ഇസ് ലാഹി സെൻറർ പെരുന്നാൾ ആഘോഷിച്ചു
Monday, June 18, 2018 11:40 PM IST
കുവൈത്ത് : കുവൈത്ത് ഒൗക്കാഫ് മതകാര്യവകുപ്പിന്‍റെ കീഴിൽ ഇന്ത്യൻ ഇസ്ലാഹി സെന്‍റർ വിവിധ പള്ളികളിൽ ചെറിയ പെരുന്നാൾ നമസ്കാരം സംഘടിപ്പിച്ചു.

ബന്ധങ്ങളെ കൂടുതൽ ശക്തിയോടെ സുദൃഢമാക്കാനും ഇന്നത്തെ അശാന്തി നിറഞ്ഞ മേഖലകളെ കണ്ടെത്തി യുക്തമായി സമീപിച്ച് സാഹോദര്യവും സംസ്കരണവും സ്ഥാപിക്കാൻ സമൂഹം തയാറാവണമെന്ന് ഖതീബുമാർ സൂചിപ്പിച്ചു.

മലയാളം ഖുതുബ നടക്കുന്ന സബാഹിയ ത്വിഫ്ല അസഹബി പള്ളിയിൽ പെരുന്നാൾ നമസ്കാരത്തിനും ഖുതുബക്കും സയിദ് അബ്ദുറഹ്മാൻ തങ്ങൾ നേതൃത്വം നൽകി.

ജഹ്റ അൽ മുഅ്തസിം പള്ളിയിൽ സിദ്ധീഖ് മദനിയും മങ്കഫിലെ ഫാത്വിമ അൽഅജ്മി പള്ളിയിൽ അബ്ദുന്നാസർ മുട്ടിലും മെഹ്ബൂലയിലെ നാസർ സ്പോർട്സ് പള്ളിയിൽ ഷാനിബ് വടകരയും നേതൃത്വം നൽകി.

റിപ്പോർട്ട്: സലിം കോട്ടയിൽ