കു​വൈ​ത്തി​ൽ പെ​രു​ന്നാ​ൾ അ​വ​ധി പ്ര​ഖ്യാ​പി​ച്ചു
Tuesday, June 12, 2018 4:57 PM IST
കു​വൈ​ത്ത് സി​റ്റി : ചെ​റി​യ പെ​രു​ന്നാ​ൾ അ​വ​ധി കു​വൈ​ത്ത് സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ചു. എ​ല്ലാ മ​ന്ത്രാ​ല​യ​ങ്ങ​ൾ​ക്കും വി​വി​ധ സ​ർ​ക്കാ​ർ ഓ​ഫി​സു​ക​ൾ​ക്കും ജൂ​ണ്‍ 15 വെ​ള്ളി​ഴാ​യ്ച മു​ത​ൽ 18 തി​ങ്ക​ൾ വ​രെ​യാ​യി​രി​ക്കും അ​വ​ധി. പെ​രു​ന്നാ​ൾ വെ​ള്ളി​ഴാ​യ്ച്ച​യാ​യാ​ലും ശ​നി​യാ​ഴ്ച​യാ​യാ​ലും ചൊ​വ്വാ​ഴ്ച പ്ര​വ​ർ​ത്തി ദി​വ​സ​മാ​യി​രി​ക്കു​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. വാ​രാ​ന്ത്യ അ​വ​ധി​യ​ട​ക്കം നാ​ല് ദി​വ​സ​മാ​യി​രി​ക്കും അ​വ​ധി ല​ഭി​ക്കു​ക. തൊ​ഴി​ലു​ട​മ​യെ ആ​ശ്ര​യി​ച്ചാ​യി​രി​ക്കും സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളി​ലെ അ​വ​ധി പ്ര​ഖ്യാ​പി​ക്കു​ക.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