സ​ർ​ഫാ​സി നി​യ​മം അ​ടി​ച്ചേ​ൽ​പ്പി​ക്കാ​ൻ ശ്ര​മി​ച്ചാ​ൽ ത​ട​യും: കെ.​ജെ. ദേ​വ​സ്യ
Monday, August 6, 2018 11:41 PM IST
ക​ൽ​പ്പ​റ്റ: സ​ർ​ഫാ​സി നി​യ​മം ജ​ന​ങ്ങ​ളു​ടെ മേ​ൽ അ​ടി​ച്ചേ​ൽ​പ്പി​ക്കാ​ൻ ശ്ര​മി​ച്ചാ​ൽ നി​യ​മം ലം​ഘി​ക്കാ​ൻ മു​ന്നി​ട്ടി​റ​ങ്ങു​മെ​ന്ന് കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​ജെ. ദേ​വ​സ്യ അ​റി​യി​ച്ചു. രാ​ജ്യ​ത്തെ ബാ​ങ്കു​ക​ൾ സാ​ധാ​ര​ണ ജ​ന​ങ്ങ​ളെ വ്യാ​പാ​ക​മാ​യി ചൂ​ഷ​ണം ചെ​യ്തു കോ​ടി​ക്ക​ണ​ക്കി​ന് രൂ​പ സ്വ​രൂ​പി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. വ​ലി​യ കോ​ർ​പ്പ​റേ​റ്റു​ക​ളു​ടേ​യും കോ​ടീ​ശ്വ​രന്മാ​രു​ടേ​യും പി​റ​കെ ന​ട​ന്നു കോ​ടി​ക​ൾ വാ​രി​ക്കൊ​രി​ക്കൊ​ടു​ക്കു​ന്ന ബാ​ങ്ക് മേ​ധാ​വി​ക​ൾ നാ​ട്ടി​ലെ സാ​ധാ​ര​ണ ജ​ന​ങ്ങ​ളെ ക​ണ്ടാ​ൽ അ​ക​റ്റി നി​റു​ത്താ​നാ​ണ് ശ്ര​മി​ക്കു​ന്ന​ത്. വ​ൻ​കി​ട​ക്കാ​രു​ടെ വാ​യ്പ തി​രി​ച്ചു​പി​ടി​ക്കാ​ൻ സ​മ​യ​ബ​ന്ധി​ത​മാ​യി ജാ​ഗ്ര​ത​യും ന​ട​പ​ടി​യു​മെ​ടു​ക്കാ​ത്ത ബാ​ങ്ക് മേ​ലാ​ളാ​ർ സാ​ധാ​ര​ണ​ക്കാ​രെ മു​ൾ​മു​ന​യി​ൽ നി​റു​ത്തി​യും സ​മൂ​ഹ​മ​ധ്യ​ത്തി​ൽ അ​വ​രെ അ​പ​മാ​നി​ക്കു​ന്ന വി​ധ​ത്തി​ൽ ഭീ​ക​ര​ത​യും കോ​ലാ​ഹ​ല​ങ്ങ​ളു​ണ്ടാ​ക്കി​യും മ​ന​സാ​ക്ഷി ഇ​ല്ലാ​തെ പ്ര​വ​ർ​ത്തി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. ബ്ലേ​ഡ് പ​ലി​ശ​ക്ക് വാ​യ്പ വാ​ങ്ങി​യ​വ​രെ തെ​ര​ഞ്ഞു പി​ടി​ച്ചു വ​സ്തു വ​ക​ക​ൾ ക​യ്യ​ട​ക്കാ​ൻ ഗു​ണ്ട​ക​ളെ ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ന്ന ത​നി​കാ​ട​ത്ത​വും മ​ന​സാ​ക്ഷി​യി​ല്ലാ​ത്ത വി​ധ​വു​മാ​ണ് സ​ർ​ഫാ​സി​യു​ടെ മ​റ​വി​ൽ പോ​ലീ​സി​നെ​യു​ൾ​പ്പെ​ടെ ബാ​ങ്ക​ധി​കൃ​ത​ർ ഉ​പ​യോ​ഗി​പ്പെ​ടു​ത്തു​ന്ന​ത്. ജി​ല്ല​യി​ലെ ഭൂ​രി​ഭാ​ഗം വ​രു​ന്ന പാ​വ​പ്പെ​ട്ട​വ​രുടെ വസ്തുവലകൾ ജ​പ്തി ചെയ്ത് ബാ​ങ്കി​നന്‍റേ​താ​ണെ​ന്ന വി​ധ​ത്തി​ൽ രേ​ഖ​ക​ളു​ണ്ടാ​ക്കി വച്ച​വ​രു​മു​ണ്ട്. സ​ർ​ഫാ​സി​യ​ട​ക്ക​മു​ള്ള ക​ടു​ത്ത മ​നു​ഷ്യാ​വ​കാ​ശ ലം​ഘ​ന​ത്തെ ചെ​റു​ത്ത് തോ​ൽ​പ്പി​ക്കാ​ൻ മു​ഴു​വ​നാ​ളു​ക​ളും യോ​ജി​ച്ച് മു​ന്നി​ട്ടി​റ​ങ്ങ​ണം. ഈ ​ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ച് പ്ര​ത്യ​ക്ഷ സ​മ​ര പ​രി​പാ​ടി​ക​ൾ​ക്ക് രൂ​പം ന​ൽ​കാ​ൻ 12ന് ​ബ​ത്തേ​രി​യി​ൽ പാ​ർ​ട്ടി നേ​തൃ​ത്വ​ത്തി​ൽ ബ​ഹു​ജ​ന ക​ണ്‍​വ​ൻ​ഷ​ൻ ന​ട​ത്തു​മെ​ന്നും കെ.​ജെ. ദേ​വ​സ്യ പ്ര​സ്താ​വ​ന​യി​ൽ അ​റി​യി​ച്ചു.