ഓ​ട്ടി​സ​ത്തെ സം​ഗീ​തംകൊ​ണ്ട് കീ​ഴ​ട​ക്കി​യ പൂ​ജ സം​ഗീ​ത ക​ച്ചേ​രി​ക്കൊ​രു​ങ്ങു​ന്നു
Tuesday, August 7, 2018 12:20 AM IST
തൃ​ശൂ​ർ: ഓ​ട്ടി​സ​ത്തെ സം​ഗീ​ത​മെ​ന്ന ദൈ​വിക ദാ​ന​ത്തി​ലൂ​ടെ മ​റി​ക​ട​ന്ന വി​ദ്യാ​ർ​ഥി​നി പൂ​ജ ര​മേ​ശ് സ​മൂ​ഹ​ത്തി​നുത​ന്നെ പ്ര​ചോ​ദ​ന​മാ​യി മാ​റു​ന്നു. തൃ​ശൂ​ർ പാ​ല​സ് റോ​ഡി​ൽ താ​മ​സി​ക്കു​ന്ന വി.​എ​സ്.​ര​മേ​ശ​ന്‍റെ​യും സു​ജാ​ത​യു​ടെ​യും ഏ​ക മ​ക​ളാ​ണ് പൂ​ജ. 1997 ഓ​ഗ​സ്റ്റ് 12നാ​ണ് പൂ​ജ​യു​ടെ ജ​ന​നം. രണ്ടുവയസായപ്പോൾ അ​സ്വാ​ഭാ​വി​ക​മാ​യ ചി​ല പ്ര​ത്യേ​ക​ത​ക​ൾ പ്ര​ക​ടി​പ്പി​ക്കാ​ൻ തു​ട​ങ്ങി. ഓ​ട്ടി​സ​മാ​ണെ​ന്ന് മ​ന​സി​ലാ​ക്കി​യ​തോ​ടെ വൈ​ദ്യ​ശാ​സ്ത്ര രം​ഗ​ത്തെ വി​ദ​ഗ്ധ​രു​ടെ നി​ർ​ദ്ദേ​ശ പ്ര​കാ​രം പ്ര​ത്യേ​ക പ​രി​ശീ​നംനേ​ടി പൊ​തു​വി​ദ്യാ​ല​യ​ങ്ങ​ളി​ൽ പ​ഠ​നം തു​ട​ങ്ങി. ഒ​ന്നാം ക്ലാ​സു മു​ത​ൽ വി​എ​ച്ച്എ​സ്ഇ വ​രെ​യു​ള്ള പ​ഠ​നം തൃ​ശൂ​ർ മോ​ഡ​ൽ ഗേ​ൾ​സ് ഹൈ​സ്കൂ​ളി​ലാ​ണ് പൂ​ർ​ത്തി​യാ​ക്കി​യ​ത്. സം​ഗീ​ത​മ​ല്ലാ​തെ മ​റ്റൊ​ന്നി​ലും താ​ൽ​പ​ര്യം കാ​ണി​ക്കാ​തി​രു​ന്ന പൂ​ജ​യെ എ​ട്ടു വ​സ​യു​ള്ള​പ്പോ​ഴാ​ണ് ഡോ. ​കൃ​ഷ്ണ ഗോ​പി​നാ​ഥ് എ​ന്ന സം​ഗീ​ത അ​ധ്യാ​പി​ക സം​ഗീ​ത​ത്തി​ന്‍റെ വ​ഴി​യി​ലെ​ത്തി​ച്ച​ത്. വീ​ണ​യും അ​ഷ്ട​പ​ദി​യു​മൊ​ക്കെ അ​ഭ്യ​സി​പ്പി​ച്ചു.

വി​എ​ച്ച്എ​സ്ഇ പ​ഠ​നം ക​ഴി​ഞ്ഞ​തോ​ടെ ചേ​ത​ന സം​ഗീ​ത കോ​ള​ജി​ലെ​ത്തി​യ​പ്പോ​ൾ പ്രി​ൻ​സി​പ്പ​ൽ റവ. ​ഡോ. പോ​ൾ പൂ​വ്വ​ത്തി​ങ്ക​ലി​ന്‍റെ നി​ർ​ദേ​ശ​ങ്ങ​ളും പ​ഠ​ന​വു​മാ​ണ് പൂ​ജ​യു​ടെ ജീ​വി​ത​ത്തെ വ​ഴി​ത്തി​രി​വി​ലെ​ത്തി​ച്ച​ത്. ഇ​വി​ടെ സം​ഗീ​ത ബി​രു​ദ പ​ഠ​ന​ത്തി​ന് അ​വ​സ​രം ന​ൽ​കു​ക​യും പ്ര​ത്യേ​ക പ​രി​ഗ​ണ​ന ന​ൽ​കു​ക​യും ചെ​യ്ത​തോ​ടെ പൂ​ജ സ്വാ​ഭാ​വി​ക ജീ​വി​ത​ത്തി​ലേ​ക്ക് എ​ത്തു​ന്ന​തുക​ണ്ട് ര​ക്ഷി​താ​ക്ക​ൾ​ക്കും ആ​വേ​ശ​മാ​യി.

പൂ​ജ​യോ​ടൊ​പ്പം ര​ക്ഷി​താ​ക്ക​ളും ദി​വ​സ​വും ക്ലാ​സി​ലെ​ത്തി ഒ​പ്പംനി​ന്നു. സ്ഥാ​പ​ന​ത്തി​ലെ പ്ര​ധാ​ന സം​ഗീ​ത അ​ധ്യാ​പ​ക​നാ​യ ദേ​ശ​മം​ഗ​ലം നാ​രാ​യ​ണ​ൻ മാ​ഷി​ന്‍റെ പ്ര​ത്യേ​ക പ​രി​ഗ​ണ​ന പൂ​ജ​യു​ടെ സം​ഗീ​ത​ത്തി​ന് ലാ​വ​ണ്യ​വും ദി​ശാ​ബോ​ധ​വും ന​ൽ​കി.

