യു​എ​ഫ്സി ഫു​ട്ബോ​ൾ മേ​ള ഒ​ക്ടോ​ബ​റി​ൽ
Monday, June 11, 2018 10:22 PM IST
ദ​മാം : വ​ർ​ഷം​തോ​റും ഫു​ട്ബോ​ൾ മേ​ള​ക​ൾ സം​ഘ​ടി​പ്പി​ക്കാ​റു​ള്ള അ​ൽ കോ​ബാ​ർ യുണൈറ്റ​ഡ് ഫു​ട്ബോ​ൾ ക്ല​ബി​ന്‍റെ ഈ ​വ​ർ​ഷ​ത്തെ ഫു​ട്ബോ​ൾ മേ​ള ഒ​ക്ടോ​ബ​ർ ആ​ദ്യ​വാ​രം സം​ഘ​ടി​പ്പി​ക്കും. അ​ന്താ​രാ​ഷ്ട്ര നി​ല​വാ​ര​മു​ള്ള സ്റ്റേ​ഡി​യ​ത്തി​ൽ അ​ര​ങ്ങേ​റു​ന്ന ഫു​ട്ബോ​ൾ മേ​ള ദ​മാം ഇ​ന്ത്യ​ൻ ഫു​ട്ബോ​ൾ അ​സോ​സി​യേ​ഷ​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ ക്ല​ബി​ന്‍റെ പ​ത്താം വാ​ർ​ഷി​ക​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

യു​എ​സ്ജി ബോ​റ​ൽ ക​ന്പ​നി മേ​ള​യു​ടെ മു​ഖ്യ പ്രാ​യോ​ജ​ക​രാ​വും. ടൂ​ർ​ണ​മെ​ന്‍റി​ന്‍റെ ബ്രോ​ഷ​ർ പ്ര​കാ​ശ​നം ദാ​ദാ​ബാ​യ് ട്രാ​വ​ൽ​സ് ജ​ന​റ​ൽ മാ​നേ​ജ​ർ ഹാ​രി​സ് ശം​സു​ദ്ദീ​ൻ ക്ല​ബ് ചെ​യ​ർ​മാ​ൻ രാ​ജു കെ. ​ലു​ക്കാ​സി​ന് ന​ൽ​കി നി​ർ​വ​ഹി​ച്ചു. മു​ഹ​മ്മ​ദ് നി​ഷാ​ദ്, ഷ​മീം, ആ​ശി മൊ​ഗ്രാ​ൾ, സി. ​അ​ബ്ദു​ൽ റ​സാ​ക്, റ​ഷീ​ദ് മ​ന​മാ​റി, ഷ​ബീ​ർ ആ​ക്കോ​ട്, ഷ​ബീ​ർ അ​ബ്ദു​ള്ള, ശി​ഹാ​ബ് നി​ലു, ശ​രീ​ഫ് മാ​ണൂ​ർ, നൗ​ശാ​ദ് അ​ല​ന​ല്ലൂ​ർ, അ​ഷ്റ​ഫ് ത​ല​പ്പു​ഴ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു. കി​ഡ്നി രോ​ഗം ബാ​ധി​ച്ച നി​ർ​ധ​ന​യാ​യ യു​വ​തി​ക്കു​ള്ള ക്ല​ബ് സ​മാ​ഹ​രി​ച്ച ധ​ന​സ​ഹാ​യം യോ​ഗ​ത്തി​ൽ വ​ച്ചു കൈ​മാ​റി. ജാ​സിം, ന​സീം, ഫൈ​സ​ൽ, മാ​ത്യു തോ​മ​സ്, റി​യാ​സ് എ​ട​ത്ത​നാ​ട്ടു​ക​ര എ​ന്നി​വ​ർ പ​രി​പാ​ടി​ക്ക് നേ​ത്യ​ത്വം ന​ൽ​കി.

റി​പ്പോ​ർ​ട്ട്: അ​നി​ൽ കു​റി​ച്ചി​മു​ട്ടം