പ​ക്ഷി​മൃ​ഗാ​ദി​ക​ളി​ലെ സ്വ​യം​ചി​കി​ത്സ അ​പ​ക​ട​ക​രം : മു​ഖ്യ​മ​ന്ത്രി
Friday, August 10, 2018 12:39 AM IST
പേ​രൂ​ർ​ക്ക​ട: മൃ​ഗ​പ​രി​പാ​ല​ന രം​ഗ​ത്ത് ആ​ന്‍റി​ബ​യോ​ട്ടി​ക്കു​ക​ൾ അ​നാ​വ​ശ്യ​മാ​യി ഉ​പ​യോ​ഗി​ക്കു​ന്ന പ്ര​വ​ണ​ത ക​ണ്ടു​വ​രു​ന്ന​താ​യും ഇ​തു പൊ​തു​ജ​നാ​രോ​ഗ്യ​ത്തി​നു ഭീ​ഷ​ണി​യാ​യി വ​ള​രു​ക​യാ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. കു​ട​പ്പ​ന​ക്കു​ന്നി​ൽ സം​സ്ഥാ​ന​ത്തെ ആ​ദ്യ മ​ൾ​ട്ടി സ്പെ​ഷാ​ലി​റ്റി മൃ​ഗാ​ശു​പ​ത്രി നാ​ടി​നു സ​മ​ർ​പ്പി​ച്ചു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ക​ർ​ഷ​ക​ർ​ക്കു ഗു​ണ​നി​ല​വാ​ര​മു​ള്ള കാ​ലി​ത്തീ​റ്റ ല​ഭ്യ​മാ​ക്കു​ന്ന​തി​നു നി​യ​മ നി​ർ​മാ​ണം ന​ട​ത്തു​ന്ന​തി​നു​ള്ള ശ്ര​മ​ങ്ങ​ൾ ആ​രം​ഭി​ച്ച​താ​യി ച​ട​ങ്ങി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച മൃ​ഗ​സം​ര​ക്ഷ​ണ മ​ന്ത്രി കെ. ​രാ​ജു പ​റ​ഞ്ഞു.

മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പി​ൽ ന​ട​പ്പാ​ക്കു​ന്ന ഇ-​ഓ​ഫി​സ് സം​വി​ധാ​ന​ത്തി​ന്‍റെ പ്ര​ഖ്യാ​പ​ന​വും മു​ഖ്യ​മ​ന്ത്രി നി​ർ​വ​ഹി​ച്ചു. പ്ര​കൃ​തി​ക്ഷോ​ഭ​ത്തി​ൽ ന​ഷ്ട​മു​ണ്ടാ​യ ക​ർ​ഷ​ക​ർ​ക്കു​ള്ള ധ​ന​സ​ഹാ​യ വി​ത​ര​ണം ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ർ വി. ​ശ​ശി നി​ർ​വ​ഹി​ച്ചു. ആ​ശു​പ​ത്രി വ​ള​പ്പി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​കെ. മ​ധു, ഡെ​പ്യൂ​ട്ടി മേ​യ​ർ രാ​ഖി ര​വി​കു​മാ​ർ, കൗ​ൺ​സി​ല​ർ കൃ​ഷ്ണ​ൻ​കു​ട്ടി നാ​യ​ർ, മൃ​ഗ​സം​ര​ക്ഷ​ണ സെ​ക്ര​ട്ട​റി എ​ക്സ്. അ​നി​ൽ, ഡ​യ​റ​ക്ട​ർ ഡോ. ​എ​ൻ.​എ​ൻ. ശ​ശി, ജി​ല്ലാ മൃ​ഗ​സം​ര​ക്ഷ​ണ ഓ​ഫി​സ​ർ ഡോ. ​വി. സു​നി​ൽ കു​മാ​ർ എ​ന്നി​വ​രും പ്ര​സം​ഗി​ച്ചു.

മൂ​ന്നു ഷി​ഫ്റ്റു​ക​ളി​ലാ​യി 24 മ​ണി​ക്കൂ​റും പ്ര​വ​ർ​ത്തി​ക്കു​ന്ന​താ​യും പു​തി​യ മ​ൾ​ട്ടി സ്പെ​ഷ്യാ​ലി​റ്റി മൃ​ഗാ​ശു​പ​ത്രി. ഇ​ൻ​പേ​ഷ്യ​ന്‍റ് സൗ​ക​ര്യം, ഐ​സി​യു, ഗൈ​ന​ക്കോ​ള​ജി, സ​ർ​ജ​റി, മെ​ഡി​സി​ൻ വി​ഭാ​ഗ​ങ്ങ​ൾ, പാ​ത്തോ​ള​ജി സ്പെ​ഷാ​ലി​റ്റി​ക​ൾ, അ​ത്യാ​ധു​നി​ക ലാ​ബ് സൗ​ക​ര്യം, ആം​ബു​ല​ൻ​സ് സൗ​ക​ര്യം, മെ​ഡി​ക്ക​ൽ സ്റ്റോ​ർ എ​ന്നി​വ​യും ആ​ശു​പ​ത്രി​യി​ലു​ണ്ട്.