കി​ഴ​ക്ക​ൻ മേ​ഖ​ല​യി​ൽ മ​ഴ വീ​ണ്ടും ശ​ക്ത​മാ​കു​ന്നു; താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ വെ​ള്ളം ക​യ​റി
Friday, August 10, 2018 10:14 PM IST
പു​ന​ലൂ​ർ: കി​ഴ​ക്ക​ൻ മേ​ഖ​ല​യി​ൽ മ​ഴ ശ​ക്ത​മാ​കു​ന്നു. താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ൾ വെ​ള്ള​ത്തി​ന​ടി​യി​ൽ. ക​ല്ല​ട​യാ​റ്റി​ൽ ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്നു. കി​ഴ​ക്ക​ൻ​മേ​ഖ​ല ഉ​രു​ൾ​പൊ​ട്ട​ൽ ഭീ​ഷ​ണി​യി​ൽ. കി​ഴ​ക്ക​ൻ മേ​ഖ​ല​യി​ൽ ഉ​ൾ​പ്പെ​ട്ട പ്ര​ദേ​ശ​ങ്ങ​ളി​ൽ നാ​ലു വീ​ടു​ക​ൾ ഭാ​ഗീ​ക​മാ​യി ത​ക​ർ​ന്നു. മ​ഴ ശ​ക്ത​മാ​യ​തോ​ടെ താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ പ​ല​യി​ട​ത്തും വെ​ള്ളം ക​യ​റി​യി​ട്ടു​ണ്ട്. തെ​ന്മ​ല ഡാം ​കൂ​ടി തു​റ​ന്ന​തോ​ടെ ജ​ല​നി​ര​പ്പ് ക്ര​മാ​തീ​ത​മാ​യി ഉ​യ​ർ​ന്നി​ട്ടു​ണ്ട്. അ​ച്ച​ൻ​കോ​വി​ൽ, ആ​ര്യ​ങ്കാ​വ് മേ​ഖ​ല​ക​ളി​ലാ​ണ് ഉ​രു​ൾ​പൊ​ട്ട​ൽ ഭീ​ഷ​ണി നി​ല​നി​ൽ​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ വ​ർ​ഷ​ങ്ങ​ളി​ലെ ക​ന​ത്ത മ​ഴ​യി​ൽ കി​ഴ​ക്ക​ൻ മേ​ഖ​ല​യി​ൽ ഉ​രു​ൾ​പൊ​ട്ടി വ്യാ​പ​ക നാ​ശ​ന​ഷ്ട​മു​ണ്ടാ​യി​രു​ന്നു. കോ​ടി​ക​ണ​ക്കി​ന് രൂ​പ​യു​ടെ കൃ​ഷി നാ​ശ​വും സം​ഭ​വി​ച്ചു.

ക​ഴി​ഞ്ഞ ര​ണ്ട​ര​മാ​സ​ക്കാ​ല​മാ​യി കി​ഴ​ക്ക​ൻ മേ​ഖ​ല​യി​ൽ മ​ഴ ശ​ക്ത​മാ​ണ്. തു​ട​ർ​ച്ച​യാ​യി പെ​യ്യു​ന്ന മ​ഴ മൂ​ലം ജ​ന​ജീ​വി​തം ദു​സ​ഹ​മാ​ണ്. റ​ബ​ർ ക​ർ​ഷ​ക​രാ​ണ് ഏ​റെ വ​ല​യു​ന്ന​ത്. ര​ണ്ട​ര​മാ​സ​മാ​യി റ​ബ​ർ തോ​ട്ട​ങ്ങ​ളി​ൽ ടാ​പ്പിം​ഗ് ന​ട​ക്കു​ന്നി​ല്ല. കു​ലി​പ്പ​ണി​ക്കാ​രും ക​ടു​ത്ത പ്ര​തി​സ​ന്ധി നേ​രി​ടു​ക​യാ​ണ്. മാ​സ​ങ്ങ​ളാ​യി മ​ഴ ശ​ക്ത​മാ​യ​തു​മൂ​ലം യാ​തൊ​രു പ​ണി​ക​ളും ന​ട​ക്കു​ന്നി​ല്ല.

ഓ​ണ​ത്തി​ന് കേ​വ​ലം 13 ദി​വ​സം മാ​ത്രം അ​വ​ശേ​ഷി​ക്കെ ഇ​വ​രു​ടെ​യൊ​ക്കെ ഓ​ണം ഇ​ത്ത​വ​ണ വ​റു​തി​യു​ടെ ഓ​ണ​മാ​യി മാ​റാ​നാ​ണ് സാ​ധ്യ​ത. മി​ക്ക ക​ശു​വ​ണ്ടി ഫാ​ക്ട​റി​ക​ളും പൂ​ട്ടി​ക്കി​ട​ക്കു​ക​യാ​ണ്. പ​ണി​ക​ൾ ന​ട​ക്കാ​ത്ത​തു​മൂ​ലം ഓ​ണ​ത്തി​ന് ബോ​ണ​സോ മ​റ്റാ​നു​കൂ​ല്യ​ങ്ങ​ളോ ഓ​ണ​ത്തി​ന് ല​ഭി​ക്കാ​നി​ട​യി​ല്ല. ഇ​തും കി​ഴ​ക്ക​ൻ​മേ​ഖ​ല​യി​ൽ ക​ടു​ത്ത പ്ര​തി​സ​ന്ധി​ക്ക് കാ​ര​ണ​മാ​കും. ഓ​ണ​ത്തി​ന് കൈ ​നി​റ​യെ പ​ണം വാ​ങ്ങി​യി​രു​ന്ന ചി​ല വി​ഭാ​ഗ​ങ്ങ​ൾ ഇ​ത്ത​വ​ണ പ്ര​തി​സ​ന്ധി​യി​ലാ​കു​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​പ്പെ​ടു​ന്ന​ത്.

