സ്വ​കാ​ര്യവ്യ​ക്തി​യു​ടെ പ​റ​ന്പി​ൽ കു​ഴി​ച്ചിട്ട മാ​ലി​ന്യത്തിൽ നിന്നു ദുർഗന്ധം; നാ​ട്ടു​കാ​ർ പോ​ലീ​സ് സ്റ്റേ​ഷ​ൻ ഉ​പ​രോ​ധി​ച്ചു
Monday, August 6, 2018 11:51 PM IST
കോ​ഴി​ക്കോ​ട്: സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ പ​റ​ന്പി​ൽ കു​ഴി​ച്ചു മൂ​ടി​യ കോ​ഴി മാ​ലി​ന്യം ദു​ർ​ഗ​ന്ധം പ​ര​ത്തി​യ​തോ​ടെ ജ​ന​ങ്ങ​ൾ പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തി.

പൂ​നൂ​രി​ന് സ​മീ​പം കാ​ന്ത​പു​രം മാ​വു​ള്ള​ക്ക​ണ്ടി​യി​ലാ​ണ് മൂ​ന്ന് ലോ​ഡ് കോ​ഴി മാ​ലി​ന്യം നാ​ല് ദി​വ​സം മു​ന്പ് കു​ഴി​ച്ചു മൂ​ടി​യ​ത്. പ്ര​ദേ​ശ​ത്തെ തോ​ട്ടി​ലെ വെ​ള്ള​ത്തി​നു രു​ചി​വ്യ​ത്യാ​സം അ​നു​ഭ​വ​പ്പെ​ടാ​ൻ തു​ട​ങ്ങി​യ​തോ​ടെ ജ​ന​ങ്ങ​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​രോ​ഗ്യ വ​കു​പ്പ്, പ​ഞ്ചാ​യ​ത്ത്, പോ​ലീ​സ് അ​ധി​കൃ​ത​ർ​ക്കും മ​ന്ത്രി ടി.​പി. രാ​മ‌​കൃ​ഷ്ണ​ൻ, പു​രു​ഷ​ൻ ക​ട​ലു​ണ്ടി എം​എ​ൽ​എ എ​ന്നി​വ​ർ​ക്കും പ​രാ​തി ന​ൽ​കി.

എ​ന്നാ​ൽ പോ​ലീ​സ് സ്ഥ​ലം സ​ന്ദ​ർ​ശി​ക്കു​ക​യ​ല്ലാ​തെ ന​ട​പ​ടി സ്വീ​ക​രി​ച്ചി​ല്ലെ​ന്ന് നാ​ട്ടു​കാ​ർ ആ​രോ​പി​ക്കു​ന്നു. നി​ര​വ​ധി വീ​ടു​ക​ളു​ള്ള പ്ര​ദേ​ശ​ത്താ​ണ് മാ​ലി​ന്യം കു​ഴി​ച്ചി​ട്ട​ത്. സ​മീ​പ​ത്താ​യി ഹെ​ൽ​ത്ത് സെ​ന്‍റ​റും ഹൈ​സ്കൂ​ളും ഉ​ള്ള​തി​നാ​ൽ മാ​ലി​ന്യം ക​ടു​ത്ത വെ​ല്ലു​വി​ളി​യാ​ണ് സൃ​ഷ്ടി​ക്കു​ന്ന​തെ​ന്നും നാ​ട്ടു​കാ​ർ ആ​രോ​പി​ക്കു​ന്നു. ദു​ർ​ഗ​ന്ധം പ​ര​ക്കു​ന്ന​തി​നാ​ൽ ഭ​ക്ഷ​ണം പോ​ലും ക​ഴി​ക്കാ​ൻ പ​റ്റാ​ത്ത അ​വ​സ്ഥ​യാ​ണെ​ന്നു സ​മീ​പ​വാ​സി​ക​ൾ പ​റ​യു​ന്നു. കു​ഴി​ച്ചു​മൂ​ടി​യ മാ​ലി​ന്യം തെ​രു​വു​നാ​യ്ക്ക​ൾ പു​റ​ത്തെ​ടു​ക്കു​ന്ന​താ​യും പ​രാ​തി​യു​ണ്ട്.​ദു​ർ​ഗ​ന്ധം അ​സ​ഹ്യ​മാ​യ​തോ​ടെ ക​ഴി​ഞ്ഞ ദി​വ​സം ‌രാ​ത്രി 9.30ഓ​ടെ​യാ​ണ് ജ​ന​ങ്ങ​ൾ ബാ​ലു​ശേ​രി പോ​ലീ​സ് സ്റ്റേ​ഷ​ൻ ഉ​പ​രോ​ധി​ച്ച​ത്. പോ​ലീ​സും നാ​ട്ടു​കാ​രും ആ​രോ​ഗ്യ വ​കു​പ്പു​ദ്യോ​ഗ​സ്ഥ​രും ചേ​ർ​ന്ന് ന​ട​ത്തി​യ ച​ർ​ച്ച​യി​ൽ മാ​ലി​ന്യം നീ​ക്കാ​ൻ ധാ​ര​ണ​യാ​യി.