റംസാന്‍ നിലാവ് 2018 ക്വിസ് മത്സരം സംഘടിപ്പിച്ചു
Sunday, June 17, 2018 4:21 PM IST
കാസര്‍കോട് : തളങ്കര ബാങ്കോട് മില്ലില്‍ ഫാമിലി വാട്‌സ്ആപ് ഗ്രൂപ്പില്‍ ഖത്തറിലെ മില്ലില്‍ ഖത്തറീസ് കൂട്ടായ്മ മില്ലില്‍ ഫാമിലി റംസാന്‍ നിലാവ് 2018 ക്വിസ് മത്സരം സംഘടിപ്പിച്ചു.

നാലു ഘട്ടങ്ങളിലായി ഒരു മാസം നീണ്ടുനിന്ന മത്സരത്തില്‍ നൂറോളം അംഗങ്ങള്‍ പങ്കെടുത്തു. . മുതിര്‍ന്നവര്‍ക്കുള്ള ക്വിസ് മത്സരവും രണ്ടു മാസം പ്രായമുള്ള പിഞ്ചു കുഞ്ഞുങ്ങള്‍ മുതല്‍ പതിമൂന്ന് വയസ് വരെയുള്ളവര്‍ക്കായുള്ള ഖുര്‍ആന്‍ പാരായണം, സ്വലാത്ത് ചൊല്ലല്‍ എന്നീ മത്സരവും നടന്നു. പിഞ്ചു കുഞ്ഞുങ്ങളുടെ വീഡിയോ പുഞ്ചിരി മത്സരം റംസാന്‍ നിലാവിന് മാറ്റ്കൂട്ടി.

മത്സര വിജയികളെ മില്ലില്‍ ചാരിറ്റി ട്രസ്റ്റ് മാനേജിങ് ഡയറക്ടര്‍ എം ലുഖ്മാനുല്‍ ഹക്കീം ഡയറക്ടര്‍ എം അബ്ദുല്‍ റഹിമാന്‍ എന്നിവര്‍ പ്രഖ്യാപിച്ചു. ക്വിസ് മത്സരം ഒന്നാം സ്ഥാനം സര്‍ഫീന അബ്ദുല്ല രണ്ടാം സ്ഥാനം സമീന അസ്‌ലം മൂന്നാം സ്ഥാനം നിലോഫര്‍ നുഹ്മാന്‍ എന്നിവര്‍ കരസ്ഥമാക്കി.

വിവിധ മത്സരത്തില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനം നേടിയ കുട്ടികള്‍ ഒന്നാം സ്ഥാനം സയ്ദ് മൊയ്തീന്‍, നസാഹ് മറിയംബി, നുസ നുഹ്മാന്‍, ഫര്‍ഹാന്‍ സഫരിയ, മുഹാസ് റംല രണ്ടാം സ്ഥാനം മുസ്‌ന റംല, നാസ്മിന്‍ മറിയംബി, ലാസിം ലത്തീഫ്, ലബീബ് ലുഖ്മാന്‍ മൂന്നാം സ്ഥാനം ഫാസില്‍ മുസ്തഫ, ലിയാന ലത്തീഫ്, സെയ്‌നബ് മഹനാസ്, റുഖ്യ മൊയ്തീന്‍ ഫിസ മുസ്തഫ, നഷ സക്കീന എന്നിവര്‍ വിജയികള്‍ക്കുള്ള ക്യാഷ് അവാര്‍ഡും സമ്മാനവും ഉടന്‍ വിതരണം ചെയ്യുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

മില്ലില്‍ ഖത്തറീസ് റംസാന്‍ നിലാവ് കോര്‍ഡിനേറ്റര്‍ നുഹ്മാന്‍ അബ്ദുല്ല, അംഗങ്ങളായ മന്‍സൂര്‍, സബീല്‍, മര്‍സൂഖ്, ലുനൈഫ്, അക്ബര്‍ ,ഷഫീഖ്, മുനവ്വര്‍ എന്നിവര്‍ നേതൃത്വം നല്‍കി