പാതയോരങ്ങളിൽ ഉടമകളില്ലാതെ വാ​ഹ​ന​ങ്ങ​ൾ...
Tuesday, August 7, 2018 12:47 AM IST
കൊ​ച്ചി: ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട​നി​ല​യി​ൽ പാ​ത​യോ​ര​ങ്ങ​ളി​ലും മ​റ്റും കാ​ണ​പ്പെ​ടു​ന്ന വാ​ഹ​ന​ങ്ങ​ളു​ടെ എ​ണ്ണം നാ​ൾ​ക്കു​നാ​ൾ കൂ​ടി​വ​രു​ന്നു. കൂ​ടു​ത​ലും ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളാ​ണ്. മി​നി ലോ​റി​ക​ൾ, ഓ​ട്ടോ റി​ക്ഷ​ക​ൾ തു​ട​ങ്ങി​യ മ​റ്റു വാ​ഹ​ന​ങ്ങ​ളും കു​റ​വ​ല്ല. കേ​സു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ടു ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ന്ന വാ​ഹ​ന​ങ്ങ​ൾ പോ​ലീ​സ് സ്റ്റേ​ഷ​ൻ വ​ള​പ്പു​ക​ളി​ൽ കി​ട​ന്നു തു​രു​ന്പെ​ടു​ക്കു​ന്ന കാ​ഴ്ച ക​ണ്ടി​ട്ടു​ണ്ടെ​ങ്കി​ലും ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ടു റോ​ഡ​രു​കി​ൽ കി​ട​ന്നു ന​ശി​ക്കു​ന്ന വാ​ഹ​ന​ങ്ങ​ളു​ടെ കാ​ഴ്ച പു​തു​താ​ണ്.

എ​റ​ണാ​കു​ളം സൗ​ത്ത് റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ പ​രി​സ​ര​ത്തു മാ​ത്രം ഇ​ത്ത​ര​ത്തി​ൽ ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട പ​ത്തോ​ളം വാ​ഹ​ന​ങ്ങ​ളു​ണ്ട്. ഒ​റ്റ നോ​ട്ട​ത്തി​ൽ തി​രി​ച്ച​റി​യാ​ൻ പോ​ലും ക​ഴി​യാ​ത്ത​വി​ധം കാ​ടു​ക​യ​റി തു​രു​ന്പെ​ടു​ത്തു ന​ശി​ച്ച​നി​ല​യി​ലാ​ണ് ഈ ​വാ​ഹ​ന​ങ്ങ​ൾ. മാ​സ​ങ്ങ​ളും വ​ർ​ഷ​ങ്ങ​ളു​മാ​യി ഇ​തി​വി​ടെ കി​ട​ക്കു​ന്നു.

ചി​ല​പ്പോ​ൾ ആ​രെ​ങ്കി​ലും മോ​ഷ്ടി​ച്ചു കൊ​ണ്ടു​വ​ന്ന് ഉ​പേ​ക്ഷി​ച്ച​താ​കാം. അ​ല്ലെ​ങ്കി​ൽ ഇ​വി​ടെ പാ​ർ​ക്ക് ചെ​യ്ത് എ​ങ്ങോ​ട്ടെ​ങ്കി​ലും യാ​ത്ര തി​രി​ച്ച ഉ​ട​മ​സ്ഥ​ൻ വ​ഴി​യി​ൽ മ​രി​ച്ചി​ക്കാം. അ​തു​മ​ല്ലെ​ങ്കി​ൽ മ​റ്റെ​ന്തെ​ങ്കി​ലും കാ​ര​ണ​മാ​കാം. ന​ഗ​ര​ത്തി​ലൂ​ടെ ഒ​ന്നു യാ​ത്ര​ചെ​യ്താ​ൽ ഇ​ങ്ങ​നെ അ​സ്ഥി​പ​ഞ്ജ​ര​മാ​യി കി​ട​ക്കു​ന്ന വാ​ഹ​ന​ങ്ങ​ൾ നി​ര​വ​ധി കാ​ണാം. എ​റ​ണാ​കു​ളം നേ​ർ​ത്ത് റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ, കെ​എ​സ്ആ​ർ​ടി​സി ബ​സ് സ്റ്റാ​ൻ​ഡ് പ​രി​സ​ര​ങ്ങ​ളി​ലു​മു​ണ്ട് ഇ​ത്ത​രം വാ​ഹ​ന​ങ്ങ​ൾ. ന​ഗ​ര​ത്തി​ലെ പേ ​ആ​ൻ​ഡ് പാ​ർ​ക്കു​ക​ളി​ലും വാ​ഹ​ന​ങ്ങ​ൾ ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട​നി​ല​യി​ലു​ണ്ട്.

പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ൾ​ക്കും ഇ-​മാ​ലി​ന്യ​ത്തി​നു​മൊ​പ്പം കൊ​ച്ചി നേ​രി​ടു​ന്ന പ്ര​ശ്ന​ങ്ങ​ളി​ൽ ഒ​ന്നാ​ണു പാ​ത​യോ​ര​ങ്ങ​ളി​ൽ ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട വാ​ഹ​ന​ങ്ങ​ൾ. കാ​ടു​പി​ടി​ച്ചു തു​രു​ന്പെ​ടു​ത്തു കി​ട​ക്കു​ന്ന ഇ​ത്ത​രം വാ​ഹ​ന​ങ്ങ​ൾ ഇ​ഴ​ജ​ന്തു​ക്ക​ളു​ടെ ആ​വാ​സ​കേ​ന്ദ്രം കൂ​ടി​യാ​ണ്. ദീ​ർ​ഘ​നാ​ളാ​യി​ട്ടും ഉ​ട​മ​സ്ഥ​ർ അ​ന്വേ​ഷി​ച്ചു വ​രാ​ത്ത ഇ​ത്ത​രം വാ​ഹ​ന​ങ്ങ​ൾ എ​ന്തു ചെ​യ്യ​ണ​മെ​ന്ന കാ​ര്യ​ത്തി​ൽ അ​ധി​കൃ​ത​ർ ആ​ലോ​ച​ന​ക​ൾ തു​ട​ങ്ങി​യി​ട്ടു​പോ​ലു​മി​ല്ല.

വാ​ഹ​ന​ങ്ങ​ളു​ടെ ശ​വ​പ്പ​റ​ന്പു​ക​ൾ

കൊ​ച്ചി ന​ഗ​ര​ത്തി​ലെ വി​വി​ധ പോ​ലീ​സ് സ്റ്റേ​ഷ​നി​ലും ട്രാ​ഫി​ക് സ്റ്റേ​ഷ​നി​ലു​മാ​യി തു​രു​ന്പെ​ടു​ത്തു ന​ശി​ക്കു​ന്ന​ത് 500 ലേ​റെ വാ​ഹ​ന​ങ്ങ​ളാ​ണ്. ഈ​സ്റ്റ് ട്രാ​ഫി​ക് പോ​ലീ​സി​ന്‍റെ ക​സ്റ്റ​ഡി​യി​ൽ മാ​ത്രം 110 ഓ​ളം വാ​ഹ​ന​ങ്ങ​ളു​ണ്ട്. ജി​ല്ല​യി​ലെ എ​ല്ലാ പോ​ലീ​സ് സ്റ്റേ​ഷ​ൻ വ​ള​പ്പു​ക​ളി​ലും പ​രി​സ​ര​ങ്ങ​ളി​ലും ഈ ​കാ​ഴ്ച​യു​ണ്ട്. ട്രാ​ഫി​ക് നി​യ​മ​ലം​ഘ​ന​ങ്ങ​ൾ​ക്കും മ​ണ​ൽ​ക​ട​ത്ത​ൽ അ​ട​ക്ക​മു​ള്ള കു​റ്റ​കൃ​ത്യ​ങ്ങ​ൾ​ക്കും പി​ടി​യി​ലാ​യ​വ​യാ​ണി​വ. കേ​സി​ൽ കു​രു​ങ്ങി ദീ​ർ​ഘ​നാ​ൾ സ്റ്റേ​ഷ​ൻ വ​ള​പ്പി​ൽ കി​ട​ക്കു​ന്ന വാ​ഹ​ന​ങ്ങ​ൾ വെ​യി​ലും മ​ഴ​യു​മേ​റ്റ് ഉ​പോ​ഗി​ക്കാ​നാ​കാ​ത്ത​വി​ധം ന​ശി​ക്കു​ന്നു.

