വിശ്വാസി സമൂഹം ചെറിയ പെരുന്നാൾ ആഘോഷിച്ചു
Friday, June 15, 2018 10:12 PM IST
ദുബായ്: റംസാൻ മാസം ഒന്നിച്ചു ആരംഭിച്ച് അനുഷ്ഠിച്ചതു പോലെ ഈ​​​ദു​​​ൽ ഫി​​​ത്തറും കേരളവും ഗൾഫ് രാജ്യങ്ങളും ഒരേ ദിവസം ആഘോഷിച്ചു. വ്രതകാലം നൽകിയ നന്മയുടെ കരുത്തുമായി വിശ്വാസി സമൂഹം പെരുന്നാൾ ആഘോഷിച്ചു.

അൽഐനിലെ ജബൽ ഹഫീത്തിൽ ശവ്വാൽ മാസപ്പിറവി ദർശിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് യുഎഇ നീതി കാര്യ മന്ത്രാലയത്തിെന്‍റെ ചന്ദ്രപ്പിറവി ദർശന സമിതി പെരുന്നാൾ ഉറപ്പിച്ചത്. ബഹ്റൈൻ ഒൗഖാഫ് പെരുന്നാൾ പ്രഖ്യാപിച്ചതോടെ നാടെങ്ങും പെരുന്നാൾ ആഘോഷത്തിലായി. സൗദി, യുഎഇ, ഖത്തർ, ബഹ്റൈൻ, ഒമാൻ, കുവൈത്ത് തുടങ്ങി എല്ലാ ഗൾഫ് രാജ്യങ്ങളിലും മാസപിറവി കണ്ടതിനെ തുടർന്നു വെള്ളിയാഴ്ച തന്നെയാണ് ചെറിയപെരുന്നാൾ ആഘോഷിച്ചത്.

യുഎഇ ഒൗഖാഫിന്‍റെ നേതൃത്വത്തിൽ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ഒരുക്കിയ ഈദ്ഗാഹുകൾക്ക് പുറമെ മലയാളികളുടേതായി രണ്ട് ഈദ്ഗാഹുകൾ സംഘടിപ്പിച്ചിരുന്നു. ദുബായ് അൽമനാർ ഖുർആൻ സ്റ്റഡി സെന്‍ററിലെ ഈദ്ഗാഹിന് മൗലവി അബ്ദുസലാം മോങ്ങം നേതൃത്വം നൽകി. ഷാർജയിൽ നടന്ന മലയാളി ഈദ്ഗാഹിന് ഹുസൈൻ സലഫി നേതൃത്വം നൽകി. സ്ത്രീകളും കുട്ടികളുമടക്കം നൂറുകണക്കിന് പേർ രാവിലെ തന്നെ ഈദുഗാഹുകളിലെത്തി.