് ഈ ​കെ​ട്ടി​ട സ​മു​ച്ച​യം. വ​സ്തു ന​ഗ​ര​സ​ഭ​യു​ടെ​യും, കെ​ട്ടി​ടം കെ​എ​സ്ആ​ർ​ടി​സി​യു​ടെ​യും ആ​യ​ത് വ​കു​പ്പു​ക​ൾ ത​മ്മി​ൽ നി​യ​മ പ​ര​മാ​യ ത​ർ​ക്ക​ങ്ങ​ൾ​ക്കു വ​ഴി​വെ​ച്ചി​ട്ടു​ണ്ട്.

മു​ൻ ന​ഗ​ര​സ​ഭാ ഭ​ര​ണാ​ധി​കാ​രി​ക​ൾ വാ​ട​ക ആ​വ​ശ്യ​പ്പെ​ട്ട് കെ​എ​സ്‌​ആ​ർ​ടി​സി​ക്ക് ക​ത്ത് ന​ൽ​കി​യി​രു​ന്നു. അ​തി​നെ​തി​രേ കെ​എ​സ് ആ​ർ ടി ​സി നി​യ​മ ന​ട​പ​ടി​യു​മാ​യി മു​ന്നോ​ട്ടു പോ​യി. ഇ​പ്പോ​ഴും വ​കു​പ്പു​ക​ൾ ത​മ്മി​ൽ ധാ​ര​ണ എ​ത്തി​യി​ട്ടി​ല്ല.

നി​ല​വി​ൽ 12 മു​റി​ക​ൾ ന​ഗ​ര​സ​ഭ​യു​ടെ കൈ​വ​ശ​മാ​ണ് . മു​റി​ക​ൾ ത​ർ​ക്കം കാ​ര​ണം അ​ട​ച്ചി​ട്ടി​രി​ക്കു​ന്ന​തി​നാ​ൽ ല​ക്ഷ​ക്ക​ണ​ക്കി​നു രൂ​പാ ന​ഗ​ര​സ​ഭ​യ്ക്കു​വ​രു​മാ​നം ന​ഷ്ട​പ്പെ​ടു​ക​യാ​ണ്. ഈ ​കെ​ട്ടി​ട​ങ്ങ​ളു​ടെ ഷ​ട്ട​റു​ക​ളും മ​റ്റും ദ്ര​വി​ച്ചു തു​ട​ങ്ങി. എ​ന്നി​ട്ടും ത​ർ​ക്ക​ങ്ങ​ൾ ഇ​രും​വ​രും തീ​ർ​ക്കു​ന്നി​ല്ല.
എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​ർ അ​ധി​കാ​ര​ത്തി​ലെ​ത്തി​യ​പ്പോ​ൾ ബ​സ് സ്റ്റാ​ന്‍റ് വി​ക​സ​ന​ത്തി​ന് സ്ഥ​ലം എം​എ​ൽ​എ യും ​മ​ന്ത്രി​യു​മാ​യ കെ.​രാ​ജു ര​ണ്ട് ഘ​ട്ട​മാ​യി ര​ണ്ട് കോ​ടി രൂ​പ അ​നു​വ​ദി​ക്കു​ക​യും പ്ര​ത്യേ​ക താ​ല്പ​ര്യ​മെ​ടു​ത്ത് എ​സ്റ്റി​മേ​റ്റ് ത​യാ​റാ​ക്കി ടെ​ൻ​ഡ​ർ ചെ​യ്ത് കോ​ൺ​ട്രാ​ക്ട​റെ പ​ണി ഏ​ല്പി​ച്ചു. ഇ​തും പാ​തി​വ​ഴി​യി​ൽ നി​ല​ച്ച മ​ട്ടാ​ണ്.

80 ല​ക്ഷം രൂ​പ ത​റ​നി​ര​പ്പാ​ക്കി ടൈ​ൽ പാ​കി മ​നോ​ഹ​ര​മാ​ക്കു​ന്ന​തി​നും കെ​ട്ടി​ട നി​ർ​മാ​ണ​ത്തി​ന് 80 ല​ക്ഷം രൂ​പ​യു​മാ​ണ് വ​ക​യി​രു​ത്തി​യ​ത്. ഇ​ത് കു​റ​വാ​ണെ​ന്ന് ക​ണ്ടാ​ണ് പി​ന്നീ​ട് 40 ല​ക്ഷം രൂ​പ കൂ​ടി അ​നു​വ​ദി​ച്ച​ത്. കെ​ട്ടി​ട നി​ർ​മാ​ണ​ത്തി​ന് ആ​റു​മാ​സ കാ​ലാ​വ​ധി​യും ടൈ​ൽ​സ് പാ​കു​ന്ന​തി​ന് നാ​ലു മാ​സ​വു​മാ​ണ് നി​ർ​മ്മാ​ണ കാ​ലാ​വ​ധി.

