ക​ണ്ടശാം​ക​ട​വ് ബോ​ട്ട് ജെ​ട്ടി​യും പ​വ​ലി​യി​നും നാശത്തിന്‍റെ വക്കിൽ
Tuesday, August 7, 2018 12:20 AM IST
ഏ.​ജെ. വി​ൻ​സ​ൻ

ക​ണ്ട​ശാംക​ട​വ്: സം​ര​ക്ഷി​ക്കാ​ൻ ആ​രു​മി​ല്ലാ​തെ നാ​ഥ​നി​ല്ലാ​തെ ഒ​രു കോ​ടി​യി​ലേ​റെ ചെ​ല​വി​ട്ട് പ​ണി​ത ക​ണ്ടശാം​ക​ട​വ് ബോ​ട്ട് ജെ​ട്ടി​യും പ​വ​ലി​യി​നും. രാ​ത്രി​യാ​യാ​ൽ ക​ഞ്ചാ​വ് വി​ല്പ​ന​ക്കാ​രും മ​ദ്യ​പാ​നി​ക​ളും പ​വ​ലി​യ​ൻ താ​വ​ള​മാ​കും. ക​ണ്ടശാം​ക​ട​വ് ജ​ലോ​ത്സ​വം ന​ട​ക്കു​ന്ന ഒ​രു മാ​സ​ക്കാ​ലം മാ​ത്ര​മാ​ണ് ഇ​വി​ടെ ന​ല്ല രീ​തി​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. സ​ർ​ക്കാ​രാ​ക​ട്ടെ പ​വ​ലി​യ​നും ബോ​ട്ട് ജെ​ട്ടി​യും സം​ര​ക്ഷി​ക്കാ​ൻ ഒ​ന്നും ചെ​യ്യു​ന്നി​ല്ല.

വ​കു​പ്പ്ത​ല ന​ട​പ​ടി​ക​ൾ പോ​ലും ഏ​കോ​പി​പ്പി​ച്ച് ഉ​ട​മ​സ്ഥ​വ​കാ​ശം മ​ണ​ലൂ​ർ ഗ്രാ​മ പ​ഞ്ചാ​യ​ത്തി​നെ ഏ​ല്പി​ക്കു​ന്നു​മി​ല്ല. കു​ട്ടി​ക​ളു​ടെ പാ​ർ​ക്കി​ന്‍റെ അ​തി​ർ​ത്തി ത​റ​യ്ക്ക് അ​രി​കി​ലൂ​ടെ ന​ട​ന്നാ​ൽ കാ​ൽ തെ​റ്റി വീ​ഴും, മ​ണ്ണും കോ​ണ്‍​ക്രീ​റ്റും ഇ​ടി​ഞ്ഞ് കാ​നോ​ലി ക​നാ​ലി​ലേ​ക്ക്..

അ​തി​നാ​ൽ പാ​ർ​ക്കി​ൽ കു​ട്ടി​ക​ൾ ഓ​ടി​ക്ക​ളി​ക്കാ​റി​ല്ല. ക​ണ്ടശാം​ക​ട​വ് ബോ​ട്ട് ജെ​ട്ടി​യി​ലെ കു​ട്ടി​ക​ളു​ടെ പാ​ർ​ക്കി​ന്‍റെ അ​വ​സ്ഥ​യാ​ണി​ത്.​പാ​ർ​ക്ക് പ​ണി​ത് ഒ​രു വ​ർ​ഷ​മാ​കു​ന്പോ​ഴേ​ക്കും പാ​ർ​ക്കി​ന്‍റെ വ​ട​ക്കേഭാ​ഗ​ത്ത് വ​ലി​യ ഗ​ർ​ത്ത​ങ്ങ​ളാ​യി. എ​പ്പോ​ൾ വേ​ണ​മെ​ങ്കി​ലും ഈ ​അ​തി​ർ​ത്തി ത​റ കാ​നോ​ലി ക​നാ​ലി​ലേ​ക്ക് മ​റി​ഞ്ഞ് വീ​ഴും.​

