Home   | Editorial   | Leader Page Article   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
രാജ്യത്തെ കോടതികൾ അടച്ചുപൂട്ടേണ്ടി വരുമെന്ന് സുപ്രീം കോടതിയുടെ മുന്നറിയിപ്പ്
പൂവന്തുരുത്ത് ട്രാൻസ്ഫോർമർ പൊട്ടിത്തെറി: വൈദ്യുതി നിയന്ത്രണം
കഞ്ചാവുമായി മൂന്ന് യുവാക്കൾ പിടിയിൽ
ടോം ജോസിന്റെ സുഹൃത്തിന്റെ വീട്ടിലും റെയ്ഡ്
തെരുവ് നായ പ്രശ്നം: മേനക ഗാന്ധിയുടെ അഭിപ്രായം വ്യക്‌തിപരമെന്ന് ഒ.രാജഗോപാൽ
ഇ.പി.ജയരാജന്റെ രാജി ആന മണ്ടത്തരമെന്ന് വെള്ളാപ്പള്ളി
തെരുവ് നായ ശല്യം നിയന്ത്രിക്കാൻ തടസങ്ങളുണ്ടെന്ന് മന്ത്രി കെ.ടി.ജലീൽ
ബംഗളൂരു കോടതി വിധി: തനിക്ക് സമൻസ് ലഭിച്ചിട്ടില്ലെന്ന് ഉമ്മൻ ചാണ്ടി
കൈയേറ്റക്കാരനായി ചിത്രീകരിച്ച് അപമാനിക്കാൻ ശ്രമിച്ചുവെന്ന് മാമൂക്കോയ
മലയാളത്തിനു കൈകൊടുത്തു മക്കല്ലം
വിദ്യാർഥിയെ വെടിവച്ചു കൊന്ന റോക്കിയുടെ ജാമ്യം സുപ്രീംകോടതി റദ്ദാക്കി
രഞ്ജി ട്രോഫി: കേരളം 207നു പുറത്ത്
ജേക്കബ് തോമസിനെ പുകച്ചുപുറത്തു ചാടിക്കാൻ ശ്രമം നടക്കുന്നുവെന്ന് മുഖ്യമന്ത്രി
ശ്രീനഗറിൽ കർഫ്യൂ ഏർപ്പെടുത്തി
വിജിലൻസ് കേസ് പ്രതികാര നടപടിയെന്നു ടോം ജോസ്
മുതിർന്ന ഐഎഎസ് ഉദ്യോഗസ്‌ഥൻ ടോം ജോസിന്റെ ഫ്ളാറ്റുകളിൽ വിജിലൻസ് റെയഡ്
സ്വർണ വില കൂടി
ഇന്ത്യയുമായുള്ള വ്യാപാര ബന്ധം വിച്ഛേദിക്കാൻ പാക്കിസ്‌ഥാൻ
കോൾസെന്റർ വിവാദം: 32 പേർക്കെതിരേ അമേരിക്ക കേസ് രജിസ്റ്റർ ചെയ്തു
ഉത്തർപ്രദേശ് മുഖ്യമന്ത്രിയാകാൻ ആഗ്രഹിച്ചിട്ടില്ല: ശിവ്പാൽ യാദവ്
അതിർത്തിയിൽ കനത്ത ഏറ്റുമുട്ടൽ; പാക് വെടിവയ്പ്പിൽ കുട്ടികൾക്കു പരിക്ക്
ധീര ജവാന്മാർക്ക് വിരാട് കോഹ്ലിയുടെ ഹൃദയംഗമമായ ദീപാവലി ആശംസ
കായംകുളത്ത് ബസും ലോറിയും കൂട്ടിയിടിച്ച് 30 പേർക്ക് പരിക്ക്
യുഎസ് വൈസ് പ്രസിഡന്റ് സ്‌ഥാനാർഥിയുടെ വിമാനം റൺവേയിൽ നിന്ന് തെന്നിമാറി
ചൊവ്വയിൽ തകർന്നു വീണ ഷിയപെരേലിയുടെ ചിത്രങ്ങൾ ലഭിച്ചു
ഗ്രേറ്റർ നോയിഡയിൽ ഷാർപ് ഷൂട്ടർമാർ പിടിയിൽ
ഇറാക്കിലെ സൾഫർ പ്ലാന്റിനു ഐഎസ് തീയിട്ടു
പ്രണയാഭ്യർഥ നിരസിച്ച പെൺകുട്ടിയെ കുത്തിപ്പരിക്കേൽപ്പിച്ചു
മേഘാലയയിൽ വൈദ്യുതാഘാതമേറ്റ് ഗർഭിണിയും അഞ്ച് മക്കളും മരിച്ചു
ആരോഗ്യപരിപാലനത്തിലെ അഭാവം മൂലം ഒരു ലക്ഷം കുട്ടികൾ മരിക്കുന്നതായി റിപ്പോർട്ട്
റോബിനു വേണ്ടി നമുക്ക് കൈകോർക്കാം
പാക് സൈന്യം നിയന്ത്രണരേഖ മറികടന്നതായി റിപ്പോർട്ട്
കാഷ്മീരിൽ രണ്ട് ജയ്ഷ്–ഇ മുഹമ്മദ് ഭീകരരെ സൈന്യം പിടികൂടി
പാക്കിസ്‌ഥാന്റെ തിരിച്ചടി; ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്‌ഥനെ പുറത്താക്കി
ബൈക്കിലെത്തിയ ആൺകുട്ടികൾ ഉടുപ്പിൽ പിടിച്ചുവലിച്ചു; പെൺകുട്ടി റോഡിൽ വീണ് മരിച്ചു
കണ്ണൂർ വിമാനത്താവളത്തിന്റെ കമ്മീഷനിംഗ് അടുത്തവർഷമെന്ന് മുഖ്യമന്ത്രി
മസൂദ് അസഹർ ഭീകരവാദിയാണെന്ന് മുഷറഫ്
‘അബ് കി ബാർ, ട്രംപ് സർക്കാർ’; ഇന്ത്യൻ വോട്ടർമാരെ ലക്ഷ്യമിട്ട് ട്രംപ്
ഐഎസിന്റെ മുൻ ലൈംഗീക അടിമകൾക്ക് യൂറോപ്പ് മനുഷ്യാവകാശ പുരസ്കാരം
രാജസ്‌ഥാനിൽ രണ്ടു ബിജെപി നേതാക്കൾ കോൺഗ്രസിൽ ചേർന്നു
മോഷ്‌ടാക്കളുടെ ആക്രമണത്തിൽ രണ്ടു സ്ത്രീകൾ കൊല്ലപ്പെട്ടു
ഡബ്ല്യൂടിഎ ഫൈനൽസ്: കെർബറും സിബുൽകോവയും സെമിയിൽ
ഐഎസ്എൽ: ഡൽഹി–പൂന മത്സരം സമനിലയിൽ
ചാരവൃത്തി: പാക് നയതന്ത്ര ഉദ്യോഗസ്‌ഥൻ രാജ്യം വിടണമെന്ന് നിർദേശം
ജീവനക്കാർക്ക് സാവ്ജി ധൊലാക്കിയയുടെ ദീപാവലി സമ്മാനം 400 ഫ്ളാറ്റുകളും 1260 കാറുകളും
സോണിയക്കെതിരേയുള്ള തെരഞ്ഞെടുപ്പ് കേസ് പരിഗണിക്കുന്നത് നീട്ടി
ആറ്റൂർ രവിവർമയ്ക്ക് പുത്തേഴൻ പുരസ്കാരം
ടീമിൽ സിദ്ദുവിന് ഉപനായകസ്‌ഥാനം; വലവിരിച്ച് ആം ആദ്മി
ലഹരികടത്തുകേസ്: ഇന്ത്യൻ വനിതയ്ക്കു മലേഷ്യയിൽ വധശിക്ഷ
പാക് അധീന കാഷ്മീരിൽ ഡാം നിർമിക്കാൻ എഡിബി സാമ്പത്തിക സഹായം നൽകില്ല
മൊസൂളിൽ ഐഎസിന്റെ കൂട്ടക്കുരുതി; 232 പേർ കൊലക്കത്തിക്ക് ഇരയായി
ധോണി നാലാം നമ്പറിൽതന്നെ ഇറങ്ങണമെന്ന് ഗാംഗുലി
ഭാഗ ഉടമ്പടികൾക്ക് ഏർപ്പെടുത്തിയ നികുതി വർധനവ് പിൻവലിച്ചു
ബാഗ്ദാദിൽ ഗ്രനേഡ് ആക്രമണം; ഒരു മരണം
ദലൈലാമ അടുത്തുവർഷം അരുണാചൽ സന്ദർശിക്കുമെന്ന് റിപ്പോർട്ട്
മധ്യ ഇറ്റലിയിൽ ഇരട്ട ഭൂചലനം
കാഷ്മീരിൽ തീവ്രവാദികളുമായി ഏറ്റുമുട്ടൽ; സൈനികൻ കൊല്ലപ്പെട്ടു
തെരുവുനായ്ക്കളെ കൊല്ലുന്നവർക്കെതിരേ കാപ്പ: അതൃപ്തി അറിയിച്ച് മേനക ഗാന്ധിക്ക് കത്ത്
കേന്ദ്ര സർക്കാർ ജീവനക്കാരുടെ ഡിഎ വർധിപ്പിച്ചു
ആക്രമണത്തിനു തയാറായി 12 ഭീകരർ; പഞ്ചാബിൽ അതീവ ജാഗ്രതാ നിർദേശം
കോട്ടയത്ത് ഹോട്ടലുകളിൽ പരിശോധന; പഴകിയ ഭക്ഷണം പിടികൂടി
രാജ്യത്തെ കോടതികൾ അടച്ചുപൂട്ടേണ്ടി വരുമെന്ന് സുപ്രീം കോടതിയുടെ മുന്നറിയിപ്പ്
Share on Facebook
ന്യൂഡൽഹി: ജഡ്ജിമാരുടെ നിയമനത്തിൽ ഒളിച്ചുകളി തുടരുന്ന കേന്ദ്ര സർക്കാരിനെതിരേ രൂക്ഷ വിമർശനവുമായി സുപ്രീം കോടതി പരാമർശം. ജഡ്ജിമാരുടെ നിയമനങ്ങൾ വൈകിയാൽ വിവിധ സംസ്‌ഥാനങ്ങളിലെ ഹൈക്കോടതികളെല്ലാം അടച്ചുപൂട്ടേണ്ടി വരുമെന്ന് കോടതി മുന്നറിയിപ്പ് നൽകി. ജഡ്ജിമാരുടെ അഭാവം കാരണം പല കോടതികളിലും കേസുകൾ കെട്ടികിടക്കുകയാണ്. രാജ്യത്തെ കോടതികളെല്ലാം അടച്ചുപൂട്ടണമെന്നാണോ കേന്ദ്ര സർക്കാർ നിലപാടെന്ന് ചീഫ് ജസ്റ്റീസ് ടി.എസ്.ഠാക്കൂർ അധ്യക്ഷനായ ബെഞ്ച് ചോദിച്ചു.

ജഡ്ജിമാരുടെ കൊളീജിയം നിർദ്ദേശിച്ച പേരുകൾ കേന്ദ്ര സർക്കാരിന് സ്വീകാര്യമല്ലെങ്കിൽ അക്കാര്യം അറിയിക്കണം. നിയമനങ്ങൾ വൈകിയാൽ പ്രധാനമന്ത്രിയുടെ സെക്രട്ടറിയെ വിളിച്ചുവരുത്തേണ്ടി വരുമെന്നും കോടതി മുന്നറിയിപ്പ് നൽകി. കേസ് കൂടുതൽ വാദം കേൾക്കുന്നതിനായി നവംബർ 11–ലേക്ക് മാറ്റി.
പൂവന്തുരുത്ത് ട്രാൻസ്ഫോർമർ പൊട്ടിത്തെറി: വൈദ്യുതി നിയന്ത്രണം
Share on Facebook
കോട്ടയം: പൂവന്തുരുത്ത് 220 കെവി സബ്സ്റ്റേഷനിലെ ട്രാൻസ്ഫോർമറിന്റെ തകരാർ പരിഹരിക്കുന്നതിനുള്ള പണി നടക്കുന്നതിനാൽ മുണ്ടക്കയം, കാഞ്ഞിരപ്പള്ളി, പാമ്പാടി, കഞ്ഞിക്കുഴി, ഗാന്ധിനഗർ, ചങ്ങനാശേരി സബ് സ്റ്റേഷന്റെ പരിധിയിൽ ഇന്നു വൈദ്യുതി നിയന്ത്രണമുണ്ടാകുമെന്ന് കെഎസ്ഇബി അധികൃതർ അറിയിച്ചു.
കഞ്ചാവുമായി മൂന്ന് യുവാക്കൾ പിടിയിൽ
Share on Facebook
തിരുവനന്തപുരം: കാട്ടാക്കടയിൽ കഞ്ചാവുമായി മൂന്ന് യുവാക്കളെ പിടികൂടി. മലയിൻകീഴ് മൂങ്ങോട് സ്വദേശികളായ ശരത്(28), ജിജോ(27), വിനീത് (24) എന്നിവരെയാണ് മലയിൻകീഴ് സിഐ ജയകുമാർ പിടികൂടിയത്. ഇവരിൽ നിന്നും കഞ്ചാവ് പൊതികളും കണ്ടെടുത്തു.

മൂന്നംഗ സംഘത്തിന് മറ്റൊരാളാണ് ബൈക്കിൽ കഞ്ചാവ് പൊതികൾ എത്തിച്ച് നൽകിയത് ഇതിന്റെ കൂടുതൽ വിവരങ്ങൾ അന്വേഷിച്ചു വരികയാണെന്ന് പോലീസ് അറിയിച്ചു. മണലി, മൂങ്ങോട് എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് കഞ്ചാവ് കച്ചവടവും ഉപയോഗവും നടക്കുന്നു എന്ന വിവരം അറിഞ്ഞതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇവരെ പിടികൂടാൻ കഴിഞ്ഞത്. ശാസ്താംപാറ വിനോദ സഞ്ചാര കേന്ദ്രത്തിൽ കഞ്ചാവ ്കച്ചവടക്കാരുടെ താവളമായി മാറുന്നുവെന്ന പരാതി ഉയർന്ന സാഹചര്യത്തിലാണ് അന്വേഷണം നടന്നത്. സംഭവത്തിൽ പോലീസ് അന്വേഷണം വ്യാപിപ്പിച്ചിരിക്കുകയാണ്.
ടോം ജോസിന്റെ സുഹൃത്തിന്റെ വീട്ടിലും റെയ്ഡ്
Share on Facebook
കോട്ടയം: അനധികൃത സ്വത്ത് സമ്പാദനക്കേസിൽ മുതിർന്ന ഐഎഎസ് ഉദ്യോഗസ്‌ഥൻ ടോം ജോസിനെതിരേ രജിസ്റ്റർ ചെയ്ത കേസിൽ വിജിലൻസ് പരിശോധന തുടരുന്നു. രാവിലെ ടോം ജോസിന്റെ ഫ്ളാറ്റിലും ഓഫീസിലും റെയ്ഡ് നടത്തിയതിന് പിന്നാലെ അദ്ദേഹത്തിന്റെ സുഹൃത്തിന്റെ വസതിയിലും വിജിലൻസ് സംഘം പരിശോധന തുടങ്ങി. പാലാ രാമപുരം വെള്ളിലാപ്പള്ളിയിലുള്ള ടോം ജോസിന്റെ സുഹൃത്തിന്റെ വസതിയിലാണ് റെയ്ഡ് നടക്കുന്നത്. കൊച്ചിയിൽ നിന്നുള്ള വിജിലൻസ് സംഘമാണ് പരിശോധന നടത്തുന്നത്.
തെരുവ് നായ പ്രശ്നം: മേനക ഗാന്ധിയുടെ അഭിപ്രായം വ്യക്‌തിപരമെന്ന് ഒ.രാജഗോപാൽ
Share on Facebook
തിരുവനന്തപുരം: തെരുവ് നായ വിഷയത്തിൽ കേന്ദ്രമന്ത്രി മേനക ഗാന്ധിയെ തള്ളി നിയമസഭയിലെ ഏക ബിജെപി അംഗം ഒ.രാജഗോപാൽ രംഗത്ത്. വിഷയത്തിൽ കേന്ദ്രമന്ത്രിയുടെ അഭിപ്രായം വ്യക്‌തിപരമാണെന്നും അതിന്റെ അടിസ്‌ഥാനത്തിൽ സംസ്‌ഥാന സർക്കാർ തെരുവ് നായകളെ അമർച്ച ചെയ്യാൻ നടപടി സ്വീകരിക്കാതിരിക്കരുതെന്നും രാജഗോപാൽ നിയമസഭയിൽ പറഞ്ഞു.
ഇ.പി.ജയരാജന്റെ രാജി ആന മണ്ടത്തരമെന്ന് വെള്ളാപ്പള്ളി
Share on Facebook
തിരുവനന്തപുരം: ബന്ധുനിയമന വിവാദത്തിന്റെ പേരിൽ ഇ.പി.ജയരാജൻ മന്ത്രിസ്‌ഥാനം രാജിവച്ചത് ആന മണ്ടത്തരമാണെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ഭരണപക്ഷം ജയരാജനെ ക്രൂശിക്കാൻ പാടില്ലായിരുന്നു. ജയരാജന്റെ രാജി സർക്കാരിന്റെ പ്രതിച്ഛായ വർധിപ്പിച്ചുവെന്ന് കരുതുന്നില്ല. രാജിയോടെ പ്രതിപക്ഷത്തിന്റെയും രമേശ് ചെന്നിത്തലയുടെയും ഗ്രാഫ് ഉയർന്നുവെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.
തെരുവ് നായ ശല്യം നിയന്ത്രിക്കാൻ തടസങ്ങളുണ്ടെന്ന് മന്ത്രി കെ.ടി.ജലീൽ
Share on Facebook
തിരുവനന്തപുരം: തെരുവ് നായ ശല്യം നിയന്ത്രിക്കാൻ തടസങ്ങളുണ്ടെന്ന് തദ്ദേശസ്വയം ഭരണവകുപ്പ് മന്ത്രി കെ.ടി.ജലീൽ നിയമസഭയിൽ പറഞ്ഞു. മൂന്നരലക്ഷത്തിലേറെ തെരുവ് നായ്ക്കൾ കേരളത്തിലുണ്ട്. ഇവയെ നിയന്ത്രിക്കാൻ മൂന്നര വർഷമെങ്കിലും വേണ്ടിവരും. സമയബന്ധിതമായി മാത്രമെ ഇക്കാര്യത്തിൽ പരിഹാരം കാണാനാകുകയുള്ളുവെന്നും മന്ത്രി പറഞ്ഞു.