പ​ത്ത​നാ​പു​രം : ദു​രി​തം പെ​യ്തൊ​ഴി​യാ​തെ കി​ഴ​ക്ക​ന്‍ മേ​ഖ​ല.​ബ​ന്ധു വീ​ടു​ക​ളി​ലും മ​റ്റ​റും അ​ഭ​യം തേ​ടി താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലു​ള്ള​വ​ര്‍. വൈ​ദ്യു​തി ബ​ന്ധ​വും ടെ​ല​ഫോ​ൺ സം​വി​ധാ​ന​ങ്ങ​ളും പ​ല സ്ഥ​ല​ങ്ങ​ളി​ലും നി​ശ്ച​ച​ല​മാ​യി. തെന്മ​ല ഡാം ​തു​റ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ക​ല്ല​ട​യാ​റ്റി​ലെ ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്നി​ട്ടു​ണ്ട്. ഇ​തു കാ​ര​ണം മി​ക്ക ഗ്രാ​മീ​ണ റോ​ഡു​ക​ളും വെ​ള്ള​ത്തി​ലാ​ണ്.

ക​ഴി​ഞ്ഞ ഒ​രാ​ഴ്ച​യാ​യി പെ​യ്യു​ന്ന ക​ന​ത്ത മ​ഴ​യി​ല്‍ കോ​ടി ക​ണ​ക്കി​ന് രൂ​പ​യു​ടെ ന​ഷ്ട​മാ​ണ് ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്.​പ​ത്ത് ല​ക്ഷ​ത്തി​ല​ധി​കം രൂ​പ​യു​ടെ കൃ​ഷി​നാ​ശം.​വൈ​ദ്യു​തി വ​കു​പ്പി​നും ല​ക്ഷ​ക​ണ​ക്കി​ന് രൂ​പ​യു​ടെ ന​ഷ്ട​മെ​ന്ന് ക​ണ​ക്കു​ക​ള്‍.​ക​ഴി​ഞ്ഞ രാ​ത്രി മു​ത​ല്‍ ഇ​ട​വി​ട്ട് പെ​യ്യു​ന്ന ക​ന​ത്ത മ​ഴ​യി​ല്‍ ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന​ത് എ​ഴു​പ​തി​ല​ധി​കം കു​ടും​ബ​ങ്ങ​ളാ​ണ്.​

ഗ്രാ​മീ​ണ​മേ​ഖ​ല​ക​ളി​ലെ തോ​ടു​ക​ളും,വ​യ​ലു​ക​ളും നി​റ​ഞ്ഞൊ​ഴു​കു​ക​യാ​ണ്. ​വ്യാ​ഴാ​ഴ്ച രാ​വി​ലെ മാ​നം തെ​ളി​ഞ്ഞെ​ങ്കി​ലും ഉ​ച്ച​യോ​ടെ ആ​രം​ഭി​ച്ച ക​ന​ത്ത മ​ഴ ഇ​നി​യും പെ​യ്തൊ​ഴി​ഞ്ഞി​ട്ടി​ല്ല.​വി​ള​ക്കു​ടി, ത​ല​വൂ​ര്‍, മേ​ലി​ല പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​ണ് മ​ഴ നാ​ശ​ന​ഷ്ടം ഏ​റെ വ​രു​ത്തി​യ​ത്.​ ഇ​തി​നി​ടെ വ​ന​ത്തി​നു​ള്ളി​ൽ ഉ​രു​ള്‍ പൊ​ട്ടി​യ​താ​ണെ​ന്ന സ​ന്ദേ​ശം പ​ര​ന്ന​ത് പ്ര​ദേ​ശ​വാ​സി​ക​ളി​ല്‍ ഭീ​തി പ​ര​ത്തി.​ഓ​ണ​ക്കാ​ലം ല​ക്ഷ്യ​മി​ട്ട് ചെ​യ്ത കൃ​ഷി​യി​ന​ങ്ങ​ള്‍ വി​ള​വെ​ടു​ത്ത​തി​നാ​ല്‍ വ​ലി​യ കൃ​ഷി നാ​ശ​മാ​ണ് ഒ​ഴി​വാ​യ​ത്.​എ​ങ്കി​ലും വ​യ​ലു​ക​ളി​ലും,താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലും ഉ​ണ്ടാ​യി​രു​ന്ന മ​റ്റ് വി​ള​ക​ളെ​ല്ലാം കാ​റ്റി​ലും മ​ഴ​യി​ലും ന​ശി​ച്ചു.

