എ​യ്ഞ്ച​ൽ​വാ​ലി പാ​ല​വും വെ​ള്ള​ത്തി​ന​ടി​യി​ൽ: വ​ന്യ​മൃ​ഗ​ങ്ങ​ൾ ഒ​ഴു​ക്കി​ൽ ഒ​ലി​ച്ചു​പോ​യി
Friday, August 10, 2018 9:26 PM IST
ക​ണ​മ​ല: ശ​ബ​രി​ഗി​രി പ​ദ്ധ​തി​യി​ലെ ക​ക്കി, ആ​ന​ത്തോ​ട്, പ​മ്പാ അ​ണ​ക്കെ​ട്ടു​ക​ളി​ൽ ഷ​ട്ട​റു​ക​ൾ തു​റ​ന്ന​ത് ര​ണ്ടാം ദി​വ​സ​വും തു​ട​ർ​ന്ന​തോ​ടെ എ​രു​മേ​ലി കി​ഴ​ക്ക​ൻ മേ​ഖ​ല​യി​ൽ ഒ​രു പാ​ലം കൂ​ടി വെ​ള്ള​ത്തി​ന​ടി​യി​ലാ​യി. പ​മ്പാ​ന​ദി ക​ര​ക​വി​ഞ്ഞൊ​ഴു​കു​ന്ന​തി​നൊ​പ്പം തീ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലും വെ​ള്ളം ക​യ​റി​തു​ട​ങ്ങി​യ​തോ​ടെ ഭീ​തി​യി​ലാ​ണ് നാ​ട്ടു​കാ​ർ. വ​ന്യ​മൃ​ഗ​ങ്ങ​ൾ ന​ദി​യി​ൽ ഒ​ഴു​കി​പ്പോ​യി.

എ​യ്ഞ്ച​ൽ​വാ​ലി പാ​ല​മാ​ണ് ഇ​ന്ന​ലെ വൈ​കു​ന്നേ​ര​ത്തോ​ടെ വെ​ള്ള​ത്തി​ന​ടി​യി​ലാ​യ​ത്. ക​ണ​മ​ല​യി​ലെ പ​ഴ​യ കോ​സ്‌​വേ പാ​ലം, ഇ​ട​ക​ട​ത്തി -അ​റ​യാ​ഞ്ഞി​ലി​മ​ണ്ണ് പാ​ലം എ​ന്നി​വ ര​ണ്ട് ദി​വ​സ​മാ​യി വെ​ള്ള​ത്തി​ന​ടി​യി​ലാ​ണ്. കാ​ട്ടു​പോ​ത്തു​ക​ളു​ടെ ജ​ഡം ന​ദി​യി​ൽ ഒ​ഴു​കു​ന്ന​ത് ക​ണ്ട് എ​യ്ഞ്ച​ൽ​വാ​ലി പാ​ല​ത്തി​ൽ അ​ടി​യു​മ്പോ​ൾ പി​ടി​ക്കാ​നാ​യി ആ​ളു​ക​ൾ കൂ​ട്ടം കൂ​ടു​ന്ന​ത​റി​ഞ്ഞ് പോ​ലീ​സ് എ​ത്തി പി​ന്തി​രി​പ്പി​ച്ചു. പ​മ്പ​യി​ലെ ക​ട​ക​ളി​ൽ നി​ന്നു​ള്ള ഗ്യാ​സ് സി​ലി​ണ്ട​റു​ക​ളും ഉ​പ​ക​ര​ണ​ങ്ങ​ളും ക​ട​ക​ളും ന​ദി​യി​ലൂ​ടെ ഒ​ലി​ച്ചു​പോ​യി. ഏ​ഴു മു​ത​ൽ പ​ത്തു മീ​റ്റ​ർ വ​രെ ന​ദി​യി​ൽ ജ​ല​നി​ര​പ്പു​യ​ർ​ന്നി​ട്ടു​ണ്ട്.