തെരുവ് നായ പ്രശ്നത്തിൽ നടപടിയെടുക്കാൻ സുപ്രീം കോടതി വിധി തടസമായി നിൽക്കുന്നു. പ്രതിപക്ഷം നൽകിയ അടിയന്തിരപ്രമേയത്തിന് മറുപടിയായാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്‌തമാക്കിയത്. പ്രതിപക്ഷത്ത് നിന്നും പി.കെ.ബഷീറാണ് അടിയന്തിരപ്രമേയത്തിന് നോട്ടീസ് നൽകിയത്.
ബംഗളൂരു കോടതി വിധി: തനിക്ക് സമൻസ് ലഭിച്ചിട്ടില്ലെന്ന് ഉമ്മൻ ചാണ്ടി
Share on Facebook
തിരുവനന്തപുരം: ബംഗളൂരു കോടതി വിധി വന്ന കേസിൽ തനിക്ക് സമൻസ് ലഭിച്ചില്ലെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. നിയമസഭയിലെ മീഡിയാ റൂമിൽ വിളിച്ച് ചേർത്ത വാർത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്‌തമാക്കിയത്.

കേസ് ഗൗരവമായി എടുക്കാത്തത് തന്റെ ഭാഗത്തു നിന്നും വന്ന പിഴവായി വേണമെങ്കിൽ പറയാം. ബംഗളൂരുവിൽ രജിസ്റ്റർ ചെയ്ത സോളാർ കേസിൽ പരാതിയിലോ മൊഴിയിലോ എഫ്ഐആറിലോ പണം തട്ടിയതിൽ തനിക്ക് പങ്കുള്ളതായി പറഞ്ഞിട്ടില്ലെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.
കൈയേറ്റക്കാരനായി ചിത്രീകരിച്ച് അപമാനിക്കാൻ ശ്രമിച്ചുവെന്ന് മാമൂക്കോയ
Share on Facebook
കോഴിക്കോട്: കൈയേറ്റക്കാരനായി ചിത്രീകരിച്ച് കോഴിക്കോട് കോർപ്പറേഷൻ തന്നെ അപമാനിക്കാൻ ശ്രമിച്ചുവെന്ന് നടൻ മാമൂക്കോയ. കൈയേറ്റം ഒഴിപ്പിക്കാൻ എന്ന പേരിൽ എത്തിയ പോലീസ് അപമര്യാദയായാണ് പെരുമാറിയതെന്നും അദ്ദേഹം ആരോപിച്ചു.

റോഡ് വികസനത്തിനായി പൊതുസ്‌ഥലത്തെ കൈയേറ്റങ്ങൾ ഒഴിപ്പിക്കുന്നതിനിടെ മാമൂക്കോയയുടെ വീടിന് മുന്നിലെ കോൺക്രീറ്റ് ഇട്ടഭാഗം കോർപ്പറേഷൻ അധികൃതർ വ്യാഴാഴ്ച പൊളിച്ചു നീക്കിയിരുന്നു. ഇതിനിടെയാണ് താരത്തോടെ ഉദ്യോഗസ്‌ഥർ മോശമായി പെരുമാറിയതെന്നാണ് ആരോപണം.
മലയാളത്തിനു കൈകൊടുത്തു മക്കല്ലം
Share on Facebook
സിജോ പൈനാടത്ത്

കൊച്ചി: നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളത്തിലെ പുതിയ ടെർമിനലിന്റെ ഇടനാഴിയിലൂടെ ഒറ്റയ്ക്കു വേഗത്തിൽ നടന്നുനീങ്ങിയ വെളുത്ത ചെറുപ്പക്കാരൻ, ന്യൂസിലൻഡ് പ്രധാനമന്ത്രിക്കൊപ്പമെത്തിയ വലിയ സംഘത്തിലെ ആരെങ്കിലുമൊരാൾ എന്നായിരുന്നു കണ്ടുനിന്നിരുന്നവർ കരുതിയത്. അടുത്തു കണ്ടപ്പോൾ, ആ കരുതൽ ആഹ്ലാദത്തിനും ആവേശത്തിനും വഴിമാറി. കൂറ്റൻ സിക്സറുകളിലൂടെയും കളിയുടെ സൗന്ദര്യപ്പകർച്ചകളിലൂടെയും ക്രിക്കറ്റ് പിച്ചുകളെ തീപിടിപ്പിച്ച സാക്ഷാൽ ബ്രണ്ടൻ മക്കല്ലം കൺമുന്നിൽ.

നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിലെ പുതിയ രാജ്യാന്തര ടെർമിനൽ സന്ദർശിക്കാനെത്തിയ ന്യൂസിലൻഡ് പ്രധാനമന്ത്രി ജോൺ ഫിലിപ്പ് കീയ്ക്കൊപ്പം 81 അംഗ പ്രതിനിധി സംഘത്തിലാണു ആ രാജ്യത്തിന്റെ സൂപ്പർതാരം എത്തിയത്. ജോൺ കീയെ കാത്തിരുന്ന മാധ്യമപ്രവർത്തകരുടെ അടുത്തേക്ക്, അദ്ദേഹത്തിനു മുമ്പേ ഔപചാരികതകളൊന്നുമില്ലാതെ മക്കല്ലം നടന്നെത്തി.

ഗ്രൗണ്ടിൽ ക്രിക്കറ്റിന്റെ സൗന്ദര്യവും ലഹരിയും ആവോളം സമ്മാനിച്ച വലിയ താരം എല്ലാവർക്കും പുഞ്ചിരി സമ്മാനിച്ചും, അടുത്തെത്തിയവരോടു കൂട്ടുകൂടിയും ശ്രദ്ധനേടി. ആളെ തിരിച്ചറിഞ്ഞതോടെ മക്കല്ലത്തോടു കുശലം പറയാനും കൂടെനിന്നു ചിത്രമെടുക്കാനും വിമാനത്താവളത്തിലെ ഉദ്യോഗസ്‌ഥരും പോലീസുകാരും ഉൾപ്പടെയുള്ളവർ തിരക്കുകൂട്ടി. ആരോടും ക്രിക്കറ്റ് താരം അരുതെന്നു പറഞ്ഞില്ല. കൂടെ നിൽക്കാൻ കൊതിച്ചവർക്കു കൈകൊടുത്തു. പുഞ്ചിരിയോടെ അടുത്തുകൂടിയവർക്കൊപ്പം സെൽഫിയ്ക്കു പോസ് ചെയ്തു. മാധ്യമങ്ങളുടെ ഫോട്ടോഗ്രഫർമാരും ചാനൽ കാമറകളും മക്കല്ലത്തിന്റെ അപ്രതീക്ഷിത വരവു പകർത്താൻ മത്സരിച്ചു. ഇന്ത്യക്കാരുടെ സ്നേഹവും പ്രോത്സാഹനവും തനിക്ക് എന്നും ആവേശമാണെന്നു മക്കല്ലം പറഞ്ഞു.

വിമാനത്താവളത്തിലെ പുതിയ ടെർമിനൽ ചുറ്റിനടന്നു കണ്ട മക്കല്ലം, ഇടയ്ക്കു കണ്ണിലുടക്കിയ ആനയുടെ ശില്പത്തിന്റെ ഭംഗി തൊട്ടും തലോടിയും ആസ്വദിച്ചു. ഒരു മണിക്കൂറോളം മലയാളികൾക്കൊപ്പം അദ്ദേഹം വിമാനത്താവളത്തിൽ ചെലവിട്ടു. ഒടുവിൽ വിമാനത്തിനടുത്തേക്കു മടങ്ങാൻ കാറിൽ കയറിയശേഷവും തന്നെ കാണാനെത്തിയവർക്കായി അദ്ദേഹം പുറത്തിറങ്ങി.

ഇന്ത്യയിലേയും ന്യൂസിലൻഡിലെയും വാണിജ്യ, വ്യവസായ, നയതന്ത്ര മേഖലയിലെ അതികായന്മാർ പലരും ന്യൂസിലൻഡ് പ്രധാനമന്ത്രിക്കൊപ്പമുണ്ടായിരുന്നെങ്കിലും വിമാനത്താവളത്തിലെത്തിയവരുടെ കണ്ണുകളും കാമറകളും മക്കല്ലത്തിൽ മാത്രമായിരുന്നു. ന്യൂസിലൻഡ് ടീമിൽ നിന്നു വിരമിച്ച മക്കല്ലം ഇന്ത്യൻ പ്രീമിയർ ലീഗിൽ ഗുജറാത്ത് ലയൺസിന്റെ താരമാണ്.
വിദ്യാർഥിയെ വെടിവച്ചു കൊന്ന റോക്കിയുടെ ജാമ്യം സുപ്രീംകോടതി റദ്ദാക്കി
Share on Facebook
ന്യൂഡൽഹി: തന്റെ വാഹനത്തെ ഓവർടേക്ക് ചെയ്തുപോയ വിദ്യാർഥിയെ പിന്തുടർന്നുചെന്ന് വെടിവച്ചുകൊന്ന ബിഹാർ രാഷ്ര്‌ടീയ നേതാവിന്റെ മകൻ റോക്കി യാദവിന്റെ ജാമ്യം സുപ്രീംകോടതി റദ്ദാക്കി. പാറ്റ്ന ഹൈക്കോടതിയാണ് രാകേഷ് രഞ്ജൻ എന്ന റോക്കി യാദവിന് (21) കഴിഞ്ഞ ആഴ്ച ജാമ്യം അനുവദിച്ചത്. എന്നാൽ, ഇതിനെ ചോദ്യം ചെയ്ത് സംസ്‌ഥാന സർക്കാർ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. ഇതേത്തുടർന്നാണ് ജാമ്യം റദ്ദാക്കി സുപ്രീംകോടതി ഉത്തരവിട്ടത്.

കഴിഞ്ഞ മേയിലാണ് ആദിത്യ സച്ദേവ (19) എന്ന സ്കൂൾ വിദ്യാർഥിയെ റോക്കി യാദവ് വെടിവച്ചുകൊന്നത്. ഭരണകക്ഷിയായ ജെഡിയു നേതാവായ മനോരമ ദേവിയുടെ മകനാണ് റോക്കി യാദവ്. സംഭവത്തെതുടർന്ന് മനോരമ ദേവിയെ പാർട്ടിയിൽനിന്ന് സസ്പെൻഡ് ചെയ്തിരുന്നു.
രഞ്ജി ട്രോഫി: കേരളം 207നു പുറത്ത്
Share on Facebook
ജംഷഡ്പുർ: ഛത്തീസ്ഗഡിനെതിരായ രഞ്ജി ട്രോഫി ക്രിക്കറ്റിൽ ഒന്നാം ഇന്നിംഗ്സിൽ കേരളം 207നു പുറത്ത്. ഇന്നലെ മത്സരം അവസാനിക്കുമ്പോൾ എട്ട് വിക്കറ്റ് നഷ്‌ടത്തിൽ 194 റൺസ് എന്ന നിലയിലായിരുന്നു കേരളം. മറുപടി ബാറ്റിംഗിനായി ക്രീസിലെത്തിയ ഛത്തീസ്ഗഡ് 28 ഓവർ അവസാനിക്കുമ്പോൾ രണ്ടു വിക്കറ്റ് നഷ്‌ടത്തിൽ 62 റൺസ് എടുത്തിട്ടുണ്ട്.

62 റൺസ് നേടിയ ക്യാപ്റ്റൻ രോഹൻ പ്രേം ആണ് കേരള ഇന്നിംഗ്സിലെ ടോപ് സ്കോറർ. സഞ്ജു സാംസൺ 41 റൺസ് എടുത്തു. വാലറ്റത്ത് കെ.എസ്. മോനിഷ് 24 റൺസ് എടുത്തതാണ് കേരള സ്കോർ 200 കടക്കാൻ സഹായകമായത്. ഛത്തീസ്ഗഡിനായി എസ്.എസ്. റുയികർ 50 റൺസ് വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്ത്തി.
ജേക്കബ് തോമസിനെ പുകച്ചുപുറത്തു ചാടിക്കാൻ ശ്രമം നടക്കുന്നുവെന്ന് മുഖ്യമന്ത്രി
Share on Facebook
തിരുവനന്തപുരം: വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസിനെ പുകച്ചുപുറത്തു ചാടിക്കാൻ ശ്രമം നടക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിയമസഭയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്‌തമാക്കിയത്. സംസ്‌ഥാനത്ത് ഐഎഎസ്–ഐപിഎസ് ഉദ്യോഗസ്‌ഥർക്കിടയിൽ ചേരിപ്പോര് രൂക്ഷമാണെന്ന പ്രതിപക്ഷ നേതാവിന്റെ വിമർശനത്തിന് മറുപടി നൽകുകയായിരുന്നു മുഖ്യമന്ത്രി.

ജേക്കബ് തോമസിനെ മാറ്റാൻ ആഗ്രഹിക്കുന്ന വലിയ ഒരു ശക്‌തിയുണ്ട്. പദവിക്ക് നിരക്കാത്ത കാര്യങ്ങളൊന്നും അദ്ദേഹം ചെയ്തിട്ടില്ല. ജേക്കബ് തോമസിനെതിരായ സിബിഐ നടപടി അസ്വാഭാവികമാണ്. ചില അധികാര കേന്ദ്രങ്ങളാണ് സിബിഐ നടപടിക്ക് പിന്നിലെന്നും അതുകൊണ്ടാണ് കോടതിയിൽ അഡ്വക്കേറ്റ് ജനറൽ ഹാജരായതെന്നും മുഖ്യമന്ത്രി പറഞ്ഞു.

അഴിമതിക്കെതിരായ നടപടികൾ ഉദ്യോഗസ്‌ഥർക്കിടയിൽ കിടമത്സരത്തിന് ഇടയാക്കരുതെന്ന് പ്രതിപക്ഷ നേതാവ് സഭയിൽ പറഞ്ഞു. ചില ഉദ്യോഗസ്‌ഥർക്ക് മീഡിയ മാനിയ ആണെന്നും അദ്ദേഹം വിമർശിച്ചു. പ്രതിപക്ഷം പറഞ്ഞ ചില കാര്യങ്ങളിൽ വസ്തുതയുണ്ടെന്ന് മുഖ്യമന്ത്രിയും സമ്മതിച്ചു.

