ചിൽഡ്രൻസ് ക്യുഎച്ച്എൽസി: നാല് പേർക്ക് ഒന്നാം റാങ്ക് പങ്കിട്ടു
Friday, June 22, 2018 8:35 PM IST
റിയാദ് : റിയാദ് ഇസ്ലാഹി സെന്േ‍റഴ്സ് കോഓർഡിനേഷൻ കമ്മിറ്റി (ആർഐസി സി) സുൽത്താന കാൾ ആൻഡ് ഗൈഡൻസ് സെന്‍ററുമായി സഹകരിച്ചു ദേശീയാടിസ്ഥാനത്തിൽ നടത്തിവരുന്ന ഖുർആൻ ഹദീസ് ലേർണിംഗ് കോഴ്സിന്‍റെ നാലാം ഘട്ട ചിൽഡ്രൻസ് പരീക്ഷാഫലം പ്രഖ്യാപിച്ചു.

മേയ് 5 നു കേരളത്തിലെ 13 കേന്ദ്രങ്ങളിലും 11 നു സൗദിയിലെ 33 കേന്ദ്രങ്ങളിലും നടന്ന പരീക്ഷയിൽ നാലുപേർ ഒന്നാം റാങ്കിനർഹരായി.

സൗദി വിഭാഗത്തിൽ ജുബൈൽ ഇന്ത്യൻ എംബസി സ്കൂൾ ഒന്പതാം ക്ലാസ് വിദ്യാർഥിനിയും കരുനാഗപ്പള്ളിയിലെ സലിം - സന ദന്പതികളുടെ പുത്രിയുമായ സൈന, ജിദ്ദയിൽ പ്ലസ് വണ്‍ വിദ്യാർഥിനിയും തലശേരി സ്വദേശികളായ റഫീഖ് സൈബ -കൗസർ ദന്പതികളുടെ പുത്രിയുമായ മറിയം, റിയാദിലെ അൽആലിയ ഇന്‍റർനാഷണൽ സ്കൂൾ ഒന്പതാം ക്ലാസ് വിദ്യാർഥിനിയും അടിവാരത്തെ ബഷീർ കുപ്പോടൻ - ഷബ്ന ദന്പതികളുടെ പുത്രിയുമായ ഫാത്തിമ സഹ്റ എന്നിവർ ഒന്നാം റാങ്ക് പങ്കിട്ടു.

റിയാദ് ഇന്ത്യൻ സ്കൂൾ വിദ്യാർഥിനിയും കോഴിക്കോട് ഷാനിദ് - ഡോ. ആമിന ദന്പതികളുടെ പുത്രിയുമായ ഇശൽ, ഏഴാം ക്ലാസ് വിദ്യാർഥിനിയും ഒന്നാം റാങ്ക് ലഭിച്ച മർയമിന്‍റെ സഹോദരിയുമായ ഫാത്തിമ റഫീഖ് എന്നിവർ രണ്ടാം റാങ്കിനർഹരായി. ജിദ്ദ എംബസി സ്കൂൾ പ്ലസ്ടു വിദ്യാർഥിനിയും പുളിക്കൽ സിയംകണ്ടത്തെ സുനീർ ഹസ്ബിത ദന്പതികളുടെ പുത്രിയുമായ നദാ സുനീർ മൂന്നാം റാങ്ക് കരസ്ഥമാക്കി.

അദ്നാൻ നവാസ്, മജ്മഅ (നാലാം റാങ്ക്), ഷാഫിയ ശസിൻ, ഹാഫർ അൽ ബാത്തിൻ, ഖദീജ മനാൽ, അബഹ (അഞ്ചാം റാങ്ക്), നിയ്യ സുനീർ ജിദ്ദ, നിമ സുനീർ ജിദ്ദ, ഫാത്തിമ മുഹമ്മദ് ജിദ്ദ, ആയിഷ അഫ ഖമീസ് (ആറാം റാങ്ക്), ഇസ്മായിൽ മുഹമ്മദ് ജിദ്ദ, ലിയാ നൗഷിൻ റിയാദ് (ഏഴാം റാങ്ക്), വസീം അൻവർ റിയാദ്, മുഹമ്മദ് കുഞ്ഞാലി, മദീന, വസീം മുഹമ്മദലി ജിദ്ദ (എട്ടാം റാങ്ക്), സിനാൻ ഷമീർ മജ്മഅ (ഒന്പതാം റാങ്ക്), മുഹമ്മദ് അബ്ദുൽ ഗവി, മദീന, നശ്വ മറിയം ഖമീസ്, അഹ്മദ് യസീദ്, മദീന (പത്താം റാങ്ക്) എന്നിവർ ഉന്നത വിജയം നേടി.

കേരള വിഭാഗത്തിൽ തിരുവനന്തപുരം മണ്‍വിള ഭവാൻ വിദ്യാമന്ദിർ സ്കൂൾ വിദ്യാർഥിനിയും സകീർ ബാബു- ഷമീന ദന്പതികളുടെ പുത്രിയുമായ ഹൈഫ ശകീർ ഒന്നാം റാങ്ക് കരസ്ഥമാക്കി. തൃശൂർ വെങ്കിടങ്ങ് സല്സബീലിലെ പ്ലസ്വണ്‍ വിദ്യാർഥിനിയും യഹ്യ കൊച്ചി - ജാസ്മിൻ ദന്പതികളുടെ പുത്രിയായ സുമൈറ യഹ്യ രണ്ടാം റാങ്കും സുമൈറയുടെ സഹോദരിയും കൊച്ചി പനയപ്പള്ളി ഓറിയന്‍റൽ സ്കൂൾ വിദ്യാർഥിനിയുമായ അറഫാ യഹ്യ മൂന്നാം റാങ്കും കരസ്ഥമാക്കി.

റയാൻ യഹ്യ, കൊച്ചി (നാലാം റാങ്ക്), സംറീൻ ഫാത്തിമ, തൊടുപുഴ സെന്‍റർ (അഞ്ചാം റാങ്ക്), ഇബ്തിസാം മുഹമ്മദലി കോഴിക്കോട് സെന്‍റർ (ആറാം റാങ്ക്), അനീസ് മുഹമ്മദ്, തൊടുപുഴ, ഹനീന സുധീർ വള്ളക്കടവ് സെന്‍റർ (ഏഴാം റാങ്ക്) ആസിയ സാലി കൊച്ചി സെന്‍റർ (എട്ടാം റാങ്ക്), ഫർഹാന മുഹമ്മദ്, കരുനാഗപ്പള്ളി സെന്‍റർ, ഫാത്തിമ വള്ളക്കടവ് സെന്‍റർ (ഒന്പതാം റാങ്ക്), ഫായിസ് മുഹമ്മദ്, കരുനാഗപ്പള്ളി സെന്‍റർ, നാജിയ കോട്ടക്കൽ സെന്‍റർ (പത്താം റാങ്ക്) എന്നിവർ കൂടുതൽ മാർക്ക് വാങ്ങി ഉന്നതവിജയം നേടി.

ക്യുഎച്ച്എൽസി മുതിർന്നവർക്കായി നടത്തിയ പരീക്ഷയുടെ ഫലം നേരത്തെ പ്രസിദ്ധപ്പെടുത്തിയിരുന്നു. അഞ്ചാം ഘട്ടത്തിന്‍റെ ഒൗദ്യോഗികമായ തുടക്കം ജൂലൈ ഒന്നിന് ആരംഭിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.