സ​മീ​പ​ത്ത് പ​ണിത ​ടോയ്‌ല​റ്റും പൊ​ട്ടി​പ്പൊ​ളി​ഞ്ഞ് ശോ​ച്യാ​വ​സ്ഥ​ഥ​യി​ലാ​ണ്. പാ​ർ​ക്കി​ലെ ഗ​ർ​ത്ത​ത്തി​ന് മു​ക​ളി​ൽ കാ​ൽ തെ​റ്റി ആ​രും വീ​ഴാ​തി​രി​ക്കാ​ൻ കോ​ണ്‍​ക്രീ​റ്റ് ക​ഷ​ണ​ങ്ങ​ൾ വെ​റു​തെ വെ​ച്ചി​രി​ക്കു​ക​യാ​ണ് പാ​ർ​ക്കി​ലും ബോ​ട്ടു ജെ​ട്ടി പ​രി​സ​ര​ത്തും ക​ഴി​ഞ്ഞ ദി​വ​സം പു​ല്ല് ചെ​ത്തി വൃ​ർ​ത്തി​യാ​ക്കാ​ൻ വ​ന്ന തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ൾ. അ​തു​പോ​ലും ചെ​യ്യാ​ൻ ചു​മ​ത​ല​ക്കാ​രാ​യ ഇ​റി​ഗേ​ഷ​ൻ വ​കു​പ്പ് ത​യ്യാ​റാ​യി​ല്ല.

ബോ​ട്ട് ജെ​ട്ടിയു​ടെ വ​ട​ക്കേ ഭാ​ഗ​ത്ത് പ​ണി​ത അ​തി​ർ​ത്തി ത​റ​യു​ടെ ഭാ​ഗ​ത്ത് ഉ​ട​നീ​ളം ഇ​ത്ത​ര​ത്തി​ലു​ള്ള ഗ​ർ​ത്ത​ങ്ങ​ളാ​ണ്. ര​ണ്ടു വ​ർ​ഷം മു​ന്പ് ഉ​ദ്ഘാ​ട​നം ചെ​യ്ത പ​വ​ലി​യി​നി​ലെ ക​ട​മു​റി​ക​ളും ഇ​ത് വ​രെ വാ​ട​ക​ക്ക് ന​ൽ​കി​യി​ട്ടി​ല്ല. കോ​ടി​ക​ൾ ചെ​ല​വ​ഴി​ച്ച് പ​ണി​ത ക​ണ്ടശാം​ക​ട​വ് ബോ​ട്ട് ജെ​ട്ടി​യും പ​വ​ലി​യ​നും ക​ട​മു​റി​ക​ളും ഇ​ത് വ​രെ മ​ണ​ലൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന് ഇ​റി​ഗേ​ഷ​ൻ വ​കു​പ്പ് കൈ​മാ​റി​യി​ട്ടി​ല്ല.

2016 സെ​പ്റ്റം​ബ​ർ 4ന് ​ടൂ​റി​സം മ​ന്ത്രി​യാ​യി​രു​ന്ന എ.​സി. മൊ​യ്തീ​നാ​ണ് പ​വ​ലി​യ​നും പാ​ർ​ക്കും ഉ​ദ്ഘാ​​ട​നം ചെ​യ്ത​ത്. ടൂ​റി​സം വ​കു​പ്പി​ന്‍റെ ഫ​ണ്ട് ചെ​ല​വ​ഴി​ച്ചാ​ണ് ഒ​ന്നാംഘ​ട്ട​മാ​യി ഇ​വ പ​ണി​ത​ത്.​ ക​ത്യമാ​യ പ​രി​പാ​ല​ന​ത്തി​നാ​യി മ​ന്ത്രി​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം ഇ​റി​ഗേ​ഷ​ൻ വ​കു​പ്പി​ൽ നി​ന്ന് ഇ​ത് കൈ​മാ​റി​ക്കി​ട്ടാ​ൻ ജി ​ല്ലാ ക​ള​ക്ട​ർ​ക്ക് മ​ണ​ലൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് നി​വേ​ദ​ന​വും ന​ൽ​കി​യി​രു​ന്നു.​എ​ന്നാ​ൽ ര​ണ്ടു വ​ർ​ഷ​മാ​യി​ട്ടും കൈ​മാ​റ്റം ന​ട​ന്നി​ല്ല. പ​രി​പാ​ല​ന ചു​മ​ത​ല പോ​ലും യ​ഥാ​സ​മ​യം ഇ​റി​ഗേ​ഷ​ൻ വ​കു​പ്പു​കാ​ർ ന​ട​ത്തു​ന്നി​ല്ല. പ​വ​ലി​യി​നി​ലെ നാ​ല്ക​ട​മു​റി​ക​ൾ വാ​ട​ക​യ്ക്ക് ന​ൽ​കാ​നോ ത​യ്യാ​റാ​യി​ല്ല.​

