ലൈ​റ്റ് മെ​ട്രോ സ്ഥ​ല​മേ​റ്റെ​ടു​പ്പ്: മ​ന്ത്രി​മാ​രാ​യ ജി.​സു​ധാ​ക​ര​നും ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​നും ത​ർ​ക്ക സ്ഥ​ല​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ചു
Tuesday, August 7, 2018 12:09 AM IST
ക​ഴ​ക്കൂ​ട്ടം : ലൈ​റ്റ് മെ​ട്രോ​യു​ടെ​യും മേ​ൽ​പാ​ല​ത്തി​ന്‍റെ​യും നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ്ഥ​ലം ഏ​റ്റെ​ടു​ക്കു​ന്ന​തി​ലെ അ​പാ​ക​ത​ക​ൾ പ​രി​ഹ​രി​ക്ക​ണ​മെ​ന്ന ശ്രീ​കാ​ര്യം മു​സ്‌​ലിം ജ​മാ​അ​ത്തി​ന്‍റെ​യും ക​ഴ​ക്കൂ​ട്ടം ഖ​ബ​റ​ടി മു​സ്‌​ലിം ജ​മാ അ​ത്തി​ന്‍റെ​യും മ​ഹാ​ദേ​വ​ക്ഷേ​ത്ര സ​മി​തി​യു​ടെ​യും പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ മ​ന്ത്രി​മാ​രാ​യ ജി.​സു​ധാ​ക​ര​നും ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​നും ഇ​ന്ന​ലെ ത​ർ​ക്ക സ്ഥ​ല​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ചു.

വി​ക​സ​ന​ത്തി​ന് ശ്രീ​കാ​ര്യം മു​സ്‌​ലിം ജ​മാ​അ​ത്ത് ഒ​രി​ക്ക​ലും ത​ട​സം നി​ൽ​ക്കി​ല്ലെ​ന്നും ഇ​രു​വ​ശ​ത്ത് നി​ന്നും തു​ല്യ​മാ​യി സ്ഥ​ലം ഏ​റ്റെ​ടു​ത്ത് തു​ല്യ​നീ​തി ന​ട​പ്പാ​ക്ക​ണ​മെ​ന്നും ജ​മാ​അ​ത്തും ആ​ക്ഷ​ൻ കൗ​ൺ​സി​ൽ മ​ന്ത്രി​മാ​രോ​ട് അ​ഭ്യ​ർ​ഥി​ച്ചു.

നി​ല​വി​ൽ ജ​മാ​അ​ത്ത് ഭാ​ഗ​ത്തു​നി​ന്നും 14 മീ​റ്റ​റും മ​റു​വ​ശ​ത്ത് നി​ന്നും ഏ​ഴു മീ​റ്റ​റും ഏ​റ്റെ​ടു​ക്കു​ന്നു എ​ന്ന​താ​ണ് പ്ര​ധാ​ന പ​രാ​തി .ത​ർ​ക്ക​മു​ള്ള സ്ഥ​ല​ങ്ങ​ൾ മ​ന്ത്രി​മാ​രും ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രും അ​ട​ങ്ങി​യ സം​ഘം പ​രി​ശോ​ധ​ന ന​ട​ത്തി. വ്യാ​പാ​രി​ക​ളു​ടെ ആ​ക്ഷ​ൻ​കൗ​ൺ​സി​ലി​ന്‍റെ​യും പ​രാ​തി​ക​ൾ സം​ഘം കേ​ട്ടു. നി​ല​വി​ലെ അ​ലൈ​ന്മെ​ന്‍റി​ൽ നി​ന്ന് ര​ണ്ട് മീ​റ്റ​ർ മാ​റ്റി അ​ലൈ​ൻ​മെ​ന്‍റി​ൽ മാ​റ്റം വേ​ണ​മെ​ന്ന ആ​വ​ശ്യം ലൈ​റ്റ് മെ​ട്രോ പ്രോ​ജ​ക്ട് മാ​നേ​ജ​ർ ആ​ന​ന്ദു​മാ​യി മ​ന്ത്രി സു​ധാ​ക​ര​ൻ സ്ഥ​ല​ത്ത് ച​ർ​ച്ച ചെ​യ്യു​ക​യും ഈ ​ഭാ​ഗ​ത്ത് അ​ലൈ​ന്മെ​ന്‍റി​ൽ മാ​റ്റം വ​രു​ത്താ​ൻ ക​ഴി​യു​മോ എ​ന്ന് പ​രി​ശോ​ധി​ക്കാ​ൻ നി​ർ​ദേ​ശി​ക്കു​ക​യും ചെ​യ്തു. മ​റ്റ് കാ​ര്യ​ങ്ങ​ൾ അ​ധി​കൃ​ത​രു​മാ​യി ഉ​ട​ൻ ച​ർ​ച്ച ചെ​യ്ത് ഉ​ചി​ത​മാ​യ തീ​രു​മാ​നം ഉ​ണ്ടാ​കു​മെ​ന്നും മ​ന്ത്രി ഉ​റ​പ്പു ന​ൽ​കി.

ക​ഴ​ക്കൂ​ട്ടം ജ​മാ​അ​ത്തി​ന്‍റെ കാ​ര്യ​ത്തി​ൽ ദേ​ശി​യ പാ​ത അ​ധി​കൃ​ത​രാ​ണ് തീ​രു​മാ​നം എ​ടു​ക്കേ​ണ്ട​തെ​ന്നും ദേ​ശി​യ പാ​ത ഉ​ന്ന​തോ​ദ്യ​ഗ​സ്ഥ​രു​ടെ യോ​ഗം ഉ​ട​ൻ വി​ളി​ച്ച് ചേ​ർ​ക്കു​മെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു.

കൂ​ടാ​തെ പൂ​ർ​ണ​മാ​യി മാ​റ്റി​സ്ഥാ​പി​ക്ക​പ്പെ​ടു​ന്ന ആ​രാ​ധ​നാ​ല​യ​ങ്ങ​ൾ​ക്ക് ഉ​ണ്ടാ​കു​ന്ന ചെ​ല​വ് പൂ​ർ​ണ​മാ​യും കേ​ന്ദ്ര സ​ർ​ക്കാ​ർ വ​ഹി​ക്കു​മെ​ന്നും മ​ന്ത്രി​മാ​ർ ഉ​റ​പ്പു ന​ൽ​കി.

മേ​യ​ർ വി. ​കെ. പ്ര​ശാ​ന്ത്, അ​സി​സ്റ്റ​ന്‍റ് എ​ക്സി​ക്യൂ​ട്ടി​വ് എ​ൻ​ജി​നി​യ​ർ​മാ​രാ​യ ആ​ർ. ബി​ന്ദു, റോ​ജി ജേ​ക്ക​ബ് അ​ല​ക്സ്, ലൈ​റ്റ് മെ​ട്രോ പ്രോ​ജ​ക്ട് മാ​നേ​ജ​ർ ആ​ന​ന്ദ്, മ​റ്റ് ഹൈ​വേ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രും മ​ന്ത്രി​മാ​രോ​ടൊ​പ്പ​മു​ണ്ടാ​യി​രു​ന്നു.