സൗ​ര​വ് ചി​കി​ത്സാ​നി​ധി: ജീ​പ്പ്-​ഓ​ട്ടോ തൊ​ഴി​ലാ​ളി കൂ​ട്ടാ​യ്മ ധ​ന​സ​മാ​ഹ​ര​ണം തു​ട​ങ്ങി
Monday, August 6, 2018 11:38 PM IST
മാ​ന​ന്ത​വാ​ടി: ത​ല​ച്ചോ​റി​ൽ അ​ണു​ബാ​ധ​യേ​റ്റ് കോ​ഴി​ക്കോ​ട് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ലു​ള്ള പ​ന്ത്ര​ണ്ടു​വ​യ​സു​കാ​ര​ൻ സൗ​ര​വി​ന്‍റെ ചി​കി​ത്സ​യ്ക്കാ​യി ത​വി​ഞ്ഞാ​ലി​ലെ ഓ​ട്ടോ-​ടാ​ക്സി ഡ്രൈ​വ​ർ​മാ​രു​ടെ കൂ​ട്ടാ​യ്മ ധ​ന​സ​മാ​ഹ​ര​ണം തു​ട​ങ്ങി.

ത​വി​ഞ്ഞാ​ൽ സെ​ന്‍റ് മേ​രീ​സ് പ​ള്ളി വി​കാ​രി ഫാ.​ആ​ന്‍റോ മ​ന്പ​ള്ളി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. ത​വി​ഞ്ഞാ​ൽ എ​ള​ന്പൂ​ൾ വി​നോ​ദ്-​സു​നി​ത ദ​ന്പ​തി​ക​ളു​ടെ മ​ക​നാ​ണ് സൗ​ര​വ് ഏ​ഴാം ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​യ സൗ​ര​വ്. അ​ടു​ത്ത​കാ​ല​ത്താ​ണ് രോ​ഗം പി​ടി​പെ​ട്ട​ത്. ശ​സ്ത്ര​ക്രി​യ ന​ട​ത്തി​യാ​ലേ രോ​ഗം മാ​റു​വെ​ന്നാ​ണ് ഡോ​ക്ട​ർ​മാ​ർ വി​നോ​ദി​നെ അ​റി​യി​ച്ച​ത്.

ഇ​ട​ത്ത​രം ക​ർ​ഷ​ക കു​ടും​ബാം​ഗ​മാ​യ വി​നോ​ദ് ശ​സ്ത്ര​ക്രി​യ​യ്ക്കു​ള്ള ഭാ​രി​ച്ച ചെ​ല​വ് ക​ണ്ടെ​ത്താ​നാ​കാ​തെ ഉ​ഴ​ലു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഓ​ട്ടോ-​ടാ​ക്സി തൊ​ഴി​ലാ​ളി കൂ​ട്ടാ​യ്മ വാ​ർ​ഡ് മെ​ന്പ​ർ എ​ത്സി ജോ​യി ചെ​യ​ർ​പേ​ഴ്സ​ണാ​യി ചി​കി​ത്സാ​സ​ഹാ​യ ക​മ്മി​റ്റി രൂ​പീ​ക​രി​ച്ച​ത്. ഒ​രു ദി​വ​സ​ത്തെ വ​രു​മാ​നം ചി​കി​ത്സാ​സ​ഹാ​യ​നി​ധി​യി​ലേ​ക്കു ന​ൽ​കാ​നും കൂ​ട്ടാ​യ്മ തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. മാ​ത്യു കു​ഞ്ഞി​പ്പാ​റ, ഫി​ലോ​മി​ന ആ​ന്‍റ​ണി, ജോ​സ് കൈ​നി​കു​ന്നേ​ൽ, എ.​ജി. ഷി​ൻ​സ്, ടി.​എ​ൻ. പ്ര​ദോ​ഷ്, എം.​എ​സ്. ജ​നാ​ർ​ദ​ന​ൻ, റോ​യി മു​ണ്ടാ​ട​ൻ തു​ട​ങ്ങി​യ​വ​രാ​ണ് ധ​ന​സ​മാ​ഹ​ര​ണ​ത്തി​നു നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്.