​മേ​ലി​ല, പ​ത്ത​നാ​പു​രം, ത​ല​വു​ർ,ആ​വ​ണീ​ശ്വ​രം എ​ന്നി​വി​ട​ങ്ങ​ളി​ല്‍ അ​ന്‍​പ​തോ​ളം വീ​ടു​ക​ളി​ലാ​ണ് വെ​ള്ളം ക​യ​റി​യ​ത്.​ഇ​വ​രെ​ല്ലാം ബ​ന്ധു​വീ​ടു​ക​ളി​ല്‍ അ​ഭ​യം തേ​ടി​യി​രി​ക്കു​ക​യാ​ണ്.​വീ​ട്ടു​പ​ക​ര​ണ​ങ്ങ​ളും വെ​ള്ളം ക​യ​റി ന​ശി​ച്ചി​ട്ടു​ണ്ട്.​പൂ​ര്‍​ണ​മാ​യും വെ​ള്ള​മി​റ​ങ്ങാ​തെ ഇ​വ​യു​ടെ ന​ഷ്ടം ക​ണ​ക്കാ​ക്കാ​നാ​കി​ല്ല.​ മ​ഴ തു​ട​ര്‍​ച്ച​യാ​യി പെ​യ്യു​ന്ന​തി​നാ​ല്‍ വീ​ടു​ക​ളി​ലേ​ക്ക് മ​ട​ങ്ങാ​നാ​കാ​ത്ത അ​വ​സ്ഥ​യി​ലാ​ണി​വ​ര്‍.​

കൈ​ത്തോ​ടു​ക​ളും,വ​യ​ലേ​ല​ക​ളും മ​ണ്ണി​ട്ട് മൂ​ടി​യ​തി​നാ​ല്‍ വെ​ള്ള​മി​റ​ങ്ങാ​നും കാ​ല​താ​മ​സ​മെ​ടു​ക്കും.​വി​ള​ക്കു​ടി,മേ​ലി​ല പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​ണ് കൃ​ഷി​നാ​ശം ഏ​റെ​യു​ണ്ടാ​യ​ത്.​വാ​ഴ,മ​ര​ച്ചീ​നി,ചേ​ന,റ​ബ​ര്‍ എ​ന്നീ വി​ള​ക​ള്‍​ക്കാ​ണ് നാ​ശ​മു​ണ്ടാ​യ​ത്.

ക​ലി​തു​ള​ളി പെ​യ്യു​ന്ന മ​ഴ​യി​ല്‍ നി​ര്‍​ധ​ന കു​ടും​ബ​ത്തി​ന്‍റെ വീ​ട് ത​ക​ര്‍​ന്നു.​പ​ത്ത​നാ​പു​രം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ഇ​ട​ത്ത​റ എം.​എ​ന്‍ ന​ഗ​റി​ല്‍ താ​ന്നി​മൂ​ട്ടി​ല്‍ വീ​ട്ടി​ല്‍ ജ​മീ​ല​യു​ടെ വീ​ടാ​ണ് ത​ക​ര്‍​ന്ന് വീ​ണ​ത്. ഇ​ന്ന​ലെ വൈ​കുന്നേരം അ​ഞ്ചോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ​ശ​ക്ത​മാ​യ മ​ഴ​യെ തു​ട​ര്‍​ന്ന് അ​ടു​ക്ക​ള ഭാ​ഗ​മാ​ണ് ആ​ദ്യം ഇ​ടി​ഞ്ഞ​ത്.​പി​ന്നാ​ലെ വീ​ട് പൂ​ര്‍​ണ​മാ​യും നി​ലം​പൊ​ത്തു​ക​യാ​യി​രു​ന്നു.

ജ​മീ​ല​യു​ടെ മ​ക​ന്‍ ന​ജീ​ബും മ​രു​മ​ക​ള്‍ ഷെ​റീ​ന​യും പേ​ര​ക്കു​ട്ടി​ക​ളും ഈ ​സ​മ​യം വീ​ട്ടി​ല്‍ ഉ​ണ്ടാ​യി​രു​ന്നു.​ശ​ബ്ദം കേ​ട്ട് വീ​ട്ടു​കാ​ര്‍ കു​ട്ടി​ക​ളെ​യും കൊ​ണ്ട് പു​റ​ത്തേ​ക്ക് ഇ​റ​ങ്ങി​യോ​ടി​യ​തി​നാ​ല്‍ അ​പ​ക​ട​ത്തി​ല്‍ നി​ന്ന് ര​ക്ഷ​പെ​ട്ടു. കു​ടും​ബ​ത്തെ ബ​ന്ധു​വീ​ട്ടി​ലേ​ക്ക് മാ​റ്റി.