അതേസമയം അഡീഷണൽ ചീഫ് സെക്രട്ടറി കെ.എം.ഏബ്രഹാമിന്റെ ജഗതിയിലെ ഫ്ളാറ്റിൽ വിജിലൻസ് നടത്തിയ പരിശോധനയും തുടർന്നുണ്ടായ വിവാദവും പ്രതിപക്ഷം സഭയിൽ ഉന്നയിച്ചു. ഇക്കാര്യത്തിൽ കെ.എം.ഏബ്രാഹാമിന്റെ പരാതി ലഭിച്ചിട്ടുണ്ടെന്നും ബന്ധപ്പെട്ട ഉദ്യോഗസ്‌ഥരോട് വിശദീകരണം തേടിയിട്ടുണ്ടെന്നും മുഖ്യമന്ത്രി മറുപടി നൽകി.
ശ്രീനഗറിൽ കർഫ്യൂ ഏർപ്പെടുത്തി
Share on Facebook
ശ്രീനഗർ: വെള്ളിയാഴ്ച പ്രാർഥനയ്ക്കുശേഷം ജാമിയ പള്ളിയിലേക്ക് വിഘടനവാദികൾ പ്രകടനത്തിന് ആഹ്വാനം ചെയ്ത പശ്ചാത്തലത്തിൽ ശ്രീനഗറിൽ സുരക്ഷാസേന കർഫ്യൂ ഏർപ്പെടുത്തി. നൗഹാട്ട, ഖന്യാർ, സഫകദാൽ, റെയ്നവാരി, മഹാരാജ ഗുഞ്ച്, ബതമാലൂ പ്രദേശങ്ങളിലാണ് കർഫ്യൂ ഏർപ്പെടുത്തിയതെന്ന് പോലീസ് അറിയിച്ചു. അക്രമം നടക്കാൻ സാധ്യതയുള്ളതിനാൽ പ്രദേശങ്ങളിൽ സുരക്ഷാസേനയെ വിന്യസിച്ചിട്ടുണ്ട്.

കാഷ്മീരിന്റെ മറ്റു പ്രദേശങ്ങളിൽ നിലവിൽ കർഫ്യൂ ഏർപ്പെടുത്തിയിട്ടില്ല. എന്നാൽ, വിഘടനവാദികൾ ആഹ്വാനം ചെയ്ത സമരത്തെ തുടർന്ന് തുടർച്ചയായ 112–ാം ദിവസവും താഴ്വരയിലെ സാധാരണ ജനജീവിതം പൂർവസ്‌ഥിതിയിലേക്കെത്തിയിട്ടില്ല. ജൂലൈ എട്ടിന് സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലിൽ ഹിസ്ബുൾ മുജാഹിദിൻ കമാൻഡർ ബുർഹൻ വാനി കൊല്ലപ്പെട്ടതിനെത്തുടർന്നാണ് കാഷ്മീരിൽ പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടത്. പ്രക്ഷോഭകരും സുരക്ഷാസേനയും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഇതുവരെ 86 പേർ കൊല്ലപ്പെട്ടു. പതിനായിരത്തിൽ അധികം ആളുകൾക്ക് പരിക്കേറ്റിട്ടുണ്ട്.
വിജിലൻസ് കേസ് പ്രതികാര നടപടിയെന്നു ടോം ജോസ്
Share on Facebook
കൊച്ചി: വിജിലൻസിന്റെ പ്രതികാര നടപടികളുടെ ഭാഗമായുള്ളതാണ് തനിക്കെതിരെയുള്ള അനധികൃത സ്വത്ത് സമ്പാദനക്കേസെന്ന് അഡീഷണൽ ചീഫ് സെക്രട്ടറി ടോം ജോസ്. തനിക്കെതിരെ ഉയർന്നിരിക്കുന്ന കേസുകൾ മുഴുവൻ വർഷങ്ങൾക്കു മുമ്പ് തന്നെ ആഭ്യന്തരസെക്രട്ടറി പരിശോധിച്ച് കേസിൽ കഴമ്പില്ലെന്ന് കണ്ടെത്തിയതാണ്. തന്നെ മനപ്പൂർവം അപമാനിക്കാനാണ് ക്രിമിനൽ പശ്ചാത്തലമുള്ള ഒരാളുടെ പരാതിയിൽ കേസെടുത്തിട്ടുള്ളത്. അധികാര ദുർവിനിയോഗമാണ് വിജിലൻസ് നടത്തുന്നതെന്നും ടോം ജോസ് ആരോപിച്ചു.
മുതിർന്ന ഐഎഎസ് ഉദ്യോഗസ്‌ഥൻ ടോം ജോസിന്റെ ഫ്ളാറ്റുകളിൽ വിജിലൻസ് റെയഡ്
Share on Facebook
തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ഐഎഎസ് അസോസിയേഷൻ സംസ്‌ഥാന പ്രസിഡന്റും മുതിർന്ന ഐഎഎസ് ഉദ്യോഗസ്‌ഥനുമായ ടോം ജോസിന്റെ തിരുവനന്തപുരത്തെ ഫ്ളാറ്റിൽ വിജിലൻസ് റെയ്ഡ്. എറണാകുളത്തെ കലൂരിലുള്ള ഫ്ളാറ്റിൽ വിജിലൻസ് റെയ്ഡിനെത്തിയെങ്കിലും പൂട്ടിക്കിടക്കുന്നതിനാൽ തുടങ്ങനായില്ല. ടോം ജോസിന്റെ ഭാര്യ ഇരിങ്ങാലക്കുടയിൽ നിന്നു എത്തിയ ശേഷമേ ഇവിടെ റെയ്ഡ് തുടങ്ങൂ.

വിജിലൻസ് എറണാകുളം സ്പെഷൽ സെൽ ഡിവൈഎസ്പി വേണുഗോപാലിന്റെ നേതൃത്വത്തിലാണ് റെയ്ഡ്. അനധികൃത സ്വത്ത് സമ്പാദനത്തിന് ടോം ജോസിനെതിരെ വ്യാഴാഴ്ച മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ എഫ്ഐആർ സമർപ്പിച്ചിരുന്നു. എറണാകുളം സ്പെഷൽ സെല്ലിനാണ് കേസിന്റെ അന്വേഷണ ചുമതല.

തിരുവനന്തപുരം വെള്ളയമ്പലത്തെ ഫ്ളാറ്റിലാണ് ഇന്നു രാവിലെ ആറു മുതൽ വിജിലൻസ് സംഘം പരിശോധന നടത്തുന്നത്. മഹാരാഷ്ര്‌ടയിലെ സിന്ധുദുർഗയിൽ ടോം ജോസ് നടത്തിയ 50 ഏക്കർ ഭൂമിയിടപാടിലും എറണാകുളത്ത് ഫ്ളാറ്റ് വാങ്ങിയതിലും പൊരുത്തക്കേടുകൾ കണ്ടെത്തിയതിനെത്തുടർന്നാണ് അന്വേഷണമെന്നാണ് വിവരം. ടോം ജോസിന്റെ വരുമാനത്തിന്റെ 65 ശതമാനവും അനധികൃത സ്വത്താണെന്നാണ് വിജിലൻസിന്റെ എഫ്ഐആറിലെ റിപ്പോർട്ട്.

വരവിൽ കൂടുതൽ സ്വത്ത് സമ്പാദിച്ചെന്ന് കാണിച്ച് ടോം ജോസിനെതിരെ വിജിലൻസ് ഡയറക്ടർക്ക് പരാതി ലഭിച്ചിരുന്നു. തുടർന്ന് രണ്ടു മാസമായി പ്രാഥമിക അന്വേഷണം നടത്തുകയായിരുന്നു. മഹാരാഷ്ര്‌ടയിലും കേരളത്തിലുമായി കോടിക്കണക്കിന് രൂപയുടെ അനധികൃത സ്വത്ത് ഉണ്ടെന്നും എഫഐആറിൽ പറയുന്നതായാണ് വിവരം.

അഡീഷണൽ ചീഫ് സെക്രട്ടറി കെ.എം.ഏബ്രഹാമിന്റെ ഫ്ളാറ്റിലെ പരിശോധനയുടെ പേരിൽ വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസിനെതിരെ ഐഎഎസ് ഉദ്യോഗസ്‌ഥർ പരാതിയുമായി സർക്കാരിനെ സമീപിച്ചിരിക്കെയാണ് ഐഎഎസ് അസോസിയേഷൻ പ്രസിഡന്റ് കൂടിയായ ടോം ജോസിനെതിരെ കേസെടുത്തിരിക്കുന്നത്.
സ്വർണ വില കൂടി
Share on Facebook
കൊച്ചി: സ്വർണ വിലയിൽ നേരിയ വർധന. പവന് 80 രൂപ വർധിച്ച് 22,720 രൂപയിലെത്തി. ഗ്രാമിന് 10 രൂപ കൂടി 2,840 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.
ഇന്ത്യയുമായുള്ള വ്യാപാര ബന്ധം വിച്ഛേദിക്കാൻ പാക്കിസ്‌ഥാൻ
Share on Facebook
ഇസ്ലാമാബാദ്: ഇന്ത്യയുമായുള്ള വ്യാപാര ബന്ധം വിച്ഛേദിക്കാൻ പാക്കിസ്‌ഥാൻ ചേമ്പേഴ്സ് ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രി (എഫ്പിസിസിഐ) ശ്രമം ആരംഭിച്ചതായി റിപ്പോർട്ട്. പാക് പത്രമായ ഡോൺ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ഇന്ത്യ–പാക് ബന്ധം ദിനംപ്രതി വഷളാകുന്ന പശ്ചാത്തലത്തിലാണ് വ്യാപാര ബന്ധം ഉപേക്ഷിക്കാൻ പാക് വ്യാപാരി വ്യവസായി സംഘം ശ്രമിക്കുന്നതെന്നാണ് സൂചന. ഇരും രാജ്യങ്ങളും തമ്മിൽ നിലവിലുള്ള സാഹചര്യങ്ങൾ കണക്കിലെടുത്ത് വ്യാപാര ബന്ധം തുടരേണ്ടെന്നാണ് തീരുമാനമെന്ന് എഫ്പിസിസിഐ പ്രസിഡന്റ് അബ്ദുൾ റൗഫ് അലം പറഞ്ഞു. ഇക്കാര്യത്തിൽ പാക്കിസ്‌ഥാനിലെ എല്ലാ വ്യാപാര സമൂഹവും ഒറ്റക്കെട്ടാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തതായി ഡോൺ റിപ്പോർട്ട് ചെയ്തു.
കോൾസെന്റർ വിവാദം: 32 പേർക്കെതിരേ അമേരിക്ക കേസ് രജിസ്റ്റർ ചെയ്തു
Share on Facebook
വാഷിംഗ്ടൺ ഡിസി: അമേരിക്കൻ പൗരന്മാരുടെ പക്കൽനിന്നും ലക്ഷകണക്കിനു ഡോളർ തട്ടിയെടുത്ത കോൾസെന്റർ കുംഭകോണവുമായി ബന്ധപ്പെട്ട് 32 പേർക്കെതിരേ യുഎസ് ജസ്റ്റീസ് അഥോറിറ്റി കേസ് എടുത്തു. 20 പേരെ അറസ്റ്റ് ചെയ്തിട്ടുമുണ്ട്.

അമേരിക്കയിലെ നികുതിയൊടുക്കൽ കാലയളവിൽ വാഷിംഗ്ടൺ ആസ്‌ഥാനമായുള്ള ഐആർഎസിന്റെ ഉദ്യോഗസ്‌ഥർ ചമഞ്ഞാണ് അഹമ്മദാബാദ് കേന്ദ്രീകരിച്ച് പ്രവർത്തിച്ച സംഘം തട്ടിപ്പു നടത്തിയത്. അമേരിക്കൻ പൗരന്മാരെ ഫോണിൽ ബന്ധപ്പെട്ട് നികുതി ഉടൻ ഒടുക്കിയില്ലെങ്കിൽ വൻ പിഴയും ക്രിമിനൽ നടപടിയും നേരിടേണ്ടിവരുമെന്നും അറസ്റ്റ് ഉണ്ടായേക്കുമെന്നും സംഘം ഭീഷണിപ്പെടുത്തിയാണ് പണം തട്ടിയത്. ഐആർഎസ് കേന്ദ്രത്തിൽനിന്നാണെന്ന് തെറ്റിധരിപ്പിക്കുന്ന നമ്പറിൽനിന്നാണ് തട്ടിപ്പുകാർ ഇരകളെ വിളിച്ചത്. കേസ് എഫ്ബിഐ ഏറ്റെടുത്തിരുന്നു.
ഉത്തർപ്രദേശ് മുഖ്യമന്ത്രിയാകാൻ ആഗ്രഹിച്ചിട്ടില്ല: ശിവ്പാൽ യാദവ്
Share on Facebook
ഗാസിയാബാദ്: ഉത്തർപ്രദേശിൽ യാദവ രാഷ്ര്‌ടീയപോര് കനക്കുന്നതിനിടെ മുഖ്യമന്ത്രിയാകാൻ താൻ ഒരിക്കലും ആഗ്രഹിച്ചിട്ടില്ലെന്ന തുറന്നു പറച്ചിലുമായി സമാജ് വാദി പാർട്ടി സംസ്‌ഥാന അധ്യക്ഷനും മുലായംസിംഗ് യാദവിന്റെ അനുജനുമായ ശിവ്പാൽ യാദവ്. മുലായത്തിന്റെ ആജ്‌ഞാനുവർത്തിയാകാൻ മാത്രമാണ് തന്റെ ആഗ്രഹമെന്നും അതനുസരിച്ചേ ഇതുവരെ പ്രവർത്തിച്ചിട്ടുള്ളൂ എന്നും ശിവ്പാൽ പറഞ്ഞു.

മുഖ്യമന്ത്രിയാകണമായിരുന്നെങ്കിൽ 2003ൽതന്നെ അതുസാധിക്കുമായിരുന്നു. എന്നാൽ, അന്ന് മുലായത്തെ പിന്താങ്ങുകയാണ് ചെയ്തത്. സംസ്‌ഥാന അധ്യക്ഷൻ ആയാലും അല്ലെങ്കിലും മുലായത്തിന്റെ അനുസരണയുള്ള ഭടനാകാനാണ് ഇഷ്‌ടമെന്നും ശിവ്പാൽ യാദവ് പറഞ്ഞു.

മുലായത്തിന്റെ മകനും മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവുമായുള്ള അധികാര വടംവലിയെത്തുടർന്ന് ശിവ്പാൽ യാദവ് അടക്കം നാല് മന്ത്രിമാരെ ഉത്തർപ്രദേശ് മന്ത്രിസഭയിൽനിന്ന് അഖിലേഷ് കഴിഞ്ഞ ദിവസം പുറത്താക്കിയിരുന്നു.
അതിർത്തിയിൽ കനത്ത ഏറ്റുമുട്ടൽ; പാക് വെടിവയ്പ്പിൽ കുട്ടികൾക്കു പരിക്ക്
Share on Facebook
ശ്രീനഗർ: ജമ്മു കാഷ്മീരിലെ രാജ്യാന്തര അതിർത്തിയിൽ ഏറ്റുമുട്ടൽ കനത്തു. കഴിഞ്ഞ രാത്രിയിലുടനീളം പാക് സൈന്യം ശക്‌തമായ ഷെല്ലാക്രമണവും വെടിവയ്പ്പും നടത്തി. ബിഎസ്എഫ് ശക്‌തമായ തിരിച്ചടി നൽകി. നൗഷേര, സുന്ദർബാനി, പല്ലൻവാല സെക്ടറുകളിലാണ് ഇന്നു പുലർച്ചെ പാക് ഷെല്ലാക്രമണം നടന്നത്. കഴിഞ്ഞ 12 മണിക്കൂറിനുള്ളിൽ ഇത് ആറാം തവണയാണ് പാക്കിസ്‌ഥാൻ വെടിനിർത്തൽകരാർ ലംഘിക്കുന്നത്.

