കേ​ര​ള റോ​യ​ൽ​സ് ക്രി​ക്ക​റ്റ് ക്ല​ബി​ന്‍റെ ഇ​ഫ്താ​ർ സം​ഗ​മം
Monday, June 11, 2018 10:36 PM IST
ജി​ദ്ദ: ജി​ദ്ദ​യി​ലെ ക്രി​ക്ക​റ്റ് പ്രേ​മി​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ കേ​ര​ള റോ​യ​ൽ​സ് ക്രി​ക്ക​റ്റ് ക്ല​ബി​ന്‍റെ ഇ​ഫ്താ​ർ പ്ര​വ​ർ​ത്ത​ക​ർ​ക്ക് വേ​റി​ട്ടൊ​രു അ​നു​ഭ​വ​മാ​യി. മ​ല​യാ​ളി​ക​ളും അ​ല്ലാ​ത്ത​വ​രും വി​ദേ​ശി​ക​ളു​മാ​യി നൂ​റു ക​ണ​ക്കി​ന് പേ​ർ സം​ഗ​മ​ത്തി​ൽ പ​ങ്കെ​ടു​ത്തു.

ക്ല​ബ് അം​ഗം അ​ലി പാ​ല​യി​ൽ ത​ന്‍റെ സ്പോ​ണ്‍​സ​ർ ഖാ​ലി​ദ് മു​ഹ​മ്മ​ദ് ക​ഹ്താ​നി​യു​ടെ​യും കു​ടും​ബാം​ഗ​ങ്ങ​ളു​ടെ​യും നി​റ സാ​ന്നി​ധ്യ​ത്തി​ൽ ബ​ഹ​റ​ഹ​ദ്ദ​യി​ലെ ഗ​സ്റ്റ് ഹൗ​സി​ൽ സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​യി​ൽ നി​ര​വ​ധി സ്വ​ദേ​ശി​ക​ള​ട​ക്കം പ​ങ്കെ​ടു​ത്ത​പ്പോ​ൾ സം​ഗ​മം വ്യ​ത്യ​സ്ത​മാ​യ ഒ​ര​നു​ഭ​വ​മാ​ണ് ന​ൽ​കി​യ​ത്.

അ​ബ്ദു​ല്ല ക​ഹ്താ​നി സ്വാ​ഗ​ത പ്ര​സം​ഗം ന​ട​ത്തി. അ​റേ​ബ്യ​ൻ വി​ഭ​വ​ങ്ങ​ൾ കൊ​ണ്ട് സ​മൃ​ദ്ധ​മാ​യ ഇ​ഫ്താ​ർ സം​ഗ​മ​ത്തി​ൽ ത​ന്‍റെ സ്വ​ന്തം ഒ​ട്ട​ക ഫാ​മി​ൽ നി​ന്നും എ​ത്തി​ച്ച ഒ​ട്ട​ക പാ​ൽ എ​ല്ലാ അം​ഗ​ങ്ങ​ളെ​യും കു​ടി​പ്പി​ക്കാ​ൻ മ​ത്സ​രി​ച്ചു. ക്ല​ബ് അം​ഗ​ങ്ങ​ൾ ത​യാ​റാ​ക്കി​യ മ​ല​ബാ​ർ ബി​രി​യാ​ണി​യും ഇ​ഫ്താ​ർ സ​ൽ​ക്കാ​ര​ത്തി​ന് മാ​റ്റു​കൂ​ട്ടി. ക്ല​ബ് ര​ക്ഷാ​ധി​കാ​രി മു​ജീ​ബ് റ​ഹ്മാ​ൻ ചേ​റൂ​ർ , മു​ജീ​ബ് മെ​ഡി​ക്കോ, മ​ൻ​സൂ​ർ കു​ന്നും​പു​റം, സ​ഫീ​ർ മോ​ങ്ങം, അ​ലി പാ​ല​യി​ൽ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

റി​പ്പോ​ർ​ട്ട് : കെ.​ടി. മു​സ്ത​ഫ പെ​രു​വ​ള്ളൂ​ർ