പ​ണി​ക​ൾ ആ​രം​ഭി​ച്ച് മൂ​ന്ന് മാ​സം ക​ഴി​ഞ്ഞെ ങ്കി​ലും പ​കു​തി പോ​ലും പൂ​ർ​ത്തി​യാ​ക്കാ​നാ​യി​ല്ല. എ​ന്നാ​ൽ സ്റ്റാ​ൻ​ഡി​ൽ അ​സൗ​ക​ര്യ​മാ​യി നി​ൽ​ക്കു​ന്ന കെ​ട്ടി​ടം പൊ​ളി​ക്കു​വാ​ൻ കെ​എ​സ്ആ​ർ​ടി​സി ത​യാ​റാ​കാ​ത്ത​തി​നാ​ൽ പ​ണി​ക​ൾ ഇ​ഴ​ഞ്ഞ് നീ​ങ്ങു​ക​യാ​ണെ​ന്ന് ക​രാ​റു​കാ​ര​ൻ പ​റ​യു​ന്നു.
പൊ​തു​മ​രാ​മ​ത്തു വി​ഭാ​ഗ​മാ​ണ് മേ​ൽ​നോ​ട്ടം വ​ഹി​ക്കു​ന്ന​ത്. ഇ​വ​ർ ഇ​വി​ടേ​ക്ക് തി​രി​ഞ്ഞ് നോ​ക്കു​ന്ന​ത് പോ​ലു​മി​ല്ല. ടൈ​ൽ പാ​ക​ൽ കാ​ല​വ​ധി ഇ​നി ഒ​രു മാ​സ​മാ​ണ് അ​വ​ശേ​ഷി​ക്കു​ന്ന​ത്. കെ​ട്ടി​ട നി​ർ​മാ​ണ​മ​ട​ക്കം ഇ​ങ്ങ​നെ പോ​യാ​ൽ ഒ​രു വ​ർ​ഷം ക​ഴി​ഞ്ഞാ​ലും പൂ​ർ​ത്തി​യാ​കി​ല്ല. മാ​ത്ര​മ​ല്ല പ​ണി​എ​ടു​ത്ത ക​രാ​റു​കാ​ര​ൻ അ​ട​ങ്ക​ൽ തു​ക​യി​ൽ നി​ന്നും 25 ശ​ത​മാ​നം കു​റ​ച്ചാ​ണ് ജോ​ലി ഏ​റ്റെ​ടു​ത്തി​ട്ടു​ള്ള​ത്.

പ​ണി​ക​ൾ നീ​ണ്ടാ​ൽ ത​ന്നെ എ​സ്റ്റി​മേ​റ്റി​ൽ പ​റ​ഞ്ഞി​രി​ക്കു​ന്ന അ​ള​വി​ലും ഗു​ണ​മേ​ന്മ​യി​ലും അ​പാ​ക​ത ഉ​ണ്ടാ​കും എ​ന്നും സം​ശ​യി​ക്കേ​ണ്ടി​യി​രി​ക്കു​ന്നു. 34500 ച​തു​ര​ശ്ര അ​ടി വി​സ്തീ​ർ​ണ​ത്തി​ലാ​ണ് സ്റ്റാ​ൻ​ഡി​ൽ ടൈ​ൽ പാ​കു​ന്ന​ത്. പ​ണി ആ​രം​ഭി​ച്ച​തോ​ടെ ബ​സ് സ്റ്റാ​ന്‍റി​ന്‍റെ പ്ര​വ​ർ​ത്ത​നം പു​ന​ലൂ​ർ ചെ​മ്മ​ന്തൂ​രി​ലു​ള്ള മു​നി​സി​പ്പ​ൽ ബ​സ് സ്റ്റാ​ൻ​ഡി​ലേ​ക്കു മാ​റ്റി.

