സാ​മൂ​ഹി​ക വ​ള​ര്‍​ച്ച​യ്ക്ക് കു​ട്ടി​ക​ളു​ടെ ക​ഴി​വു​ക​ളെ പ​രി​പോ​ഷി​പ്പി​ക്ക​ണം: ക​ള​ക്ട​ര്‍
Friday, August 10, 2018 11:06 PM IST
കൊ​ല്ലം: ഭാ​വി​ത​ല​മു​റ​യെ സാ​മൂ​ഹി​ക ന​ന്മ ലാ​ക്കാ​ക്കി അ​വ​രു​ടെ ക​ഴി​വു​ക​ളെ പ​രി​പോ​ഷി​പ്പി​ക്കാ​ന്‍ ര​ക്ഷാ​ക​ര്‍​തൃ​സ​മൂ​ഹം പ്ര​ത്യേ​കം ശ്ര​ദ്ധി​ക്ക​ണ​മെ​ന്ന് ജില്ലാ ക​ള​ക്ട​ര്‍ ഡോ. എ​സ് കാ​ര്‍​ത്തി​കേ​യ​ന്‍ അ​ഭി​പ്രാ​യ​പ്പെ​ട്ടു.
കേ​ര​ള റ​വ​ന്യൂ ഡി​പ്പാ​ര്‍​ട്ടു​മെ​ന്‍റ് സ്റ്റാ​ഫ് അ​സോ​സി​യേ​ഷ​ന്‍ ജി​ല്ലാ​ക​മ്മി​റ്റിയുടെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ന്ന വി​ദ്യാ​ഭ്യാ​സ മെ​രി​റ്റ് അ​വാ​ര്‍​ഡ് വി​ത​ര​ണം ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്രസംഗിക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. കു​ട്ടി​ക​ളു​ടെ ന​ല്ല​ക​ഴി​വു​ക​ള്‍ വ​ള​ര്‍​ത്തി വി​ക​സി​പ്പി​ക്കു​ന്ന​തി​ലൂ​ടെ​യാ​ണ് സ​മൂ​ഹ​ത്തി​ല്‍ മി​ക​വാ​ര്‍​ന്ന മു​ന്നേ​റ്റ​ങ്ങ​ള്‍ ഉ​ണ്ടാ​കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
സ​ര്‍​വീ​സി​ല്‍ നി​ന്നും വി​ര​മി​ച്ച​വ​ര്‍​ക്കു​ള്ള യാ​ത്ര​യ​യ​പ്പ് സ​മ്മേ​ള​നം സി​പി​ഐ ദേ​ശീ​യ​കൗ​ണ്‍​സി​ല്‍ അം​ഗ​വും കെ​പ്‌​കോ ചെ​യ​ര്‍​പേ​ഴ്‌​സ​ണു​മാ​യ ജെ ​ചി​ഞ്ചു​റാ​ണി ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​ഴി​മ​തി ര​ഹി​ത സി​വി​ല്‍​സ​ര്‍​വ്വീ​സ് ല​ക്ഷ്യ​മാ​ക്കു​ന്ന സ​ര്‍​ക്കാ​രി​ന്‍റെ ന​യ​ങ്ങ​ള്‍​ക്ക് പി​ന്തു​ണ ന​ല്‍​കു​ന്ന കാ​ര്യ​ത്തി​ല്‍ സ​ര്‍​ക്കാ​ര്‍ ജീ​വ​ന​ക്കാ​ര്‍ ഒ​ന്നി​ച്ചു​നി​ല്‍​ക്കു​ക​യാ​ണ് വേ​ണ്ട​തെ​ന്ന് ജെ ​ചി​ഞ്ചു​റാ​ണി അ​ഭി​പ്രാ​യ​പ്പെ​ട്ടു.
യോ​ഗ​ത്തി​ല്‍ ജി​ല്ലാ​പ്ര​സി​ഡ​ന്‍റ് ബി. ​ശ്രീ​കു​മാ​ര്‍ അ​ധ്യക്ഷത വഹിച്ചു. കെ​ആ​ര്‍​ഡി​എ​സ്എ സം​സ്ഥാ​ന ജ​ന​റ​ല്‍​ സെ​ക്ര​ട്ട​റി ജ​യ​ച​ന്ദ്ര​ന്‍ ക​ല്ലി​ങ്ങ​ല്‍ അ​വാ​ര്‍​ഡു​ക​ള്‍ വി​ത​ര​ണം ചെ​യ്തു. ജോ​യിന്‍റ് കൗ​ണ്‍​സി​ല്‍ സെ​ക്ര​ട്ടേ​റി​യ​റ്റ് അം​ഗം പി ​എ​സ് സ​ന്തോ​ഷ്‌​കു​മാ​ര്‍ ഉ​പ​ഹാ​ര​സ​മ​ര്‍​പ്പ​ണം ന​ട​ത്തി.
ജ​ന​സൗ​ഹൃ​ദ റ​വ​ന്യൂ ഓ​ഫീ​സു​ക​ള്‍ ര​ണ്ടാം​ഘ​ട്ട പ​ദ്ധ​തി​യു​മാ​യി ഓ​ഫീ​സു​ക​ളി​ല്‍ പൊ​തു​ജ​ന​ങ്ങ​ള്‍​ക്കാ​യു​ള്ള ഇ​രി​പ്പി​ട​വി​ത​ര​ണം സം​സ്ഥാ​ന ജ​ന​റ​ല്‍​സെ​ക്ര​ട്ട​റി ജ​യ​ച​ന്ദ്ര​ന്‍ ക​ല്ലി​ങ്ങ​ല്‍ നി​ര്‍​വ്വ​ഹി​ച്ചു. ജി​ല്ലാ​സെ​ക്ര​ട്ട​റി ആ​ര്‍ സു​ഭാ​ഷ്, എ ​ആ​ര്‍ അ​നീ​ഷ്, സ​തീ​ഷ് കെ ​ഡാ​നി​യ​ല്‍, ജി ​ജ​യ​കു​മാ​ര്‍, എ ​ഗ്രേ​ഷ്യ​സ്, എ​ന്‍ കൃ​ഷ്ണ​കു​മാ​ര്‍, എ ​നൗ​ഷാ​ദ്, കെ ​ജി ഗോ​പ​കു​മാ​ര്‍, വി ​മി​നി, എം ​റി​ല്‍​ജു, ജി ​ഗി​രീ​ഷ്‌​കു​മാ​ര്‍, സ​ജി​ല എ, ​ഐ ഷി​ഹാ​ബു​ദ്ദീ​ന്‍ എ​ന്നി​വ​ര്‍ പ്രസംഗിച്ചു.