സം​ഗീ​ത​ത്തി​ന് ഓ​ട്ടി​സം ബാ​ധി​ച്ച​വ​രെ പോ​ലും ജീ​വി​ത​ത്തി​ലേ​ക്ക് തി​രി​ച്ചു​കൊ​ണ്ടു​വ​രാ​ൻ ക​ഴി​യു​മെ​ന്ന​തി​ന്‍റെ തെ​ളി​വാ​ണ് പൂ​ജ​യെ​ന്ന് ഫാ. ​ഡോ. പോ​ൾ പൂ​വ്വ​ത്തി​ങ്ക​ൽ പ​റ​ഞ്ഞു.

ഓ​ട്ടി​സം പോ​ലെ മാ​ന​സി​ക​വും ശാ​രീ​രി​ക​വു​മാ​യ പ്ര​ശ്ന​ങ്ങ​ളു​ള്ള​വ​ർ ഇ​തി​നു​മു​ന്പും ചേ​ത​ന മ്യൂ​സി​ക് കോ​ള​ജി​ൽ പ​ഠി​ക്കാ​നെ​ത്തി സ്വാ​ഭാ​വി​ക ജീ​വി​ത​ത്തി​ലേ​ക്ക് തി​രി​ച്ചു​വ​രി​ക​യും സം​ഗീ​ത ക​ച്ചേ​രി​ക​ൾ അ​വ​ത​രി​പ്പി​ക്കു​ക​യും ചെ​യ്തി​രു​ന്നു. പൂ​ജ​യും 11ന് ​ചേ​ത​ന ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ക​ർ​ണാ​ട​ക സം​ഗീ​ത ക​ച്ചേ​രി അ​വ​ത​രി​പ്പി​ക്കാ​ൻ ത​യാ​റെ​ടു​ത്തി​രി​ക്ക​യാ​ണ്.


പൂ​ജ​യു​ടെ സം​ഗീ​ത ക​ച്ചേ​രി 11ന്

​തൃ​ശൂ​ർ: സം​ഗീ​ത പ​രി​ശീ​ല​ന​ത്തി​ലൂ​ടെ ഓ​ട്ടി​സ​ത്തി​ന്‍റെ അ​രി​ഷ്ട​ത​ക​ൾ അ​തി​ജീ​വി​ക്കാ​മെ​ന്ന് തെ​ളി​യി​ച്ച പൂ​ജാ ര​മേ​ശി​ന്‍റെ ക​ർ​ണാ​ട​ക സം​ഗീ​ത ക​ച്ചേ​രി 11ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് 3.30ന് ​മൈ​ലി​പ്പാ​ടം ചേ​ത​ന ഓ​ഡി​റ്റോ​റി​യ​ത്തി​ൽ അ​ര​ങ്ങേ​റും. നി​ര​ന്ത​ര​മാ​യ സം​ഗീ​ത സാ​ധ​ന​യി​ലൂ​ടെ​യും ചി​ട്ട​യാ​യ പ​രി​ശീ​ല​ന​ത്തി​ലൂ​ടെ​യും ചേ​ത​ന മ്യൂ​സി​ക് കോ​ള​ജി​ൽ ബി​എ മ്യൂ​സി​ക് ഡി​ഗ്രി പൂ​ർ​ത്തി​യാ​ക്കി​യാ​ണ് സം​ഗീ​ത ക​ച്ചേ​രി ന​ട​ത്തു​ന്ന​തെ​ന്ന് ചേ​ത​ന മ്യൂ​സി​ക് കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഫാ. ​ഡോ. പോ​ൾ പൂ​വ്വ​ത്തി​ങ്ക​ൽ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. ക​ച്ചേ​രി​ക്കു മു​ന്പു ചേ​രു​ന്ന പൊ​തു​സ​മ്മേ​ള​നം മ​ന്ത്രി സി.​ര​വീ​ന്ദ്ര​നാ​ഥ് ഉ​ദ്ഘാ​ട​നം ചെ​യ്യും.

ഏ​ങ്ങ​ണ്ടി​യൂ​ർ എം​ഐ ഹോ​സ്പി​റ്റ​ൽ ഡ​യ​റ​ക്ട​ർ ഫാ. ​ഡോ. ഫ്രാ​ൻ​സി​സ് ആ​ല​പ്പാ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ജി​ല്ലാ ഓ​ട്ടി​സം സൊ​സൈ​റ്റി പ്ര​സി​ഡ​ന്‍റ് എ.​എ​സ്.​ര​വി ആ​ശം​സ​യ​ർ​പ്പി​ക്കും. ഡോ. ​കൃ​ഷ്ണ ഗോ​പി​നാ​ഥ്, ക​ലാ പ​ര​മേ​ശ്വ​ര​ൻ, പി.​കെ.​ര​മാ​ദേ​വി എ​ന്നീ അ​ധ്യാ​പ​ക​രെ ച​ട​ങ്ങി​ൽ ആ​ദ​രി​ക്കും. പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ചേ​ത​ന പി​ടി​എ പ്ര​സി​ഡ​ന്‍റ് അ​ഗ്രി ഫ്രാ​ൻ​സി​സ്, പൂ​ജ ര​മേ​ശ്, ര​ക്ഷി​താ​ക്ക​ളാ​യ ര​മേ​ശ​ൻ, സു​ജാ​ത എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.