പാക് സൈന്യത്തിനു കനത്ത നഷ്‌ടമുണ്ടായതായി ബിഎസ്എഫ് അറിയിച്ചു. ഇന്ത്യൻ ഭാഗത്ത് പരിക്കുകളോ ജീവഹാനിയോ നേരിട്ടിട്ടില്ല. ഹിരാനഗറിലും സാംബ സെക്ടറിലുമാണ് ശക്‌തമായ പാക് ഷെല്ലാക്രമണവും വെടിവയ്പ്പും നടന്നത്. പൂഞ്ച് സെക്ടറിലെ ആർഎസ് പുര, അഖ്നോർ പ്രദേശങ്ങളിലും പാക് സൈന്യം വെടിനിർത്തൽ കരാർ ലംഘിച്ചു.

പാക് റേഞ്ചേഴ്സിന്റെ വെടിവയ്പ്പിൽ പെൺകുട്ടി അടക്കം നിരവധിപ്പേർക്ക് പരിക്കേറ്റതായി ബിഎസ്എഫ് വൃത്തങ്ങൾ അറിയിച്ചു. കഠുവ ജില്ലയിലെ രാജ്യാന്തര അതിർത്തിയിലെ പെൺകുട്ടിക്കാണ് പരിക്കേറ്റത്. കഴിഞ്ഞ ദിവസം ഉണ്ടായ പാക് ആക്രമണങ്ങളിൽ നാല് വനിതകൾ അടക്കം എട്ട് പേർക്ക് പരിക്കേറ്റിരുന്നു.
ധീര ജവാന്മാർക്ക് വിരാട് കോഹ്ലിയുടെ ഹൃദയംഗമമായ ദീപാവലി ആശംസ
Share on Facebook
മുംബൈ: അതിർത്തിലെ ധീര ജവാന്മാർക്ക് ഇന്ത്യൻ ടെസ്റ്റ് ക്രിക്കറ്റ് ടീം നായകനും ഏകദിന ടീം ഉപനായകനുമായ സൂപ്പർ താരം വിരാട് കോഹ്ലിയുടെ ഹൃദയംഗമമായ ദീപാവലി ആശംസ. പ്രധാനമന്ത്രി നരേന്ദ്ര മോദി നേരത്തേ ആവശ്യപ്പെട്ടതനുസരിച്ചാണ് കോഹ്ലി ദീപാവലി ആശംസ തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെ അറിയിച്ചിരിക്കുന്നത്. അതിർത്തിയിൽ ഇന്ത്യയുടെ കാവലാളുകളായ ജവാന്മാർക്ക് ദീപാവലി ആശംസ നേരുന്നതിലൂടെ അവരുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കാൻ അണിചേരാൻ ഏവരോടും പ്രധാനമന്ത്രി നേരത്തേ ആഹ്വാനം ചെയ്തിരുന്നു.

ഞാൻ, വിരാട് കോഹ്ലി, എല്ലാ ജവാന്മാർക്കും ദീപാവലി ആശംസ അറിയിക്കുന്നു. വീടുകളിൽനിന്ന് അകന്ന് രാജ്യ സുരക്ഷയ്ക്കായി അതിർത്തിയിൽ കണ്ണിമവെട്ടാതെ കാവൽനിൽക്കുന്ന ജവാന്മാർക്ക് എല്ലാ ഭാവുകങ്ങളും. വീട്ടിൽനിന്ന് അകന്നു നിൽക്കുമ്പോഴുള്ള വിഷമം എനിക്കു മനസിലാകും. രാജ്യത്തെ നിങ്ങൾ സംരക്ഷിക്കുന്നവിധം ഏറെ പ്രശംസനീയമാണ്. ഈ രാജ്യംമുഴുവൻ നിങ്ങൾക്കൊപ്പമുണ്ട്:– കോഹ്ലി വീഡിയോ സന്ദേശത്തിലൂടെ പറഞ്ഞു. എപ്പോഴെങ്കിലും നിങ്ങൾ ജവാന്മാരെ കണ്ടാൽ അവർക്ക് സല്യൂട്ട് നല്കാൻ മറക്കരുത് എന്ന സന്ദേശത്തോടെയാണ് വിരാട് വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്.

നാളെയാണ് ദീപാവലി.
കായംകുളത്ത് ബസും ലോറിയും കൂട്ടിയിടിച്ച് 30 പേർക്ക് പരിക്ക്
Share on Facebook
കായംകുളം: കരിയിലകുളങ്ങരയിൽ കെഎസ്ആർടിസി ബസും ലോറിയും കൂട്ടിയിടിച്ച് 30 പേർക്ക് പരിക്ക്. വെള്ളിയാഴ്ച പുലർച്ചെ ആലപ്പുഴയിലേക്ക് വരികയായിരുന്ന ബസും ലോറിയുമാണ് കൂട്ടിയിടിച്ചാണ് അപകടം. ആരുടേയും പരിക്ക് ഗുരുതരമല്ല. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് കരുതുന്നത്. തിരുവനന്തപുരത്തേക്ക് പോകുകയായിരുന്നു ലോറി.
യുഎസ് വൈസ് പ്രസിഡന്റ് സ്‌ഥാനാർഥിയുടെ വിമാനം റൺവേയിൽ നിന്ന് തെന്നിമാറി
Share on Facebook
വാഷിംഗ്ടൺ: യുഎസ് തെരഞ്ഞെടുപ്പിലെ റിപ്പബ്ലിക്കൻ വൈസ് പ്രസിഡന്റ് സ്‌ഥാനാർഥി മൈക്ക് പെൻസ് സഞ്ചരിച്ച വിമാനം റൺവേയിൽ നിന്ന് തെന്നിമാറി. ന്യൂയോർക്കിലെ ലാഗാർഡിയ വിമാനത്താവളത്തിൽ ലാൻഡിംഗിനിടെയാണ് സംഭവം. എന്നാൽ വിമാനത്തിലുള്ള എല്ലാവരും സുരക്ഷിതരാണെന്ന് പെൻസ് ട്വിറ്ററിൽ അറിയിച്ചു.

ശക്‌തമായ മഴയെത്തുടർന്ന് റൺവേയിൽ നനവുണ്ടായിരുന്നതാണ് വിമാനം തെന്നിമാറാൻ കാരണമാക്കിയതെന്ന് അധികൃതർ അറിയിച്ചു.
ചൊവ്വയിൽ തകർന്നു വീണ ഷിയപെരേലിയുടെ ചിത്രങ്ങൾ ലഭിച്ചു
Share on Facebook
ലണ്ടൻ: യൂറോപ്യൻ ബഹിരാകാശ ഏജൻസി ചൊവ്വയിലേക്ക് അയച്ച പര്യവേക്ഷണ പേടകം ഷിയപെരേലി ഉപരിതലത്തിൽ വീണു പൊട്ടിത്തെറിച്ചതിന്റെ ചിത്രങ്ങൾ നാസ പുറത്തുവിട്ടു. ഇന്ധന ടാങ്കിലുണ്ടായ പൊട്ടിത്തെറിയാണ് പേടകം തകരാൻ കാരണമായതെന്നാണ് റിപ്പോർട്ട്. പേടകം പൊട്ടിത്തെറിച്ചുണ്ടായ ഗർത്തം വ്യക്‌തമാക്കുന്ന ചിത്രങ്ങളാണ് നാസയുടെ മാർസ് ഓർബിറ്റർ പകർത്തിയത്.

ചൊവ്വയുടെ ആകാശത്തു കഴിഞ്ഞ 19നാണ് ഷിയപെറേലിയെ വഹിച്ചുള്ള എക്സോമാർസ് ബഹിരാകാശ വാഹനം എത്തിയത്. തുടർന്ന് 21ന് ഇതിൽനിന്നു വേർപെട്ട് ഉപരിതലത്തിലേക്ക് ഇറങ്ങിയപ്പോഴാണ് തകരാർ സംഭവിച്ചത്.
ഗ്രേറ്റർ നോയിഡയിൽ ഷാർപ് ഷൂട്ടർമാർ പിടിയിൽ
Share on Facebook
ഗ്രേറ്റർ നോയിഡ: ഗ്രേറ്റർ നോയിഡയിൽ ഡോക്ടറെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയ കേസിൽ രണ്ടു ഷാർപ്പ് ഷൂട്ടർമാർ പിടിയിൽ. വിക്രാന്ത് ഗുർജാർ, മോഹിത് ഗുർജാർ എന്നിവരാണ് പിടിയിലായത്. ഡോക്ടർ ഡി.എസ്. വർമയെ കൊലപ്പെടുത്തിയ കേസിലാണ് അറസ്റ്റ്.

ഒക്ടോബർ 13നാണ് ഡോക്ടറെ ഇവർ തട്ടിക്കൊണ്ടു പോയത്. പിന്നീട് മസ്ത്രിപൂർ ജില്ലയിൽവച്ച് ഡോക്ടറെ വെടിവച്ച് കൊലപ്പെടുത്തുകയായിരുന്നു. 20 ലക്ഷം രൂപയ്ക്കാണ് ഇരുവരും ഡോക്ടറെ കൊലപ്പെടുത്താൻ കരാർ ഏറ്റെടുത്തത്. ഭൂമാഫിയയാണ് ഇതിനു പിന്നിൽ പ്രവർത്തിച്ചതെന്നും പോലീസ് പറഞ്ഞു.
ഇറാക്കിലെ സൾഫർ പ്ലാന്റിനു ഐഎസ് തീയിട്ടു
Share on Facebook
മൊസൂൾ: ഐസ് ഭീകരർ ഇറാക്കിന്റെ തെക്കൻ നഗരമായ മൊസൂളിലെ സൾഫർ പ്ലാന്റിനു തീയിട്ടു. മൊസൂൾ നഗരം തിരിച്ചു പിടിക്കാനെത്തിയ ഇറാക്കി സൈന്യത്തിനെ ചെറുക്കുന്നതിനു വേണ്ടിയാണ് ഐഎസ് പ്ലാന്റിനു തീയിട്ടത്. 4.5 ചതുരശ്ര കിലോമീറ്റർ പ്രദേശം അഗ്നിക്കിരയായി. തീ നിയന്ത്രണ വിധേയമാണെന്നു സൈനിക വൃത്തങ്ങൾ അറിയിച്ചു.

കഴിഞ്ഞ ആഴ്ച മിഷറാക് പ്ലാന്റിനു ഭീകരർ തീയിട്ടിരുന്നു. ഇതിൽനിന്നുണ്ടായ വിഷപുക ശ്വസിച്ചു രണ്ടു പേർ മരിക്കുകയും നൂറുകണക്കിനു അളുകൾ ചികിത്സ നേടുക്കയും ചെയ്തിരുന്നു. മൊസൂൾ നഗരം തിരിച്ചു പിടിക്കാനായി കഴിഞ്ഞ പത്തു ദിവസമായി ഇറാക്ക് സൈനിക നീക്കം നടത്തി വരുകയാണ്.
പ്രണയാഭ്യർഥ നിരസിച്ച പെൺകുട്ടിയെ കുത്തിപ്പരിക്കേൽപ്പിച്ചു
Share on Facebook
ചെന്നൈ: ചെന്നൈയിലെ കോയമ്പേടിൽ പ്രണയാഭ്യർഥ നിരസിച്ച പെൺകുട്ടിയെ യുവാവ് കുത്തിപ്പരിക്കേൽപ്പിച്ചു. വ്യാഴാഴ്ച രാത്രി 10നാണ് സംഭവം. പെൺകുട്ടി ജോലി കഴിഞ്ഞു വീട്ടിലേക്ക് മടങ്ങുന്നതിനിടെ യുവാവ് ആക്രമിക്കുകയായിരുന്നു.

ആക്രമണത്തിൽ മുഖത്ത് ഗുരുതരമായി മുറിവേറ്റ പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ഗിണ്ടി സ്വദേശിയായ അരവിന്ദ് കുമാറിനെ അറസ്റ്റ് ചെയ്തു.
മേഘാലയയിൽ വൈദ്യുതാഘാതമേറ്റ് ഗർഭിണിയും അഞ്ച് മക്കളും മരിച്ചു
Share on Facebook
ഷില്ലോംഗ്: മേഘാലയയിലെ കിഴക്കൻ ഖാസി ഹിൽസ് ജില്ലയിൽ വൈദ്യുതാഘാതമേറ്റ് ഗർഭിണിയായ യുവതിയും അഞ്ചു മക്കളും മരിച്ചു. ത്രിസ്ടോലിൻ ഷാംഗ്പ്ലിയാംഗ്(35) എന്ന യുവതിയും ഏഴുമാസം മുതൽ ഒമ്പതുവയസുവരെയുള്ള കുട്ടികളുമാണ് മരിച്ചത്. ഇവരെ മൗപ്ലാംഗ് ബ്ലോക്കിലെ നോംഗ്തിമൈ നെംഗ് ഗ്രാമത്തിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

വീടിനു സമീപമുള്ള ട്രാൻഫോമറിൽ നിന്ന് വൈദ്യുതാഘാമേറ്റു മരിച്ചതെന്നാണ് സംശയിക്കുന്നത്. എങ്കിലും എങ്ങനെയാണ് മരിച്ചതെന്ന കാര്യം സ്‌ഥിരീകരിച്ചിട്ടില്ലെന്ന് അധികൃതർ പറഞ്ഞു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസറെ ചുമതലപ്പെടുത്തിയതായി ജില്ലാ മജിസ്ട്രേറ്റ് പീറ്റർ.എസ്. ദഖാർ പറഞ്ഞു.
ആരോഗ്യപരിപാലനത്തിലെ അഭാവം മൂലം ഒരു ലക്ഷം കുട്ടികൾ മരിക്കുന്നതായി റിപ്പോർട്ട്
Share on Facebook
ന്യൂഡൽഹി: ആരോഗ്യരക്ഷാ നടപടികളുടെ അഭാവം മൂലം ഇന്ത്യയിൽ ഒരു വർഷം മരിക്കുന്ന കുട്ടികളുടെ എണ്ണം ഒരു ലക്ഷം കവിയുമെന്നു റിപ്പോർട്ട്. ഡൽഹിയിൽ നടന്ന സ്വച്ഛ്ഭാരത് പദ്ധതിയുമായി ബന്ധപ്പെട്ടു നടന്ന ചടങ്ങിൽ ഐഎഎസ് ഓഫീസറായ സ്വധ ദേവ് സിംഗാണ് റിപ്പോർട്ട് അവതരിപ്പിച്ചത്. ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പങ്കെടുത്തു.

നഗര വികസന വകുപ്പിൽ അസിസ്റ്റന്റ് സെക്രട്ടറിയായി മൂന്നു മാസം പ്രവർത്തിച്ചിട്ടുള്ളയാണ് സ്വധ ദേവ്സിംഗ്. ശരിയായ ആരോഗ്യ പരിപാലനത്തിന്റെ അഭാവവവും ശുചിത്വമില്ലായ്മയും മൂലം രാജ്യത്തിനു 3.6 ലക്ഷം കോടി രൂപയുടെ നഷ്‌ടവുമുണ്ടാവുന്നുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. സ്വച്ഛത ഓഗ്മെന്റേഷൻ ത്രൂ കോർപറേറ്റ് ഹെൽപ്പിംഗ് ഹാൻഡ്സ് എന്ന പേരിൽ തയാറാക്കിയ റിപ്പോർട്ടിലാണ് ഈ വിവരങ്ങളുള്ളത്.
റോബിനു വേണ്ടി നമുക്ക് കൈകോർക്കാം
Share on Facebook
കാസർഗോഡ് കൊന്നക്കാട് സ്വദേശി റോബിനെ വിധി വീണ്ടും വേട്ടയാടുകയാണ്. 2003–ൽ, തന്റെ 20–ാം വയസിൽ രണ്ടു വൃക്കകളും പ്രവർത്തനരഹിതമായതോടെയാണ് ഈ യുവാവിനു ദുരിതകാലം തുടങ്ങിയത്. റോബിന്റെ ചികിത്സകൾക്കു പണം കണ്ടെത്താൻ കഴിയാതെ കുടുംബം പകച്ചുനിന്നു. വൃക്ക നൽകാൻ പിതാവ് സി.ജെ. അഗസ്റ്റിൻ തയാറായിരുന്നുവെങ്കിലും പണം വലിയ പ്രശ്നമായി. ഒടുവിൽ റോബിനുവേണ്ടി സുമനസുകൾ കൈകോർത്തപ്പോൾ യുവാവിനു പുതുജീവൻ ലഭിച്ചു.