അ​തേ​സ​മ​യം ക​ണ​മ​ല​യി​ൽ ശ​ബ​രി​മ​ല പാ​ത​യി​ലെ ഉ​യ​ര​മേ​റി​യ പാ​ല​ത്തി​നും അ​ഴു​ത​യി​ലെ മൂ​ക്ക​ൻ​പെ​ട്ടി പാ​ല​ത്തി​നും ഭീ​ഷ​ണി​യി​ല്ല. 986 മീ​റ്റ​ർ ക​ട​ന്ന​തോ​ടെ​യാ​ണ് ക​ഴി​ഞ്ഞ ദി​വ​സം പ​മ്പാ ഡാ​മി​ന്‍റെ ഷ​ട്ട​റു​ക​ൾ തു​റ​ന്ന​ത്. ഒ​പ്പം ശ​ബ​രി​ഗി​രി പ​ദ്ധ​തി​യി​ലെ മ​റ്റു ഡാ​മു​ക​ളു​ടെ ഷ​ട്ട​റു​ക​ളും തു​റ​ന്നു. മൂ​ന്ന് ഡാ​മു​ക​ളി​ലെ​യും വെ​ള്ളം പ​മ്പാ ന​ദി​യി​ലാ​ണ് എ​ത്തു​ന്ന​ത്. ഇ​ത് ക്ര​മാ​തീ​ത​മാ​യി ന​ദി​യി​ൽ ജ​ല​നി​ര​പ്പ് വ​ർ​ധി​ക്കു​ന്ന​തി​ലെ​ത്തു​ക​യാ​യി​രു​ന്നു. ഷ​ട്ട​റു​ക​ൾ തു​റ​ക്കു​ന്ന​തി​ന് മു​ന്നേ റെ​ഡ് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചി​രു​ന്നെ​ങ്കി​ലും ക​ണ​മ​ല പ്ര​ദേ​ശ​ങ്ങ​ളി​ൽ ക​ഴി​ഞ്ഞ ദി​വ​സ​വും ഇ​ന്ന​ലെ​യും മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​രു​ന്നി​ല്ല. ഇ​ത് വ്യാ​പ​ക​മാ​യി പ്ര​തി​ഷേ​ധം സൃ​ഷ്‌​ടി​ച്ചി​ട്ടു​ണ്ട്. ഡാ​മു​ക​ൾ പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലും ക​ണ​മ​ല പ്ര​ദേ​ശ​ങ്ങ​ൾ കോ​ട്ട​യം ജി​ല്ല​യി​ലു​മാ​ണ്. മു​ന്ന​റി​യി​പ്പ് ന​ൽ​കു​ന്ന​തി​ൽ ഏ​കോ​പ​ന​മു​ണ്ടാ​യി​ല്ലെ​ന്ന് പ​റ​യു​ന്നു. പ​മ്പാ​ന​ദി​യു​ടെ വൃ​ഷ്‌​ടി പ്ര​ദേ​ശ​ത്ത് ദി​വ​സ​ങ്ങ​ളാ​യി ശ​ക്ത​മാ​യ മ​ഴ​യാ​ണ് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. പ​മ്പാ ത്രി​വേ​ണി​യി​ൽ മ​ണ​ൽ​പ്പു​റം വെ​ള്ള​ത്തി​ന​ടി​യി​ലാ​യി​രു​ന്നു. രാ​മ​മൂ​ർ​ത്തി മ​ണ്ഡ​പം വ​രെ ഇ​ന്ന​ലെ രാ​വി​ലെ വെ​ള്ളം ഉ​യ​ർ​ന്നു. അ​ട്ട​ത്തോ​ട്ടി​ൽ പ​തി​ന​ഞ്ച​ടി​യോ​ളം വെ​ള്ള​മാ​ണ് ഒ​റ്റ​യ​ടി​ക്ക് ഉ​യ​ർ​ന്ന​ത്.