ഈ ​ര​ണ്ടു സ്റ്റാ​ന്‍റു​ക​ൾ ത​മ്മി​ൽ ര​ണ്ടു കി​ലോ​മീ​റ്റ​ർ ദൂ​ര​മു​ണ്ട്. മു​നി​സി​പ്പ​ൽ സ്റ്റാ​ന്‍റി​ൽ നി​ന്നും ട്രി​പ്പ് ഒ​പ്പ​റേ​റ്റു​ചെ​യ്ത് ട്രാ​ൻ​സ്പോ​ർ​ട്ട് സ്റ്റാ​ന്‍റി​ൽ വ​ന്നു പോ​കു​വാ​ൻ തീ​രു​മാ​നി​ച്ചു സ​ർ​വീ​സ് ആ​രം​ഭി​ച്ചെ​ങ്കി​ലും തു​ട​ർ​ന്നു​ള്ള ദി​വ​സ​ങ്ങ​ളി​ൽ വാ​ഹ​ന​ങ്ങ​ൾ ഒ​ന്നും ത​ന്നെ ട്രാ​ൻ​സ്പോ​ർ​ട്ട് സ്റ്റാ​ന്‍റി​നു സ​മീ​പം വ​രാ​തെ ആ​യി. ചെ​മ്മ​ന്തൂ​ർ സ്റ്റാ​ന്‍റി​ൽ നി​ന്നും കൊ​ല്ലം ഭാ​ഗ​ങ്ങ​ളി​ലേ​ക്കു പോ​കു​ന്ന ബ​സു​ക​ൾ കെ​എ​സ്ആ​ർ​ടി​സി ജം​ഗ്ഷ​നി​ൽ വ​രാ​ത്ത​തും യാ​ത്ര​ക്കാ​ർ​ക്ക് ചെ​മ്മ​ന്തൂ​ർ എ​ത്തി​ച്ചേ​രു​ന്ന​തി​ന് ലോ​ക്ക​ൽ ബ​സ് ട്രി​പ്പു​ക​ൾ ഇ​ല്ലാ​ത്ത​തും ബു​ദ്ധി​മു​ട്ടാ​യി.

അ​തു​പോ​ലെ കൊ​ല്ല​ത്തു നി​ന്നും പു​ന​ലൂ​രി​ൽ വ​രു​ന്ന ബ​സ് ചെ​മ്മ​ന്ത ൂ രി​ൽ ട്രി​പ്പ് അ​വ​സാ​നി​പ്പി​ക്കു​ന്ന​ത് യാ​ത്ര​ക്കാ​രെ പാ​തി വ​ഴി​യി​ൽ ഇ​റ​ക്കി​വി​ടു​ന്ന​തി​നു തു​ല്യ​മാ​യി. ഇ​ത് വ്യാ​പ​ക​മാ​യ പ​രാ​തി​ക്കി​ട​യാ​ക്കി​യ​തോ​ടെ നി​വൃ​ത്തി​കെ​ട്ട് വീ​ണ്ടും കെ​എ​സ്ആ​ർ​ടി​സി ബ​സ് സ്റ്റാ​ന്‍റി​ൽ നി​ന്ന് ത​ന്നെ വീ​ണ്ടും പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി.

മ​ഴ കൂ​ടി​യാ​യ​തോ​ടെ ട്രാ​ൻ​സ്പോ​ർ​ട്ട് ബ​സ് സ്റ്റാ​ൻ​റി​ന്‍റെ പ​ണി ന​ട​ക്കു​ന്നി​ല്ല. സ്റ്റാ​ൻ​ഡി​ലെ പ​ഴ​യ കെ​ട്ടി​ടം ഇ​തു വ​രെ പൊ​ളി​ച്ചു​മാ​റ്റി​യി​ട്ടി​ല്ല. പ​ണി​യു​ടെ നി​ർ​മാ​ണ​ച്ചു​മ​ത​ല ഉ​ള്ള പൊ​തു​മ​രാ​മ​ത്തു വ​കു​പ്പി​നു പോ​ലും ഡി​പ്പോ ന​വീ​ക​ര​ണം എ​ന്ന് തീ​രു​മെ​ന്ന​റി​യി​ല്ല. മ​ന്ത്രി കൂ​ടി​യാ​യ സ്ഥ​ലം എം​എ​ൽ​എ​ക്ക് ഇ​തൊ​ന്ന് സ​മ​യ​ബ​ന്ധി​ത​മാ​യി തീ​ർ​ക്കു​വാ​ൻ സ​മ​യ​മി​ല്ലേ എ​ന്ന ചോ​ദ്യം അ​വ​ശേ​ഷി​ക്കു​ക​യാ​ണ്.