രോഗാവസ്ഥയിൽനിന്നു റോബിനും സാമ്പത്തിക, മാനസിക ബുദ്ധിമുട്ടുകളിൽനിന്നു കുടുംബവും കരകയറി വരുന്നതിനിടെയാണു വിധി വീണ്ടും ഈ യുവാവിനെ പരീക്ഷിക്കുന്നത്. 13 വർഷം മുൻപ് റോബിൻ പിതാവിൽ നിന്നു സ്വീകരിച്ച വൃക്കയും തകരാറിലായി. സ്വകാര്യ ബസിലെ കണ്ടക്റായിരുന്ന അഗസ്റ്റിൻ മകന്റെ ജീവൻ രക്ഷിക്കാൻ വീണ്ടും നെട്ടോട്ടമോടുകയാണ്. 2003–ലെ ശസ്ത്രക്രിയയും തുടർ ചികിത്സയും വരുത്തിവച്ച സാമ്പത്തിക ബാധ്യത തീർക്കാൻ അഗസ്റ്റിന് ഇനിയും സാധിച്ചിട്ടില്ല. അതിനിടെ മകനു വീണ്ടും രോഗം പിടിപെട്ടതു കുടുംബത്തെ ഒന്നാകെ തകർത്തുകളഞ്ഞു.

ഇനിയൊരു വൃക്കമാറ്റിവയ്ക്കൽ ശസ്ത്രക്രിയകൂടി റോബിന്റെ ജീവൻ നിലനിർത്താൻ അനിവാര്യമായി വന്നിരിക്കുകയാണ്. അഗസ്റ്റിന്റെ സുഹൃത്തും നാട്ടുകാരനുമായ ബിജുമോൻ റോബിനു വൃക്ക നൽകാൻ സന്നദ്ധനാണ്. എന്നാൽ ശസ്ത്രക്രിയയ്ക്ക് 15 ലക്ഷത്തോളം രൂപ ചെലവ് വരുമെന്നതാണ് ഈ കുടുംബത്തെ വലയ്ക്കുന്ന പ്രശ്നം. നവംബർ പകുതിയോടെയെങ്കിലും വൃക്കമാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തണമെന്നാണ് എറണാകുളം ലേക് ഷോർ ആശുപത്രിയിലെ ഡോക്ടർമാർ നിർദ്ദേശിച്ചിരിക്കുന്നത്. തനിക്കുണ്ടായ ഈ ദുർവിധിയെ മറികടക്കാൻ റോബിനും കുടുംബവും ഒരിക്കൽ കൂടി സുമനസുകളുടെ കാരുണ്യം തേടുകയാണ്.

റോബിനായുള്ള സഹായം Deepika Charitable Turstനു South Indian Bank ന്റെ കോട്ടയം ശാഖയിലുള്ള അക്കൗണ്ടിലേക്ക് അയയ്ക്കാം. അക്കൗണ്ട് നമ്പർ 00370730 00003036 IFSC Code SIBL 0000037 ദീപിക ചാരിറ്റബിൾ ട്രസ്റ്റിന്റെ പേരിൽ പണം അയയ്ക്കുമ്പോൾ ആ വിവരം gmf@deepika.com ലേക്ക് ഇ–മെയിൽ ആയോ +91 93495 99068 ലേക്ക് എസ്എംഎസ് ആയോ അറിയിക്കണം. ഇപ്പോൾ റുപ്പി അക്കൗണ്ടുകളിൽനിന്നു മാത്രമേ ട്രസ്റ്റിലേക്കു സംഭാവനകൾ സ്വീകരിക്കാനാവൂ. സംശയങ്ങൾക്ക് +91 93495 99068
പാക് സൈന്യം നിയന്ത്രണരേഖ മറികടന്നതായി റിപ്പോർട്ട്
Share on Facebook
ജമ്മു: ജമ്മു കാഷ്മീരിൽ നിയന്ത്രണരേഖയ്ക്ക് സമീപം പാകിസ്‌ഥാൻ വെടിവയ്പ്. തുംഗ്ദാർ, അഖ്നൂർ, മെന്താർ അതിർത്തികളിലാണ് വെടിവയ്പ് തുടരുന്നത്. വെടിവയ്പിൽ അഞ്ച് ഇന്ത്യൻ ജവാന്മാർക്ക് പരിക്കേറ്റു. പാകിസ്‌ഥാൻ സൈന്യം നിയന്ത്രണരേഖ ലംഘിച്ചതായും റിപ്പോർട്ടുണ്ട്. ആക്രമണത്തിന് പാക് റേഞ്ചർമാരെകൂടാതെ പാക് കമാൻഡോകളും വെടിവയ്പിൽ പങ്കെടുക്കുന്നുണ്ടെന്നാണ് വിവരം.

പ്രകോപനമില്ലാതെ വെടിയുതിർത്ത പാക് സൈന്യത്തിന് ശക്‌തമായ തിരിച്ചടി നൽകാൻ ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് നിർദേശം നൽകി. അതിർത്തി രക്ഷാ സേന ഡിജിയുമായി അദ്ദേഹം ചർച്ച നടത്തി.
കാഷ്മീരിൽ രണ്ട് ജയ്ഷ്–ഇ മുഹമ്മദ് ഭീകരരെ സൈന്യം പിടികൂടി
Share on Facebook
ശ്രീനഗർ: ജമ്മുകാഷ്മീരിൽ രണ്ട് ജയ്ഷ്–ഇ മുഹമ്മദ് ഭീകരരെ സൈന്യം പിടികൂടി. കാഷ്മീരിലെ ബാരാമുള്ള ജില്ലയിൽനിന്നാണ് ഇവർ പിടിയിലായത്. 46 രാഷ്ട്രീയ റൈഫിൾസിന്റെ പ്രത്യേക സംഘം നടത്തിയ റെയ്ഡിലാണ് ഭീകരർ പിടിയിലായത്. ഇവരിൽനിന്ന് എകെ 47 തോക്കുകളും ഗ്രനേഡ് ലോഞ്ചറുകളും പിസ്റ്റളുകളും പിടിച്ചെടുത്തു.
പാക്കിസ്‌ഥാന്റെ തിരിച്ചടി; ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്‌ഥനെ പുറത്താക്കി
Share on Facebook
ഇസ്ലാമാബാദ്: ചാരപ്രവർത്തി നടത്തിയ പാക്കിസ്ഥാൻ ഹൈക്കമ്മീഷൻ ഉദ്യോഗസ്ഥനെ പുറത്താക്കിയതിനു പിന്നാലെ ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്‌ഥനെ പുറത്താക്കി പാക്കിസ്‌ഥാന്റെ തിരിച്ചടി. നയതന്ത്ര ചട്ടങ്ങൾ ലംഘിച്ച സുർജിത് സിംഗ് എന്ന ഉദ്യോഗസ്‌ഥനോടാണ് രാജ്യം വിടാൻ ആവശ്യപ്പെട്ടിരിക്കുന്നതെന്ന് പാക് വിദേശകാര്യ സെക്രട്ടറി ഐസാസ് ചൗധരി അറിയിച്ചു. ഇക്കാര്യം ഇന്ത്യൻ ഹൈക്കമ്മീഷണർ ഗൗതം ബാംബവാലയെ അറിയിച്ചിട്ടുണ്ട്. ഒക്ടോബർ 29നു മുമ്പ് സുർജിതും കുടുംബവും പാക്കിസ്ഥാൻ വിടണമെന്നാണ് നിർദേശം.

നേരത്തെ, പാക്കിസ്ഥാൻ ഹൈക്കമ്മീഷൻ ഉദ്യോഗസ്ഥൻ മഹമ്മൂദ് അക്തർ ഉടൻ രാജ്യം വിടണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. നിർണായക പ്രതിരോധ രഹസ്യരേഖകൾ കൈവശം വച്ചതിന് ഡൽഹി പോലീസിന്റെ ക്രൈംബ്രാഞ്ച് മഹമ്മൂദിനെ അറസ്റ്റ് ചെയ്തു ചോദ്യം ചെയ്തതിനു പിന്നാലെയാണ് രാജ്യംവിടാൻ ആവശ്യപ്പെട്ടത്.

ഇയാൾക്കു രഹസ്യങ്ങൾ ചോർത്തിക്കൊടുത്ത രാജസ്‌ഥാൻ സ്വദേശികളായ മൗലാന റംസാൻ ഖാൻ, സുഭാഷ് ജഹാംഗീർ എന്നിവരെയും അറസ്റ്റു ചെയ്തിട്ടുണ്ട്. പാക് ചാരസംഘടനയായ ഐഎസ്ഐക്കു വേണ്ടിയാണ് ഇവർ വിവരങ്ങൾ ചോർത്തിയിരുന്നതെന്നാണ് ഡൽഹി പോലീസ് വ്യക്തമാക്കുന്നത്. ബിഎസ്എഫിന്റെ സേനാ വിന്യാസം ഉൾപ്പെട്ട കാര്യങ്ങളാണ് ഇവർ ചോർത്തിയത്. അതിർത്തിയിലെ ബിഎസ്എഫ് സൈനിക വിന്യാസം അടയാളപ്പെടുത്തിയ മാപ്പുകളും പ്രതിരോധ രഹസ്യങ്ങളും ഇവരിൽനിന്നു പിടികൂടി.

അറസ്റ്റ് ചെയ്തെങ്കിലും നയതന്ത്ര പരിരക്ഷയുള്ളതിനാൽ മഹമ്മൂദ് അക്തറിനെ വിട്ടയയ്ക്കുകയായിരുന്നു. ഡൽഹി പോലീസ് തിരക്കിയെത്തിയപ്പോൾ താൻ ഇന്ത്യക്കാരനാണെന്നു പറഞ്ഞ മഹമ്മൂദ് വ്യാജ ആധാർ കാർഡും കാണിച്ചിരുന്നു. പിന്നീട് അറസ്റ്റ് ചെയ്യുമെന്ന ഘട്ടമെത്തിയപ്പോഴാണ് നയതന്ത്ര പരിരക്ഷയുള്ള കാര്യം ഇയാൾ വെളിപ്പെടുത്തിയത്.
ബൈക്കിലെത്തിയ ആൺകുട്ടികൾ ഉടുപ്പിൽ പിടിച്ചുവലിച്ചു; പെൺകുട്ടി റോഡിൽ വീണ് മരിച്ചു
Share on Facebook
പാറ്റ്ന: ബൈക്കിലെത്തിയ ആൺകുട്ടികൾ ദുപ്പട്ടയിൽ പിടിച്ചുവലിച്ചതിനെ തുടർന്ന് 10 –ാം ക്ലാസുകാരിയായ പെൺകുട്ടി റോഡിൽ തലയടിച്ച് വീണ് മരിച്ചു. ബിഹാറിലെ കൈയ്മുർ ജില്ലയിലായിരുന്നു സംഭവം. പെൺകുട്ടി കൂട്ടുകാരികൾക്കൊപ്പം സ്കൂളിലേക്ക് പോകുമ്പോഴായിരുന്നു സംഭവം. ബൈക്കിലെത്തിയ മൂന്നംഗ സംഘമാണ് അക്രമം നടത്തിയത്.

ബൈക്ക് ഓടിച്ചിരുന്നത് 20 കാരനായ കൃഷ്ണ കുമാറായിരുന്നു. എന്നാൽ ബൈക്കിന്റെ പിന്നിൽ പ്രായപൂർത്തിയാവാത്ത രണ്ട് ആൺകുട്ടികളും ഇയാൾക്കൊപ്പം യാത്ര ചെയ്തു. ഇവർ പെൺകുട്ടികളുടെ സമീപമെത്തിയപ്പോൾ ഒരാളുടെ ദുപ്പട്ടയിൽ പിടിച്ചുവലിക്കുകയായിരുന്നു. ഏറ്റവും പിന്നിൽ ഇരുന്ന ആൺകുട്ടിയാണ് ദുപ്പട്ടയിൽ പിടിച്ചത്. കുമാർ ബൈക്ക് മുന്നോട്ടുപായിച്ചതോടെ പെൺകുട്ടി റോഡിൽ തലയടിച്ചു വീണു. സംഭവ സ്‌ഥലത്തുതന്നെ പെൺകുട്ടി മരിച്ചു. സംഭവുമായി ബന്ധപ്പെട്ട് പ്രായപൂർത്തിയാവാത്ത ആൺകുട്ടികളെ പോലീസ് കസ്റ്റഡിയിലെടുത്തു. കൃഷ്ണ കുമാർ ഒളിവിലാണ്.
കണ്ണൂർ വിമാനത്താവളത്തിന്റെ കമ്മീഷനിംഗ് അടുത്തവർഷമെന്ന് മുഖ്യമന്ത്രി
Share on Facebook
തിരുവനന്തപുരം: കണ്ണൂർ വിമാനത്താവളം അടുത്തവർഷം പകുതിയോടെ കമ്മീഷനിംഗ് നടത്തുമെന്ന് മുഖ്യമന്തി പിണറായി വിജയൻ. നിർമാണപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്നും ഉത്തരമലബാറിന്റെ വികസനത്തിൽ നിർണായക പങ്കുവഹിക്കാൻ ഇതിന് കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

രാജ്യത്തെ മറ്റു വിമാനത്താവള പദ്ധതികളിൽനിന്ന് വ്യത്യസ്തമായി വളരെയധികം മൂലധനച്ചെലവ് ഉൾച്ചേർന്ന ഗ്രീൻഫീൽഡ് ഗണത്തിൽ പെടുന്നതാണ് കണ്ണൂർ വിമാനത്താവളം. വിമാനത്താവളത്തിനാവശ്യമായ അടിസ്‌ഥാനസൗകര്യങ്ങളുൾപ്പെടെ വികസിപ്പിക്കേണ്ടി വരുന്നു എന്നുള്ളതു കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. അതായത് വലിയ അളവ് യാത്രക്കാരെ ആകർഷിക്കാൻ കഴിഞ്ഞാൽ മാത്രമേ വിമാനത്താവളം ലാഭകരമാകുകയുള്ളൂ. സ്വാഭാവികമായും ഇത് ഏറേ സമയം ആവശ്യമായി വരുന്ന ഒരു പ്രക്രിയയാണ്. ഇക്കാരണത്താൽ, വിമാനത്താവള പദ്ധതി ലാഭകരമാകുന്നത് വരെ സാമ്പത്തികമായ സഹായം (വയബിലിറ്റി ഗ്യാപ്പ് ഫണ്ടിംഗ്) നൽകണമെന്ന് കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടിരുന്നുവെങ്കിലും സംസ്‌ഥാനത്തിന്റെ ഈ ആവശ്യം കേന്ദ്രസർക്കാർ നിരാകരിച്ചെന്നും മുഖ്യമന്ത്രി വ്യക്‌തമാക്കി.

കണ്ണൂർ വിമാനത്താവളത്തിനാവശ്യമായ വായുഗതാഗതനിയന്ത്രണ, സുരക്ഷാ, കസ്റ്റംസ് സേവനങ്ങൾ ലഭ്യമാക്കേണ്ടത് അവയുമായി ബന്ധപ്പെട്ട കേന്ദ്രസർക്കാർ ഏജൻസികളാണ്. ഇതുമായി ബന്ധപ്പെട്ടിട്ടുള്ള ഉപകരണങ്ങൾ, മനുഷ്യവിഭവശേഷി, പലിശ എന്നിവയെല്ലാം ഉൾപ്പെടുന്ന ഈ ചെലവ് വിമാനത്താവളത്തിൽ നിന്നാണ് ഈടാക്കേണ്ടത്. എന്നാൽ ചുരുങ്ങിയ വരുമാനവും ഉയർന്ന മൂലധനച്ചെലവുമുള്ള കണ്ണൂർ വിമാനത്താവള പദ്ധതിക്ക് ആദ്യവർഷങ്ങളിൽ ഈ ചെലവു താങ്ങാൻ പറ്റില്ല. അതുകൊണ്ട്, കേന്ദ്രസർക്കാർ ഏജൻസികളുടെ കോസ്റ്റ് റിക്കവറിയിൽനിന്ന് ആദ്യ അഞ്ചു വർഷത്തേക്ക് കണ്ണൂർ വിമാനത്താവളത്തെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് കേന്ദ്രസർക്കാരിന് കത്തയച്ചിട്ടുണ്ടെന്നും പിണറായി വിജയൻ അറിയിച്ചു.
മസൂദ് അസഹർ ഭീകരവാദിയാണെന്ന് മുഷറഫ്
Share on Facebook
ന്യൂഡൽഹി: ജയ്ഷ്–ഇ മുഹമ്മദ് തലവൻ മസൂദ് അസഹർ ഭീകരവാദിയാണെന്ന് പാക്കിസ്‌ഥാൻ മുൻ സൈനിക മേധാവി ജനറൽ പർവേസ് മുഷറഫ്. സ്വന്തം രാജ്യത്തുനടന്ന ബോംബ് സ്ഫോടനത്തിൽപോലും മസൂദിനു പങ്കുണ്ടെന്നും അദ്ദേഹം പറഞ്ഞു. ന്യൂസ് നേഷനെന്ന സ്വകാര്യ ചാനലിനു നൽകിയ അഭിമുഖത്തിലാണ് മുഷറഫ് ഇക്കാര്യം പറഞ്ഞത്.

