തറവാട് കുടുംബ കൂട്ടായ്മ 2018- 19 കാലയളവിലേക്കുള്ള ചാരിറ്റി കമ്മിറ്റി സാരഥികളെ തെരഞ്ഞെടുത്തു
Monday, June 18, 2018 11:45 PM IST
ദമാം: അശരണര്‍ക്കും ആലംബഹീനര്‍ക്കും ഒരു കൈത്താങ്ങായി/സ്‌നേഹസ്പര്‍ശമായി റിയാദിലെ തറവാട് കുടുംബ കൂട്ടായ്മ പതിമൂന്നാം വര്‍ഷത്തേക്കുള്ള ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കു രൂപം നല്‍കി.

2018 -19 കാലയളവിലേക്കുള്ള തറവാടിന്റെ ജീവകാരുണ്യ പ്രവത്തനങ്ങള്‍ക്കായി അറക്കല്‍ ബൈജു സേവ്യറിന്റെ നേതൃത്വത്തില്‍ അഞ്ചംഗ കമ്മിറ്റിയെ ജൂണ്‍ ഒന്നിനു നടന്ന ജനറല്‍ ബോഡി തെരഞ്ഞെടുത്തു. ജയപ്രകാശ്, അജയഘോഷ്, ബാബു പൊറ്റക്കാട്, റഷീദ് എന്നിവരാണ് മറ്റു കമ്മിറ്റി അംഗങ്ങള്‍.

അന്നേ ദിവസം നടന്ന ജനറല്‍ ബോഡിയില്‍വെച്ച് സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസിലെ പരീക്ഷയില്‍ ഉന്നത വിജയം കൈവരിച്ച അര്‍ജുന്‍ രമേഷ്, നെവിന്‍ ശശി, ഗ്രീഷ്മ പ്രമോദ് എന്നിവരെയും പത്താം ക്ലാസ് പരീക്ഷയില്‍ ഉന്നത വിജയം കൈവരിച്ച അലന്‍ സേവിയര്‍ അറക്കല്‍ , അതുല ത്യാഗരാജന്‍, നന്ദന ജോയ് എന്നിവരെയും പുരസ്‌കാരങ്ങള്‍ നല്‍കി തറവാട് ആദരിച്ചു.

റിപ്പോർട്ട്: അനിൽ കുറിച്ചിമുട്ടം