മ​ണ​ലൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ളെ​ക്കൊ​ണ്ട് ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ ബോ​ട്ട് ജെ​ട്ടി പ​രി​സ​രം പു​ല്ല് വെ​ട്ടി​ക്ക​ള​ഞ്ഞ് ശു​ചീ​ക​രി​ച്ചു. പ​വ​ലി​യ​ന് ചു​റ്റു​മു​ള്ള വി​ള​ക്കു​ക​ൾ പ്ര​കാ​ശി​പ്പി​ച്ചു.​ര​ണ്ടോ​ണ​നാ​ളി​ൽ ന​ട​ക്കു​ന്ന പ്ര​സി​ദ്ധ​മാ​യ ക​ണ്ടശാം ​ക​ട​വ് ജ​ലോ​ത്സ​വ​ത്തി​ന് വേ​ണ്ടി ജ​ലോ​ത്സ​വ ക​മ്മി​റ്റി​യാ​ണ് ഇ​തി​ന് മു​ൻ​കൈ​യെ​ടു​ത്ത​ത്.

പി. ​എ. മാ​ധ​വ​ൻ എംഎ​ൽഎ യാ​യി​രി​ക്കു​ന്പോ​ൾ ഒ​രു കോ​ടി പ​ത്ത് ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് പ​വ​ലി​യ​നും ബോ​ട്ട് ജെ​ട്ടി​യി​ലെ കു​ട്ടി​ക​ളു​ടെ പാ​ർ​ക്കും പ​ണി​ത​ത്. ര​ണ്ടാംഘ​ട്ടമാ​യി തെ​ക്കേ ഭാ​ഗ​ത്ത് ഓ​ഡി​റ്റോ​റി​യ മ​ട​ക്ക​മു​ള്ള ക​ണ്‍​വ​ൻ​ഷ​ൻ സെ​ന്‍റ​ർ ഒ​രു കോ​ടി 90 ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ച് പ​ണി​യാ​നും തീ​രു​മാ​നി​ച്ചു.

എ​ന്നാ​ൽ വ​ർ​ഷം മൂ​ന്നാ​യി​ട്ടും ഇ​ത് ക​ട​ലാ​സി​ൽ വി​ശ്ര​മി​ച്ച് സ​ർ​ക്കാ​രി​ന്‍റെ ഫ​യ​ലി​ൽ ഇ​രി​പ്പാ​ണ്. മൊ​ത്തം മൂ​ന്ന് കോ​ടി രൂ​പ യാ ​ണ് ഇ​വി​ടേ​ക്ക് മാ​റ്റി വെ​ച്ചി​ട്ടു​ള്ള​ത്.​തൃ​ശൂ​ർ - ​കാ​ഞ്ഞാ​ണി - വാ​ടാ​ന​പ്പ​ള്ളി റോ​ഡി​നോ​ട് ചേ​ർ​ന്ന് ക​ണ്ടശാംക​ട​വ് പാ​ല​ത്തി​ന​ടു​ത്തു​ള്ള പ്ര​കൃ​തി സു​ന്ദ​ര​മാ​യ ക​ണ്ട ശാം​ക​ട​വ് ബോ​ട്ട് ജെ​ട്ടി ബോ​ട്ടിം ഗ് ​ഉ​ൾ​പ്പ​ടെ ന​ട​ത്താ​വു​ന്ന കാ​യ​ലോ​ര വി​നോ​ദ​സ​ഞ്ചാ​ര സാ​ധ്യ​ത​യു​ള്ള മി​ക​ച്ച സ്ഥ​ല​മാ​ണ്.

ചേ​റ്റു​വ അ​ഴി​മു​ഖം, തൃ​പ്ര​യാ​ർ ക്ഷേ​ത്രം എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക് ഇ​വി​ടെ നി​ന്ന് ബോ​ട്ട് സ​ർ​വ്വീ​സ് ആ​രം​ഭി​ച്ചാ​ൽ ത​ന്നെ സ​ഞ്ചാ​രി​ക​ളെ​ത്തും. എ​ന്നി​ട്ടും അ​ധി​കൃ​ത​ർ അ​നാ​സ്ത തു​ട​രു​ക​യാ​ണ്.