റൈസിംഗ് സ്റ്റാർ ക്രിക്കറ്റ് ക്ലബ് ജേഴ്സി പ്രകാശനം ചെയ്തു
Friday, June 22, 2018 2:35 AM IST
കുവൈത്ത്: റൈസിംഗ് സ്റ്റാർ ക്രിക്കറ്റ് ക്ലബിന്‍റെ പുതിയ സീസണിലേക്കുള്ള ജേഴ്സി പ്രകാശനം ചെയ്തു. മംഗഫിലെ സംഗീത ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ടീം മാനേജർ ജോയ്സ് ജോസഫ് , ടീം കോഓർഡിനേറ്റർമാരായ സി.വി. ബിജു, അനീഷ് അക്ഷയ എന്നിവർക്കു നൽകിയാണ് പ്രകാശനം നിർവഹിച്ചത്.

എഴുപതോളം അംഗങ്ങൾ ഉള്ള ക്ലബ് കഴിഞ്ഞ 6 വർഷമായി കുവൈറ്റിലെ പ്രധാന ടൂർണമെന്‍റിൽ പങ്കെടുക്കുകയും കുവൈറ്റ് ക്രിക്കറ്റിന്‍റെ കീഴിൽ ഉള്ള കുവൈറ്റ് കേരളാ പ്രീമിയർ ലീഗ്, ഠഅഇഗ , സമ്മർ ലീഗ് തുടങ്ങി നിരവധി ടൂർണമെന്‍റുകളിൽ പങ്കാളിയുമാണ്.

ടീം മാനേജർ ജോയ്സ് ജോസഫ് അധ്യക്ഷത വഹിച്ച യോഗത്തിൽ ലിനു രാജൻ, അൻസാരി പാലോട്, പ്രദീപ് കുമാർ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. റൈസിംഗ് സ്റ്റാർ സിൽവർ ടീം ക്യാപ്റ്റൻ വിപിൻ മങ്ങാട്ട് സ്വാഗതവും കണ്‍വീനർ താരിഖ് ഒമർ വയലിൽ നന്ദിയും പറഞ്ഞു.

റിപ്പോർട്ട് : സലിം കോട്ടയിൽ