ഒഎൻസിപി കുവൈറ്റിന്‍റെ നേതൃത്വത്തിൽ എൻസിപി സ്ഥാപക ദിനാചരണവും യാത്രയപ്പും
Monday, June 18, 2018 11:43 PM IST
കുവൈത്ത്: ഓവർസീസ് എൻസിപി കുവൈറ്റിന്‍റെ നേതൃത്വത്തിൽ എൻസിപി സ്ഥാപകദിനാചരണവും കുവൈറ്റിലെ സേവനം അവസാനിച്ച് യുഎ ഇ ലേക്ക് പോകുന്ന ദേശീയ ജനറൽ സെക്രട്ടറി ജിയോ ടോമിക്ക് യാത്രയപ്പും സംഘടിപ്പിച്ചു.

ജൂണ്‍ 10ന് അബാസിയ പോപ്പിൻസ് ഹാളിൽ നടന്ന ചടങ്ങിൽ ഓവർസീസ് എൻസിപി ദേശീയ പ്രസിഡന്‍റും ലോക കേരള സഭാംഗവുമായ ബാബു ഫ്രാൻസീസ് മതേതരത്വ സന്ദേശം നൽകി, എക്സിക്യൂട്ടീവ് അംഗങ്ങളായ ബ്രൈറ്റ് വർഗീസ് സ്വാഗതവും ജിജോ ജോസ്, സൂരജ് പൊന്നേത്ത്, നോബിൾ ജോസ്, എസ്. ശ്രീധരൻ, ഭാസ്കരൻ തേവർ, പ്രകാശ് ജാദവ്, ജോഫി മുട്ടത്ത് എന്നിവർ ആശംസകൾ നേർന്നു. ചടങ്ങിൽ ജിയോ ടോമിക്ക് ഫലകവും ഉപഹാരവും നൽകി ആദരിച്ചു. മധുരം വിതരണവും നടന്നു.

റിപ്പോർട്ട്: സലിം കോട്ടയിൽ