എന്നാൽ മസൂദിനെ രാജ്യാന്തര ഭീകരവാദിയായി പ്രഖ്യാപിക്കുന്നതിൽനിന്നും ഐക്യരാഷ്ട്ര സഭയെ ചൈന തടയുന്നതുമായി ബന്ധപ്പെട്ട ചോദ്യത്തിനു വ്യക്‌തമായ ഉത്തരം പറയാൻ മുഷറഫ് തയാറായില്ല. എന്തുകൊണ്ടാണ് ചൈന ഈ വിഷയത്തിൽ ഇടപെടുന്നതെന്ന് അറിയില്ല. ചാരവൃത്തിയുമായി ബന്ധപ്പെട്ട് പാക് നയതന്ത്ര ഉദ്യോഗസ്‌ഥൻ ഇന്ത്യയിൽ അറസ്റ്റിലായ വിഷയത്തിലും വ്യക്‌തമായ ഉത്തരം മുഷറഫ് നൽകിയില്ല. ഇതു സംബന്ധിച്ച് തനിക്ക് അറിവില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
‘അബ് കി ബാർ, ട്രംപ് സർക്കാർ’; ഇന്ത്യൻ വോട്ടർമാരെ ലക്ഷ്യമിട്ട് ട്രംപ്
Share on Facebook
വാഷിംഗ്ടൺ: ഇന്ത്യൻ വോട്ടർമാരെ ലക്ഷ്യമിട്ട്, മോദിയുടെ പരസ്യവാചകം കടമെടുത്ത് യുഎസ് പ്രസിഡന്റ് സ്‌ഥാനാർഥി ഡൊണാൾഡ് ട്രംപ്. ‘അബ് കി ബാർ, മോദി സർക്കാർ’ എന്ന വാചകം അടിച്ചുമാറ്റി ‘അബ് കി ബാർ, ട്രംപ് സർക്കാർ’ (ഇത്തവണ ട്രംപ് സർക്കാർ) എന്ന പരസ്യവാചകമാണ് ട്രംപ് ക്യാമ്പ് പുറത്തിറക്കിയിരിക്കുന്നത്. 2014 ലോക്സഭാ തെരഞ്ഞെടുപ്പ് സമയത്താണ് മോദിയും ബിജെപിയും ഈ പരസ്യവാചകം ഉപയോഗിച്ചത്.

അബ് കി ബാർ, ട്രംപ് സർക്കാർ എന്ന വാചകത്തിലുള്ള ടെലിവിഷൻ പരസ്യത്തിലൂടെ റിപ്പബ്ലിക്കൻ സ്‌ഥാനാർഥിയായ ട്രംപ് ഇന്ത്യൻ വോട്ടർമാരെയാണ് ലക്ഷ്യമിടുന്നത്. 29 സെക്കൻഡാണ് പരസ്യത്തിന്റെ ദൈർഘ്യം. യുഎസിലെ ഇന്ത്യൻ ഹിന്ദു സമൂഹത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിക്കുന്ന ദൃശ്യങ്ങളും പരസ്യത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഇത് ആദ്യമായാണ് ഒരു യുഎസ് പ്രസിഡന്റ് സ്‌ഥാനാർഥി ഇന്ത്യൻ വോട്ടർമാരെ ലക്ഷ്യമിട്ടു പ്രചാരണം നടത്തുന്നത്. ട്രംപിന്റെ മരുമകൾ ലാറ ട്രംപ് കഴിഞ്ഞ ദിവസം ഇന്ത്യൻ സമൂഹത്തോടൊപ്പം ക്ഷേത്രത്തിൽ ദീപാവലി ആഘോഷിച്ചത് മാധ്യമങ്ങളിൽ വാർത്തയായിരുന്നു.
ഐഎസിന്റെ മുൻ ലൈംഗീക അടിമകൾക്ക് യൂറോപ്പ് മനുഷ്യാവകാശ പുരസ്കാരം
Share on Facebook
ബ്രസൽസ്: ഐഎസിന്റെ മുൻ ലൈംഗീക അടിമകളായിരുന്ന വനിതകൾക്ക് ഇത്തവണത്തെ യൂറോപ്യൻ പാർലമെന്റിന്റെ മനുഷ്യാവകാശ പുരസ്കാരം. യൂറോപ്പിലെ പ്രധാന മനുഷ്യാവകാശ പുരസ്കാരമായ സഖാറോവ് പുരസ്കാരത്തിന് യസീദികളായ നാദിയ മുറാദ്, ലാമിയ അജി ബഷാർ എന്നിവരാണ് അർഹരായത്. നാദിയയും ലാമിയയും ഉൾപ്പെടെ ആയിരക്കണക്കിന് യസീദി പെൺകുട്ടികളെ 2014 ൽ ഐഎസ് തട്ടിക്കൊണ്ടുപോകുകയും ലൈംഗീക അടിമകളാക്കുകയും ചെയ്തിരുന്നു. എന്നാൽ ഐഎസിൽനിന്ന് രക്ഷപെട്ട ഇരുവരും യസീദി വിഭാഗത്തിനിടയിൽ മനുഷ്യാവകശ പ്രവർത്തനം നടത്തിവരികയാണ്.

മനുഷ്യാവകാശങ്ങൾക്ക് വേണ്ടി ശബ്ദമുയർത്തിയതിനു, 1975 ലെ സമാധാനത്തിനുള്ള നോബൽ സമ്മാനം നേടിയ ആന്ദ്രെ സഖാറോവ് എന്ന റഷ്യൻ ഭൗതീകശാസ്ത്രഞ്ജന്റെ പേരിൽ 1988 ൽ യൂറോപ്യൻ പാർലമെന്റ് തുടങ്ങിയതാണ് സഖാറോവ് പുരസ്കാരം. മാനുഷിക അവകാശങ്ങൾക്കും ചിന്താ സ്വാതന്ത്ര്യത്തിനും വേണ്ടി പോരാടുന്ന വ്യക്‌തികളെയും സംഘടനകളെയും ആദരിക്കുന്നതിനാണ് പുരസ്കാരം. ഏകദേശം 50,000 യുറോ ആണ് സമ്മാനത്തുക.
രാജസ്‌ഥാനിൽ രണ്ടു ബിജെപി നേതാക്കൾ കോൺഗ്രസിൽ ചേർന്നു
Share on Facebook
ന്യൂഡൽഹി: രാജസ്‌ഥാനിൽ രണ്ടു ബിജെപി നേതാക്കൾ കോൺഗ്രസിൽ ചേർന്നു. മുൻ കേന്ദ്രമന്ത്രി സുഭാഷ് മഹാറിയ, മുൻ എംപി ഹരി സിംഗ് എന്നിവരാണ് ബിജെപി വിട്ടു കോൺഗ്രസിൽ ചേർന്നത്. നരേന്ദ്ര മോദി സർക്കാരിനോടുള്ള എതിർപ്പും രാജസ്‌ഥാനിലെ വസുന്ധര രാജെ സർക്കാരിന്റെ പ്രവർത്തനങ്ങളിലുള്ള അതൃപ്തിയുമാണ് പാർട്ടി വിടുന്നതിനു കാരണമായി ഇരുവരും ചൂണ്ടിക്കാണിക്കുന്നത്.

ന്യൂഡൽഹിയിലെ കോൺഗ്രസ് ആസ്‌ഥാനത്ത് മുതിർന്ന കോൺഗ്രസ് നേതാക്കൾ പങ്കെടുത്ത ചടങ്ങിൽ ഇരുനേതാക്കളും പാർട്ടി അംഗത്വം സ്വീകരിച്ചു. കോൺഗ്രസ് വക്‌താവ് രൺദീപ് സുർജേവാല, രാജസ്‌ഥാൻ പിസിസി അധ്യക്ഷൻ സച്ചിൻ പൈലറ്റ്, സിഎൽപി നേതാവ് രാമേശ്വർ ദുതി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
മോഷ്‌ടാക്കളുടെ ആക്രമണത്തിൽ രണ്ടു സ്ത്രീകൾ കൊല്ലപ്പെട്ടു
Share on Facebook
ലക്നോ: മോഷ്‌ടാക്കളുടെ ആക്രമണത്തിൽ വൃദ്ധയും മകന്റെ ഭാര്യയും കൊല്ലപ്പെട്ടു. ഉത്തർപ്രദേശിലെ അലിഗഡിൽ ക്വാർസി പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. ശാന്തി ശർമ (75), ശശി ശർമ (52) എന്നിവരാണ് കൊല്ലപ്പെട്ടത്.

കൊലയാളികൾ വീട്ടിൽനിന്ന് പണവും സ്വർണവും കവർന്നു. ഏഴു ലക്ഷം രൂപയും ആഭരണങ്ങളും മോഷ്‌ടിക്കപ്പെട്ടതായാണ് പ്രാഥമിക കണക്ക്. സംഭവം നടക്കുമ്പോൾ കൊല്ലപ്പെട്ടവർ വീട്ടിൽ ഒറ്റയ്ക്കായിരുന്നു. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കൊലപാതകവുമായി ബന്ധപ്പെട്ട് ആരെയും ഇതേവരെ അറസ്റ്റ് ചെയ്തിട്ടില്ല.
ഡബ്ല്യൂടിഎ ഫൈനൽസ്: കെർബറും സിബുൽകോവയും സെമിയിൽ
Share on Facebook
സിംഗപൂർ: ലോക ഒന്നാം നമ്പർ ആംഗ് ലിക് കെർബറും സ്ലൊവാക്യയുടെ ഡൊമനിക സിബുൽകോവയും ഡബ്ല്യൂടിഎ ഫൈനൽസ് സെമിയിൽ കടന്നു. അവസാന ഗ്രൂപ്പ് മത്സരത്തിൽ വിജയിച്ചാണ് ഇരുവരും അവസാന നാലിൽ എത്തിയത്. കെർബർ അമേരിക്കയുടെ മാഡിസൺ കീയെയാണ് പരാജയപ്പെടുത്തിയത്. നേരിട്ടുള്ള സെറ്റുകൾക്കായിരുന്നു വിജയം. സ്കോർ: 6–3, 6–3.

റൊമാനിയയുടെ സിമോണ ഹാലപ്പിനെയാണ് സിബുൽകോവ പരാജയപ്പെടുത്തിയത്. നേരിട്ടുള്ള സെറ്റുകൾക്കായിരുന്നു സിബുൽകോവയുടെ വിജയവും. ആദ്യ സെറ്റ് സിബുൽകോവ അനായാസം ജയിച്ചുകയറിയെങ്കിലും രണ്ടാം സെറ്റിൽ കടുത്ത പോരാട്ടമാണ് നടന്നത്. ടൈബ്രേക്കറിലാണ് ഹാലപ്പിനെ സിബുൽകോവ മറിച്ചത്. സ്കോർ: 6–3, 7–6 (7–5).
ഐഎസ്എൽ: ഡൽഹി–പൂന മത്സരം സമനിലയിൽ
Share on Facebook
ന്യൂഡൽഹി: ഇന്ത്യൻ സൂപ്പർ ലീഗിൽ ഡൽഹി ഡൈനമോസ്–എഫ്സി പൂന സിറ്റി മത്സരം സമനിലയിൽ. ഓരോ ഗോൾ വീതം നേടിയാണ് ഇരുടീമുകളും സമനില പാലിച്ചത്.

ഒന്നാം പകുതിയുടെ ഇഞ്ചുറിസമയത്താണ് മത്സരത്തിലെ ആദ്യ ഗോൾ പിറന്നത്. ജീസസ് റോഡ്രിഗസ് ടാറ്റോ ഹെഡറിലൂടെ പന്ത് ഡൽഹി വലയിൽ നിക്ഷേപിക്കുകയായിരുന്നു. രണ്ടാം പകുതിയിൽ ഇരുടീമുകളും ആക്രമണം തുടർന്നെങ്കിലും ഗോൾ വീഴാൻ 79–ാം മിനിറ്റുവരെ കാത്തിരിക്കേണ്ടിവന്നു. മിലാൻസിംഗായിരുന്നു ഗോൾ സ്കോറർ. മാഴ്സലോയുടെ ഫ്രീകിക്ക് മിലൻ ഗോളിലേക്കു തിരിച്ചുവിടുകയായിരുന്നു.

ഏഴു മത്സരങ്ങളിൽനിന്നു 11 പോയിന്റുമായി മുംബൈ എഫ്സിയാണ് പട്ടികയിൽ ഒന്നാം സ്‌ഥാനത്തുനിൽക്കുന്നത്. ഏഴു പോയിന്റുള്ള ഡൽഹി ആറാം സ്‌ഥാനത്തും ആറു പോയിന്റുള്ള പൂന ഏഴാം സ്‌ഥാനത്തുമാണ്.
ചാരവൃത്തി: പാക് നയതന്ത്ര ഉദ്യോഗസ്‌ഥൻ രാജ്യം വിടണമെന്ന് നിർദേശം
Share on Facebook
ന്യൂഡൽഹി: പാക്കിസ്‌ഥാൻ ഹൈക്കമ്മീഷൻ ഉദ്യോഗസ്‌ഥൻ മഹമ്മൂദ് അക്‌തർ ഉടൻ രാജ്യം വിടണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു. നിർണായക പ്രതിരോധ രഹസ്യ രേഖകൾ കൈവശംവച്ചതിന് ഡൽഹി പോലീസിന്റെ ക്രൈംബ്രാഞ്ച് മഹമ്മൂദിനെ അറസ്റ്റ് ചെയ്തു ചോദ്യം ചെയ്തിരുന്നു. ഇതേ തുടർന്നാണ് ഇയാൾ 48 മണിക്കൂറിനകം ഇന്ത്യ വിടണമെന്ന് പാക്കിസ്‌ഥാൻ ഹൈക്കമ്മീഷണർ അബ്ദുൾ ബാസിതിനെ വിളിച്ചു വരുത്തി ആവശ്യപ്പെട്ടത്.

ഇയാൾക്കു രഹസ്യങ്ങൾ ചോർത്തിക്കൊടുത്ത രാജ്സ്‌ഥാൻ സ്വദേശികളായ മൗലാന റംസാൻ ഖാൻ, സുഭാഷ് ജഹാംഗീർ എന്നിവരെയും അറസ്റ്റു ചെയ്തിട്ടുണ്ട്. പാക് ചാരസംഘടനയായ ഐഎസ്ഐക്കു വേണ്ടിയാണ് ഇവർ വിവരങ്ങൾ ചോർത്തിയിരുന്നതെന്നാണ് ഡൽഹി പോലീസ് വ്യക്‌തമാക്കുന്നത്. ബിഎസ്എഫിന്റെ സേനാ വിന്യാസം ഉൾപ്പെട്ട കാര്യങ്ങളാണ് ഇവർ ചോർത്തിയത്. അതിർത്തിയിലെ ബിഎസ്എഫ് സൈനിക വിന്യാസം അടയാളപ്പെടുത്തിയ മാപ്പുകളും പ്രതിരോധ രഹസ്യങ്ങളു ഇവരിൽനിന്നു പിടികൂടി.

