രാ​പ്പ​ക​ൽ സ​മ​രം അ​വ​സാ​നി​പ്പി​ച്ചു
Friday, August 10, 2018 12:41 AM IST
പാ​ലോ​ട്: പെ​രി​ങ്ങ​മ്മ​ല​യെ മ​റ്റൊ​രു കീ​ഴാ​റ്റൂ​ർ ആ​ക്കി മാ​റ്റ​രു​തെ​ന്നും ഇ​വി​ടെ മാ​ലി​ന്യ പ്ലാ​ന്‍റ് സ്ഥാ​പി​ക്കാ​നു​ള്ള തീ​രു​മാ​നം ഉ​പേ​ക്ഷി​ക്ക​ണ​മെ​ന്ന് കെ.​എ​സ്. ശ​ബ​രീ​നാ​ഥ് എം​എ​ൽ​എ ആ​വ​ശ്യ​പ്പെ​ട്ടു. പാ​ലോ​ട് ടൗ​ണി​ൽ യൂ​ത്ത് കോ​ൺ​ഗ്ര​സ് സം​ഘ​ടി​പ്പി​ച്ച രാ​പ്പ​ക​ൽ സ​മ​ര​ത്തി​ന്‍റെ സ​മാ​പ​ന സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. പാ​ർ​ലി​മെ​ന്‍റ് മ​ണ്ഡ​ലം ജ​ന​റ​ൽ സെ​ക്ര​ട്ട​റി സു​ധീ​ർ​ഷാ, പാ​ലോ​ടി​ന്‍റെ പാ​ർ​ല​മെ​ന്‍റ് മ​ണ്ഡ​ലം ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​രു​ൺ​രാ​ജ​ൻ, നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ബി​നു എ​സ്.​നാ​യ​ർ, അ​നി​ലേ​ഷ് ഗോ​പി​നാ​ഥ്, രാ​ജ്കു​മാ​ർ, സൈ​ഫു​ദീൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.