റോ​ഡി​ൽ കൂ​ട്ടി​യി​ട്ട പാ​റ​പ്പൊ​ടി അ​പ​ക​ട ഭീ​ഷ​ണി ഉ​യ​ർ​ത്തു​ന്നു
Monday, August 6, 2018 11:45 PM IST
പെ​രി​ന്ത​ൽ​മ​ണ്ണ: തി​രൂ​ർ​ക്കാ​ട് അ​ഴു​ങ്ക്ചാ​ൽ ന​വീ​ക​ര​ണ​ത്തി​ന് കൊ​ണ്ടു​വ​ന്ന സാ​ധ​ന​ങ്ങ​ൾ റോ​ഡി​ൽ ഇ​ടു​ന്ന​ത് അ​പ​ക​ട ഭീ​ഷ​ണി ഉ​യ​ർ​ത്തു​ന്നു. രാ​ത്രി പ​ണി സ്ഥ​ല​ങ്ങ​ളി​ൽ റി​ഫ്ള​ക്ട​റു​ക​ളി​ൽ ഇ​ല്ലാ​ത്ത​തി​നാ​ൽ ചെ​റി​യ അ​പ​ക​ട​ങ്ങ​ൾ പ​തി​വെ​ന്നും നാ​ട്ടു​കാ​ർ പ​റ​ഞ്ഞു. നി​ര​വ​ധി വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ ഉ​ള്ള ഇ​വി​ടെ കാ​ൽ ന​ട​യാ​ത്ര​ക്കാ​രും ഏ​റെ ദു​രി​ത​ത്തി​ലാ​ണ്. റോ​ഡി​ൽ കൂ​ട്ടി​യി​ട്ടി​രി​ക്കു​ന്ന മെ​റ്റ​ൽ ,പാ​റ​പ്പൊ​ടി എ​ന്നി​വ​ക്ക​രി​കെ പോ​ലും ഒ​രു അ​പാ​യ​സൂ​ച​ന ഇ​ല്ല. അ​രി​പ്ര -തി​രു​ർ​ക്കാ​ട് എ​ന്നി​വ​ട​ങ്ങ​ളി​ല്ലൊം അ​ഴു​ക്കു​ചാ​ലി​ന്‍റ പ​ണി ന​ട​ന്നു കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. മ​ഴ പെ​യ്ത​തോ​ടെ ഇ​തു മൂ​ലം ഈ ​ഭാ​ഗ​ത്തൂ​ടെ​യു​ള്ള കാ​ൽ​ന​ട​യാ​ത്ര​യും ദു​സ​ഹ​മാ​ണ്. ഇ​തി​നൊ​രു പ​രി​ഹാ​രം കാ​ണാ​ത്ത പ​ക്ഷം പ്ര​തി​ഷേ​ധ​ങ്ങ​ൾ​ക്ക് രൂ​പം ന​ൽ​കാ​നൊ​രു​ങ്ങു​ക​യാ​ണ് നാ​ട്ടു​കാ​ർ.