അറസ്റ്റ് ചെയ്തെങ്കിലും നയതന്ത്ര പരിരക്ഷയുള്ളതിനാൽ മഹമ്മൂദ് അക്‌തറിനെ വിട്ടയക്കുകയായിരുന്നു. ഡൽഹി പോലീസ് തിരക്കിയെത്തിയപ്പോൾ താൻ ഇന്ത്യക്കാരനാണെന്നു പറഞ്ഞ മഹമ്മൂദ് വ്യാജ ആധാർ കാർഡും കാണിച്ചിരുന്നു. പിന്നീട് അറസ്റ്റ് ചെയ്യുമെന്ന ഘടമെത്തിയപ്പോഴാണ് നയതന്ത്ര പരിരക്ഷയുള്ള കാര്യം ഇയാൾ വെളിപ്പെടുത്തിയത്. ഇന്റലിജന്റ്സ് നൽകിയ വിവരങ്ങളുടെ അടിസ്‌ഥാനത്തിലായിരുന്നു അറസ്റ്റ്. ചാരസംഘത്തിന്റെ മുഖ്യ കണ്ണിയായിരുന്നു മഹമ്മൂദ് അക്‌തറെന്നു ഡൽഹി പോലീസ് ക്രൈം വിഭാഗത്തിലെ ജോയിന്റ് കമ്മീഷണർ രവീന്ദർ യാദവ് പറഞ്ഞു. പാക്കിസ്‌ഥാൻ സൈന്യത്തിന്റെ ബലൂച് റെജിമെന്റിലെ സൈനികനായിരുന്നു മഹമ്മൂദ്. പിന്നീട് ഐഎസ്ഐയുടെ വലയത്തിലായി. തുടർന്ന് പാക്കിസ്‌ഥാൻ ഹൈമ്മീഷന്റെ വിസ വകുപ്പിൽ ജോലി ചെയ്തു വരികയായിരുന്നു ഇയാളെന്നും പോലീസ് പറഞ്ഞു.
ജീവനക്കാർക്ക് സാവ്ജി ധൊലാക്കിയയുടെ ദീപാവലി സമ്മാനം 400 ഫ്ളാറ്റുകളും 1260 കാറുകളും
Share on Facebook
സൂററ്റ്: ജീവനക്കാർക്ക് കോടികളുടെ സമ്മാനങ്ങൾ നൽകി വാർത്തകളിൽ ഇടംപിടിച്ച ഗുജറാത്തിലെ വജ്രവ്യാപാരി സാവ്ജി ധൊലാക്കിയ വീണ്ടും വാർത്തകളിൽ നിറയുന്നു. 400 ഫ്ളാറ്റുകളും 1260 കാറുകളുമാണ് ധൊലാക്കിയ ദീപാവലി സമ്മാനമായി ജീവനക്കാർക്കു നൽകുന്നത്. 51 കോടി രൂപയാണ് ഇതിനു ചെലവു വരുന്നതെന്ന് ഹരേ കൃഷ്ണ എക്സ്പോർട്സ് കമ്പനി വൃത്തങ്ങൾ അറിയിച്ചു.

കഴിഞ്ഞ ദീപാവലിക്ക് 491 കാറുകളും 200 ഫ്ളാറ്റുകളുമായിരുന്നു ധോലാക്കിയയുടെ ദീപാവലി സമ്മാനം. 2011 മുതലാണ് ധൊലാക്കിയ കോടിക്കണക്കിന് രൂപയുടെ സമ്മാനങ്ങൾ ജീവനക്കാർക്ക് നൽകുന്ന രീതി ആരംഭിച്ചത്. കൂടാതെ, ഇക്കുറി കമ്പനിയുടെ സുവർണ ജൂബിലിയാണ് എന്ന പ്രത്യേകത കൂടിയുണ്ട്. 1716 പേരെ ഏറ്റവും മികച്ച ജീവനക്കാരായും കമ്പനി തെരഞ്ഞെടുത്തിട്ടുണ്ട്.

കോടീശ്വരനാണെങ്കിലും മകൻ ദ്രവ്യയെ പണത്തിന്റെ മൂല്യം മനസിലാക്കാനായി 7000 രൂപയും കൊടുത്ത് കൊച്ചിയിലേക്ക് ജോലിക്ക് അയച്ച അച്ഛനാണ് ധൊലാക്കിയ. ഗുജറാത്തിലെ ദുധാലയിൽ 1962ൽ ഒരു കർഷക കുടുംബത്തിൽ ജനിച്ച സാവ്ജിയുടെ വളർച്ചയുടെ കഥകൾ മാധ്യമങ്ങളിൽ വാർത്തയായിരുന്നു. ഇന്ന് 6000 കോടിയിലേറെ രൂപ വാർഷിക വിറ്റുവരവുള്ള കമ്പനിയുടെ ഉടമയാണ് അദ്ദേഹം. ഹരേ കൃഷ്ണ എക്സ്പോർട്സ് എന്ന ഡയമണ്ട് കമ്പനിയുടെ കയറ്റുമതി മാത്രം 5000 കോടി രൂപയ്ക്കു മുകളിലാണ്.
സോണിയക്കെതിരേയുള്ള തെരഞ്ഞെടുപ്പ് കേസ് പരിഗണിക്കുന്നത് നീട്ടി
Share on Facebook
ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്കെതിരേയുള്ള തെരഞ്ഞെടുപ്പ് കേസ് പരിഗണിക്കുന്നത് സുപ്രീം കോടതി നീട്ടിവെച്ചു. 2014ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ റായ്ബറേലിയിൽ മത്സരിച്ച സോണിയാ ഗാന്ധി മുസ് ലീം സമുദായത്തിന്റെ വോട്ട് പിടിക്കാൻ വർഗീയ പ്രചാരണം നടത്തിയെന്നാണ് കേസ്. സോണിയയ്ക്കെതിരേ നൽകിയ പരാതിക്ക് വേണ്ടത്ര തെളിവില്ലെന്നു ചൂണ്ടിക്കാട്ടി അലഹാബാദ് ഹൈക്കോടതി ഹർജി തള്ളിയിരുന്നു. ഇതിനെതിരേ നൽകിയ ഹർജിയാണ് സുപ്രീം കോടതി പരിഗണിച്ചത്. സമാനമായ വിഷയം സുപ്രീം കോടതിയുടെ ഏഴംഗ ഭരണഘടന ബെഞ്ച് പരിശോധിക്കുന്നതിനാൽ ഈ ഹർജി ഇപ്പോൾ പരിഗണിച്ച് ഉത്തരവ് പുറപ്പെടുവിക്കാനാകില്ലെന്നു ജസ്റ്റീസ് അനിൽ ആർ. ദവെ അധ്യക്ഷനായ ബെഞ്ച് വ്യക്‌തമാക്കി.
ആറ്റൂർ രവിവർമയ്ക്ക് പുത്തേഴൻ പുരസ്കാരം
Share on Facebook
തൃശൂർ: പുത്തേഴത്ത് രാമമേനോന്റെ സ്മർണാർഥമുള്ള പുത്തേഴൻ പുരസ്കാരത്തിന് കവിയും വിവർത്തകനുമായ പ്രഫ. ആറ്റൂർ രവിവർമ അർഹനായി. 25,001 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം. മലയാളഭാഷയ്ക്ക് നല്കിയ സമഗ്രസംഭാവനകൾ മാനിച്ചാണ് പുരസ്കാരത്തിനു തെരഞ്ഞെടുത്തത്.
ടീമിൽ സിദ്ദുവിന് ഉപനായകസ്‌ഥാനം; വലവിരിച്ച് ആം ആദ്മി
Share on Facebook
ന്യൂഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പിനു മുമ്പായി പഞ്ചാബിൽ നവജോത് സിംഗ് സിദ്ദുവിനായി ആം ആദ്മി പാർട്ടി വലവിരിക്കുന്നു. ഉപമുഖ്യമന്ത്രി സ്‌ഥാനം വാഗ്ദാനം ചെയ്ത് സിദ്ദുവിനെ വലയിലാക്കാനാണ് എഎപി ശ്രമം. കോൺഗ്രസ് സിദ്ദുവുമായി ചങ്ങാത്തം സ്‌ഥാപിക്കാൻ ഒരുങ്ങുന്നതായ വാർത്തകൾക്കിടെയാണ് എഎപിയുടെ നീക്കം. സുദ്ദുവിന്റെ ആവാസെ പഞ്ചാബ് എന്ന പാർട്ടിക്ക് അഞ്ചു സീറ്റുകളും എഎപി വാഗ്ദാനം ചെയ്യുന്നു.

117 സീറ്റിൽ 96 സീറ്റുകൾ നേടി അധികാരത്തിലെത്താൻ കഴിയുമെന്നാണ് എഎപി കണക്കുകൂട്ടുന്നത്. പുറത്തുവന്ന സർവേ ഫലങ്ങൾ ആം ആദ്മി പാർട്ടിക്ക് അനുകൂലമാണ്. 90 മുതൽ 95 സീറ്റുകൾ എഎപി നേടുമെന്നാണ് സർവേകൾ പറയുന്നത്.
ലഹരികടത്തുകേസ്: ഇന്ത്യൻ വനിതയ്ക്കു മലേഷ്യയിൽ വധശിക്ഷ
Share on Facebook
ക്വലാലംപുർ: ലഹരികടത്തുകേസിൽ ഇന്ത്യൻ വനിതയ്ക്കു മലേഷ്യൻ കോടതി വധശിക്ഷ വിധിച്ചു. ന്യൂഡൽഹിയിൽ ബ്യൂട്ടി പാർലർ ഉടമയായ സംഗീത ശർമക്കാണു ശിക്ഷ വിധിച്ചത്. 2013 ഒക്ടോബർ ഏഴിന് 1.6 കിലോ മെറ്റാംഫിതമിൻ എന്ന ലഹരിമരുന്ന് കടത്താൻ ശ്രമിക്കവെ പെനാംഗ് അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്നാണ് ഇവർ പിടിയിലായത്. അന്വേഷണ സംഘം വധശിക്ഷ ലഭിക്കാവുന്ന വകുപ്പുകൾ ഇവർക്കെതിരേ ചുമത്തുകയും ചെയ്തു.

ഒരു മുതിർന്ന പോലീസ് ഉദ്യോഗസ്‌ഥന്റെ അടുത്ത ബന്ധുവാണ് സംഗീതയെന്നു റിപ്പോർട്ടുകളുണ്ട്. ബിസിനസ് ആരംഭിക്കുന്നതിനു വേണ്ടിയാണ് ഇവർ മലേഷ്യയിലേക്കു പോയത്.
പാക് അധീന കാഷ്മീരിൽ ഡാം നിർമിക്കാൻ എഡിബി സാമ്പത്തിക സഹായം നൽകില്ല
Share on Facebook
ഇസ്ലാമാബാദ്: പാക് അധീന കാഷ്മീരിൽ സിന്ധു നദിക്കു കുറുകെ അണക്കെട്ട് നിർമിക്കാൻ സാമ്പത്തിക സഹായം നൽകണമെന്ന പാക്കിസ്‌ഥാന്റെ ആവശ്യം തുടർച്ചയായ രണ്ടാം തവണയും ഏഷ്യൻ ഡെവലപ്മെന്റ് ബാങ്ക് (എഡിബി) നിരസിച്ചു. ഇന്ത്യയിൽനിന്ന് എതിർപ്പുയരില്ല എന്ന ഉറപ്പു ലഭിക്കാത്തതിന്റെ പശ്ചാത്തലത്തിലാണ് എഡിബി വായ്പ നിരസിച്ചത്. 1400 കോടി ഡോളറിന്റെ വായ്പയ്ക്കാണ് പാക്കിസ്‌ഥാൻ അപേക്ഷിച്ചിരുന്നത്. ഇത്രയും വലിയ ഒരു പദ്ധതിയിൽ ഒരു ഉറപ്പുമില്ലാതെ പണം അനുവദിക്കാൻ കഴിയില്ലെന്ന് എഡിബി പ്രസിഡന്റ് തകാഹികോ നകാവോ പറഞ്ഞു.

4500 മെഗാവാട്ടിന്റെ വൈദ്യുത പദ്ധതിയും ജലസേചന പദ്ധതിയുമാണ് അണക്കെട്ടിലൂടെ ഉദ്ദേശിക്കുന്നത്. ചൈന–പാകിസ്‌ഥാൻ സാമ്പത്തിക ഇടനാഴിയുടെ ഭാഗമായുള്ള പദ്ധതികൾ ശ്രദ്ധയോടെ നടപ്പാക്കണമെന്നും സാമ്പത്തിക ബാധ്യത വരാതെ നോക്കണമെന്നും എഡിബി പാകിസ്‌ഥാനെ ഉപദേശിച്ചിരുന്നു.
മൊസൂളിൽ ഐഎസിന്റെ കൂട്ടക്കുരുതി; 232 പേർ കൊലക്കത്തിക്ക് ഇരയായി
Share on Facebook
ബാഗ്ദാദ്: മൊസൂൾ പിടിച്ചെടുക്കാൻ ഇറാക്ക് സൈന്യം ശക്‌തമായ ആക്രമണം നടത്തുന്നതിനിടെ തെക്കൻ മൊസൂളിൽ സൈന്യത്തിൽ ചേരാൻ തയാറാകാത്ത 232 പേരെ ഐഎസ് വധിച്ചു. ഇറാക്ക് പാർലമെന്റ് നിയോഗിച്ച മനുഷ്യാവകാശ കമ്മിറ്റിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

ഹമാം അൽ അലിൽ, അൽ അരിജ് എന്നീ ഗ്രാമങ്ങളിലാണ് കൂട്ടക്കുരുതി നടന്നത്. മൊസൂളിന്റെ വിവിധ ഭാഗങ്ങളിൽനിന്നും പിടികൂടിയവരെയാണ് കൊലപ്പെടുത്തിയത്. ഹമാമിൽ 192 പേരും അൽ അരിജിൽ 42 പേരുമാണ് ഐഎസിന്റെ കൊലക്കത്തിക്ക് ഇരയായത്.
ധോണി നാലാം നമ്പറിൽതന്നെ ഇറങ്ങണമെന്ന് ഗാംഗുലി
Share on Facebook
കോൽക്കത്ത: ഇന്ത്യൻ ഏകദിന ടീം നായകൻ മഹേന്ദ്രസിംഗ് ധോണി നാലാം നമ്പറിൽ തന്നെ ബാറ്റു ചെയ്യാൻ ഇറങ്ങണമെന്ന് മുൻ ഇന്ത്യൻ നായകൻ സൗരവ് ഗാംഗുലി. നാലാം നമ്പറിൽ ബാറ്റു ചെയ്യാനിറങ്ങുന്ന ധോണിക്ക് മത്സരം ജയിപ്പിക്കാൻ സാധിക്കുമെന്നും ഗാംഗുലി പറഞ്ഞു. കിവീസിനെതിരായ നാലാം ഏകദിനത്തിലെ തോൽവിക്കു ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ധോണിയെ നാലാം നമ്പറിൽ കളിക്കാൻ അനുവദിക്കൂ. അദ്ദേഹത്തിന് ആ സ്ഥാനത്തു മത്സരം ഫിനിഷ് ചെയ്യാൻ കഴിയും. ഫിനിഷറായി വരുന്ന ബാറ്റ്സ്മാൻ 40–ാം ഓവറിനു ശേഷം മാത്രമേ ബാറ്റിംഗിനിറങ്ങാവൂ എന്നു നിയമമില്ല. മൂന്നാം സ്‌ഥാനത്തിറങ്ങുന്ന വിരാട് കോഹ്ലിക്കു മത്സരം ജയിപ്പിക്കാൻ കഴിയുന്നുണ്ട്. വലറ്റത്ത് ഇറങ്ങിയാൽ മാത്രമേ മത്സരം ജയിപ്പിക്കാൻ കഴിയൂ എന്ന ചിന്ത തെറ്റാണ്. നാലാം സ്‌ഥാനത്തു ധോണി കളിക്കാനിറങ്ങുന്നത് എതിർടീമിനുമേൽ ഇന്ത്യക്കു മേൽക്കൈ നൽകും– ഗാംഗുലി പറഞ്ഞു.