ന​ന്നാ​ക്കി​യെ​ടു​ക്കാ​നു​ള്ള പ​ണം​കൊ​ണ്ടു പു​തി​യ​തു വാ​ങ്ങാ​മെ​ന്ന സ്ഥി​തി വ​രു​ന്ന​തോ​ടെ കേ​സ് തീ​ർ​ന്നാ​ലും വാ​ഹ​ന​ങ്ങ​ൾ കൊ​ണ്ടു​പോ​കാ​ൻ ഉ​ട​മ​ക​ൾ ത​യാ​റാ​വാ​റി​ല്ല. സ്റ്റേ​ഷ​നി​ൽ ശാ​പ​മോ​ഷം കാ​ത്തു കി​ട​ക്കു​ന്ന ഇ​ത്ത​രം വാ​ഹ​ന​ങ്ങ​ൾ പി​ന്നീ​ട് കൂ​ട്ട​ത്തോ​ടെ ഇ​രു​ന്പു​വി​ല​യ്ക്കു വി​ൽ​ക്കു​ക​യാ​ണ് ചെ​യ്യാ​റു​ള്ള​ത്. യാ​തൊ​രു രേ​ഖ​ക​ളു​മി​ല്ലാ​തെ പി​ടി​ക്ക​പ്പെ​ടു​ന്ന വാ​ഹ​ന​ങ്ങ​ളും സ്റ്റേ​ഷ​ൻ വ​ള​പ്പി​ലു​ണ്ട്. ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും ഇ​ത്ത​രം വാ​ഹ​ന​ങ്ങ​ൾ ബു​ദ്ധി​മു​ട്ട് ഉ​ണ്ടാ​ക്കു​ന്നു​ണ്ട്. കാ​ടു​ക​യ​റി കി​ട​ക്കു​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്കി​ട​യി​ൽ ക​ഴി​യു​ന്ന പാ​ന്പു​ക​ളു​ടെ​യും തെ​രു​വു​നാ​യ്ക്ക​ളു​ടെ​യും ആ​ക്ര​മ​ണ​ത്തി​ന് ഉ​ദ്യോ​ഗ​സ്ഥ​ർ ഇ​ര​യാ​കു​ക​യും​ചെ​യ്യാ​റു​ണ്ട്.

ക​ള​ക്ട​റേ​റ്റി​ൽ റോ​ഡ് റോ​ള​റും

കാ​ക്ക​നാ​ട് സി​വി​ൽ സ്റ്റേ​ഷ​ൻ പ​രി​സ​ര​ത്തും നി​ര​വ​ധി വാ​ഹ​ന​ങ്ങ​ളാ​ണ് തു​രു​ന്പെ​ടു​ത്തു ന​ശി​ക്കു​ന്ന​ത്. എ​ക്സൈ​സും മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പും പി​ടി​ച്ചെ​ടു​ത്ത റോ​ഡ് റോ​ള​ർ അ​ട​ക്ക​മു​ള്ള വാ​ഹ​ന​ങ്ങ​ൾ ഇ​വി​ടെ കാ​ണാം. മാ​സ​ങ്ങ​ൾ​ക്കു മു​ന്പ് ഏ​താ​നും വാ​ഹ​ന​ങ്ങ​ൾ ലേ​ലം ചെ​യ്തി​രു​ന്നെ​ങ്കി​ലും ഇ​രു ച​ക്ര വാ​ഹ​ന​ങ്ങ​ളു​ൾ​പ്പെ​ടെ 30 ല​ധി​കം വാ​ഹ​ന​ങ്ങ​ൾ ഇ​പ്പോ​ഴും ഇ​വി​ടെ​കി​ട​ന്നു തു​രു​ന്പെ​ടു​ക്കു​ന്നു. ക​ള​ക്ട​റേ​റ്റി​ൽ മു​ന്പ് ഉ​പ​യോ​ഗി​ച്ചി​രു​ന്ന ഔ​ദ്യോ​ഗി​ക വാ​ഹ​ന​ങ്ങ​ളും ഇ​തി​ലു​ണ്ട്. ഇ​വ​യി​ൽ ഭൂ​രി​ഭാ​ഗ​വും ഇ​നി ഉ​പ​യോ​ഗി​ക്കാ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ​യി​ലാ​ണ്. ന​ശി​ച്ച അ​വ​സ്ഥ​യി​ൽ കി​ട​ക്കു​ന്ന വാ​ഹ​ന​ങ്ങ​ൾ നാ​ടി​ന്‍റെ ശോ​ഭ കെ​ടു​ത്തു​ന്ന​വ​യാ​ണ്. ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട​തും പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്ത​തു​മാ​യ വാ​ഹ​ന​ങ്ങ​ൾ വേ​ഗ​ത്തി​ൽ ഒ​ഴി​വാ​ക്കാ​ൻ അ​ധി​കൃ​ത​ർ ഇ​നി​യും വൈ​കി​ക്കൂ​ട. അ​തി​നു നി​യ​മ​നി​ർ​മാ​ണം ആ​വ​ശ്യ​മെ​ങ്കി​ൽ അ​തി​നും മ​ടി​ച്ചു​നി​ൽ​ക്ക​രു​ത്.