ന്യൂസിലൻഡിനെതിരായ നാലാം ഏകദിനത്തിൽ ഇന്ത്യ 19 റൺസിനു തോൽവി വഴങ്ങിയിരുന്നു. 45 റൺസെടുത്ത വിരാട് കോഹ്ലി മടങ്ങിയശേഷം എത്തിയവരിൽ ആർക്കും മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ കഴിഞ്ഞില്ല. വിരാട് കോഹ്ലിയെ കൂടുതലായി ആശ്രയിക്കുന്നതല്ല, മറിച്ച് കിവീസ് മികച്ച ടീമായതുകൊണ്ടാണ് അവർക്കു ജയിക്കാൻ കഴിഞ്ഞതെന്നും ഗാംഗുലി കൂട്ടിച്ചേർത്തു.
ഭാഗ ഉടമ്പടികൾക്ക് ഏർപ്പെടുത്തിയ നികുതി വർധനവ് പിൻവലിച്ചു
Share on Facebook
തിരുവനന്തപുരം: ഭാഗപത്രങ്ങൾക്ക് ഏർപ്പെടുത്തിയ കൂട്ടിയ നികുതിനിരക്ക് കുറയ്ക്കാൻ ധാരണയായി. അഞ്ചേക്കർ വരെയുള്ള ഭാഗാധാരങ്ങൾക്ക് പഴയനിരക്ക് തുടരാനാണ് തീരുമാനമായിരിക്കുന്നത്. കുടുംബാംഗങ്ങൾ തമ്മിലുള്ള ഭാഗപത്രത്തിന്റെ മുദ്രവിലയും രജിസ്ട്രേഷൻ ഫീസും വർധിപ്പിച്ചതു കുറയ്ക്കുന്ന കാര്യം സബ്ജക്ട് കമ്മിറ്റിയിൽ ചർച്ച ചെയ്തു തീരുമാനിക്കുമെന്നു ധനമന്ത്രി തോമസ് ഐസക് കഴിഞ്ഞദിവസം നിയമസഭയെ അറിയിച്ചിരുന്നു. കഴിഞ്ഞ ബജറ്റിലാണ് ആധാരങ്ങളുടെ മുദ്രവില വസ്തുവിലയുടെ മൂന്നു ശതമാനമാക്കിയത്.

യുഡിഎഫ് സർക്കാരിന്റെ കാലത്തേതുപോലെ എല്ലാ ഭാഗ ഉടമ്പടിക്കും 1000 രൂപ ഈടാക്കുന്ന രീതിയിലേക്കോ വസ്തുവിനു പരിധി നിശ്ചയിച്ച് നികുതി ഈടാക്കുന്ന രീതിയിലേക്കോ തീരുമാനം കൈകൊള്ളാനാണ് നിശ്ചയിച്ചിരിക്കുന്നത്. സ്വർണവ്യാപാരികൾക്ക് ഏർപ്പെടുത്തിയ അഞ്ചു ശതമാനം പർച്ചേസ് നികുതി പിൻവലിക്കുന്ന കാര്യവും പരിഗണിക്കാമെന്നു മന്ത്രി അറിയിച്ചിട്ടുണ്ട്.
ബാഗ്ദാദിൽ ഗ്രനേഡ് ആക്രമണം; ഒരു മരണം
Share on Facebook
ബാഗ്ദാദ്: ഇറാക്കിന്റെ തലസ്‌ഥാനമായ ബാഗ്ദാദിൽ ഗ്രനേഡ് ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. നാലു പേർക്ക് പരിക്കേൽക്കുകയും ചെയ്തു. മധ്യ ബാഗ്ദാദിലെ കർദയിലായിരുന്നു സംഭവം. മദ്യശാലയ്ക്കു നേർക്കാണ് ആക്രമണം ഉണ്ടായത്. സംഭവത്തിൽ കെട്ടിടം ഭാഗീകമായി നശിച്ചു. അജ്‌ഞാതരായ അക്രമികൾ കൈബോംബ് എറിയുകയായിരുന്നു.
ദലൈലാമ അടുത്തുവർഷം അരുണാചൽ സന്ദർശിക്കുമെന്ന് റിപ്പോർട്ട്
Share on Facebook
ന്യൂഡൽഹി: ടിബറ്റൻ ആത്മീയനേതാവ് ദലൈലാമ അടുത്തവർഷം വടക്കുകിഴക്കൻ സംസ്‌ഥാനങ്ങൾ സന്ദർശിക്കുമെന്ന് റിപ്പോർട്ട്. തവാങിലെ ബുദ്ധവിഹാരത്തിൽ അദ്ദേഹം പ്രസംഗിക്കും എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ദലൈലാമ തവാങിൽ സന്ദർശനം നടത്തുന്നതിനെ അയൽരാജ്യമായ ചൈന മുമ്പ് എതിർത്തിരുന്നു. ഈ പശ്ചാത്തലത്തിൽ ഇക്കുറിയും ചൈന എതിർപ്പുയർത്തുമെന്നാണ് കരുതപ്പെടുന്നത്. ഇന്ത്യയുമായി തർക്കം നിലനിൽക്കുന്ന പ്രദേശത്താണ് ബുദ്ധവിഹാരം എന്നാണ് ചൈന പറയുന്നത്. അരുണാചൽ പ്രദേശിൽ രണ്ടാഴ്ചക്കാലം തങ്ങുന്ന അദ്ദേഹം സംസ്‌ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ സന്ദർശനം നടത്തും.

കഴിഞ്ഞ ആഴ്ച ഇന്ത്യയിലെ യുഎസ് അംബാസഡർ റിച്ചാർഡ് വെർമ അരുണാചൽ പ്രദേശ് സന്ദർശിച്ചതിനെ തുടർന്ന് ചൈന എതിർപ്പുമായി രംഗത്തെത്തിയിരുന്നു. ഇത്തരത്തിലുള്ള സന്ദർശനം ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധം വഷളാക്കാൻ മാത്രമേ ഉപകരിക്കൂ എന്നായിരുന്നു ചൈനയുടെ വാദം. എന്നാൽ ചൈനയുടെ അഭിപ്രായത്തെ ഇന്ത്യ തള്ളിക്കളഞ്ഞു. യുഎസ് നയതന്ത്രപ്രതിനിധിയുടെ സന്ദർശനം ഇന്ത്യയുടെ ആഭ്യന്തരവിഷയമാണെന്ന് വിദേശകാര്യ വക്‌താവ് വികാസ് സ്വരൂപ് പറഞ്ഞു.

1959ൽ ടിബറ്റൻ ആഭ്യന്തരയുദ്ധം രൂക്ഷമായതുമുതൽ ദലൈലാമ ഇന്ത്യയിലാണ് അഭയം തേടിയിരിക്കുന്നത്. ഇന്ത്യ പിതൃഭൂമിയായി അംഗീകരിച്ച 1,00,000 ടിബറ്റൻ അഭയാർഥികളും ഇന്ത്യയിൽ കഴിയുന്നുണ്ട്.
മധ്യ ഇറ്റലിയിൽ ഇരട്ട ഭൂചലനം
Share on Facebook
റോം: മധ്യ ഇറ്റലിയിൽ ശക്‌തമായ ഇരട്ട ഭൂചലനം. മഷിറാത്ത പ്രവിശ്യയിലായിരുന്നു സംഭവം. റിക്ടർസ്കെയിലിൽ 5.5 രേഖപ്പെടുത്തിയ ഭൂചലനം ആദ്യം അനുഭവപ്പെട്ടു. പിന്നീട് രണ്ടു മണിക്കൂറിനു ശേഷം അതേ സ്‌ഥലത്ത് റിക്ടർസ്കെയിലിൽ 6.1 രേഖപ്പെടുത്തിയ ശക്‌തമായ മറ്റൊരു ഭൂചലനവും ഉണ്ടായി. നിരവധി കെട്ടിടങ്ങളും തകർന്നതായും വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്. നിരവധി പേർക്ക് പരിക്കേറ്റു.

തലസ്‌ഥാനമായ റോമിൽനിന്ന് 80 മൈൽ അകലെ പെറൂജിയയിലാണ് ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രം. ഭൂചലനത്തിൽ റോമിലെ കൊളോസിയത്തിന് നാശനഷ്ടമുണ്ടായതായി റിപ്പോർട്ട്. ആദ്യ ഭൂചലനം പ്രദേശിക സമയം വൈകിട്ട് ഏഴിനായിരുന്നു. ഇക്കഴിഞ്ഞ ഓഗസ്റ്റിൽ ഇറ്റലിയിലുണ്ടായ വൻ ഭൂചലനത്തിൽ 300ൽ അധികംപേർ മരിക്കുകയും 400ൽ ഏറെ പേർക്കു പരിക്കേൽക്കുകയും ചെയ്തിരുന്നു.
കാഷ്മീരിൽ തീവ്രവാദികളുമായി ഏറ്റുമുട്ടൽ; സൈനികൻ കൊല്ലപ്പെട്ടു
Share on Facebook
ശ്രീനഗർ: ജമ്മുകാഷ്മീർ അതിർത്തിയിൽ തീവ്രവാദികളുമായുണ്ടായ ഏറ്റുമുട്ടലിൽ ഒരു സൈനികൻ കൊല്ലപ്പെട്ടു. ഒരു സൈനികന് പരിക്കേൽക്കുകയും ചെയ്തു. ബാരാമുള്ള ജില്ലയിൽ നിയന്ത്രണരേഖയിലെ താംഗ്ദാർ സെക്ടറിലായിരുന്നു വെടിവയ്പ് നടന്നത്.

നേരത്തെ പാക് ഷെല്ലാക്രമണത്തിൽ ഒരു ബിഎസ്എഫ് ജവാൻ കൊല്ലപ്പെട്ടിരുന്നു. ബിഹാർ മോത്തിഹാരി സ്വദേശിയും ഹെഡ്കോൺസ്റ്റബിളുമായ ജിതേന്ദർ കുമാറാണ് കൊല്ലപ്പെട്ടത്. കാഷ്മീരിലെ ആർഎസ്പുര അരണിയ സെക്ടറിലായിരുന്നു ഷെല്ലാക്രമണം ഉണ്ടായത്. പാക് ആക്രമണത്തിൽ ആർഎസ് പുര മേഖലയിൽ ആറ് ഗ്രാമീണർക്ക് പരുക്കേൽക്കുകയും ചെയ്തു.
തെരുവുനായ്ക്കളെ കൊല്ലുന്നവർക്കെതിരേ കാപ്പ: അതൃപ്തി അറിയിച്ച് മേനക ഗാന്ധിക്ക് കത്ത്
Share on Facebook
തിരുവനന്തപുരം: തെരുവുനായ്ക്കളെ കൊല്ലുന്നവർക്കെതിരേ കാപ്പ നിയമം ചുമത്തണമെന്ന കേന്ദ്രമന്ത്രി മേനക ഗാന്ധിയുടെ പ്രസ്താവനയ്ക്കെതിരേ ബിജെപി സംസ്‌ഥാന മുൻ അധ്യക്ഷൻ വി.മുരളീധരൻ രംഗത്ത്. പ്രസ്താവനയിൽ അതൃപ്തി അറിയിച്ച് മുരളീധരൻ കേന്ദ്ര മന്ത്രിക്ക് കത്തയച്ചു.

കഴിഞ്ഞ ദിവസമാണ് മേനക ഗാന്ധി നായ്ക്കളെ കൊല്ലുന്നവർക്കെതിരേ കാപ്പ ചുമത്തണമെന്ന പ്രസ്താവനയിറക്കിയത്. ഇതിനെതിരേ വ്യാപക വിമർശനം ഉയർന്നിരുന്നു. അതിനിടെയാണ് സ്വന്തം പാർട്ടിയിൽ നിന്നും മന്ത്രിക്ക് വിമർശനങ്ങൾ കേൾക്കേണ്ടി വരുന്നത്.
കേന്ദ്ര സർക്കാർ ജീവനക്കാരുടെ ഡിഎ വർധിപ്പിച്ചു
Share on Facebook
ന്യൂഡൽഹി: കേന്ദ്ര സർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത രണ്ട് ശതമാനം വർധിപ്പിച്ചു. ഇന്ന് ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. 2016 ജൂലൈ ഒന്ന് മുതൽ മുൻകാല പ്രാബല്യത്തോടെ ഡിഎ ലഭിക്കും. 50 ലക്ഷം ജീവനക്കാർക്കും 58 ലക്ഷം പെൻഷൻകാർക്കും വർധനവിന്റെ ഗുണം ലഭിക്കുമെന്നു സർക്കാർ അറിയിച്ചു.
ആക്രമണത്തിനു തയാറായി 12 ഭീകരർ; പഞ്ചാബിൽ അതീവ ജാഗ്രതാ നിർദേശം
Share on Facebook
ന്യൂഡൽഹി: ഭീകരാക്രമണം നടത്താൻ പരിശീലനം നേടിയ 12 ഭീകരർ പഞ്ചാബിൽ പ്രവേശിച്ചതായി കേന്ദ്ര ഇന്റലിജൻസ് ഏജൻസി. പഞ്ചാബ് കേന്ദ്രീകരിച്ചുള്ള ഭീകരസംഘടനയായ ബാബർ ഖൽസയിലെ അംഗങ്ങളാണ് ഭീകരരെന്നാണ് വിവരം. പാക്കിസ്‌ഥാനിൽനിന്ന് പരിശീലനം നേടിയ ഇവരുടെ കൈവശം ഉഗ്രശേഷിയുള്ള ആയുധങ്ങളുണ്ടെന്നും ഇന്റലിജൻസ് അറിയിച്ചു.

ആക്രമണ സാധ്യത കണക്കിലെടുത്ത് പഞ്ചാബ് പോലീസ് ഡയറക്ടർ ജനറൽ ഉന്നത പോലീസ് ഉദ്യോഗസ്‌ഥരുമായി യോഗം ചേർന്ന് സംസ്‌ഥാനത്ത് വ്യാപക പരിശോധനയ്ക്കു ഉത്തരവിട്ടു. കഴിഞ്ഞ 23ന് പഞ്ചാബിൽനിന്ന് അറസ്റ്റിലായ ഭീകരൻ കമൽദീപ് സിംഗിനെ ചോദ്യം ചെയ്തതിൽനിന്നാണ് ഭീകരാക്രമണ പദ്ധതിയെക്കുറിച്ചു വിവരം ലഭിച്ചത്. സംസ്‌ഥാനത്ത് നടക്കാൻപോകുന്ന നിയമസഭാ തെരഞ്ഞെടുപ്പ് ആട്ടിമറിക്കാനാണു ഭീകരരുടെ പദ്ധതിയെന്നും ഇന്റലിജൻസ് അറിയിച്ചു.
കോട്ടയത്ത് ഹോട്ടലുകളിൽ പരിശോധന; പഴകിയ ഭക്ഷണം പിടികൂടി
Share on Facebook
കോട്ടയം: നഗരസഭ ആരോഗ്യ വിഭാഗം നഗരത്തിലെ ഹോട്ടലുകളിൽ നടത്തിയ പരിശോധനയിൽ പഴകിയതും ഉപയോഗ ശൂന്യവുമായ ഭക്ഷണ പദാർഥങ്ങൾ പിടികൂടി. കഞ്ഞിക്കുഴി, റെയിൽവേ സ്റ്റേഷൻ എന്നിവിടങ്ങളിലെ ഏഴു ഹോട്ടലുകളിൽ ഇന്നു രാവിലെയാണ് നഗരസഭ അധികൃതർ പരിശോധന നടത്തിയത്. ദിവസങ്ങൾ പഴക്കമുള്ള ചപ്പാത്തി, ചിക്കൻ, ചോറ്, ബീഫ്കറി, മീൻ കറി, വെജിറ്റബിൾ കറികൾ എന്നിവയാണ് പിടികൂടിയത്. ആഴ്ചകളോളം പഴക്കമുള്ള എണ്ണയും പിടികൂടി. പരിശോധന നടത്തിയ ഹോട്ടലുകളിൽ പണിയെടുക്കുന്ന ഇതരസംസ്‌ഥാന തൊഴിലാളികൾക്ക് ഹെൽത്ത് കാർഡില്ലെന്നും ആരോഗ്യ വിഭാഗം അധികൃതർ പറഞ്ഞു.

തൊഴിലാളികൾക്ക് അടിയന്തരമായി മെഡിക്കൽ പരിശോധന നടത്തി ഹെൽത്ത് കാർഡ് എടുക്കണമെന്നു നിർദേശിച്ചതായും ഹോട്ടലുകൾക്കെതിരെ നോട്ടീസ് നൽകിയതായും ആരോഗ്യ വിഭാഗം ഉദ്യോഗസ്‌ഥർ പറഞ്ഞു. പരിശോധനയ്ക്ക് ഹെൽത്ത് ഇൻസ്പെക്്ടർ ആറ്റ്ലി പി.ജോൺ, ജൂണിയർ ഹെൽത്ത് ഇൻസ്പെക്്ടർ എം. സുനിൽ എന്നിവർ നേതൃത്വം നൽകി.
Rashtra Deepika LTD
Copyright @ 2015 , Rashtra Deepika Ltd.