ഡബ്ല്യുഎംസി ബഹറിൻ പ്രൊവിൻസ് മൈലാഞ്ചി രാവ് സംഘടിപ്പിച്ചു
Saturday, June 30, 2018 6:38 PM IST
മനാമ: വേൾഡ് മലയാളി കൗണ്‍സിൽ ബഹറിൻ പ്രൊവിൻസ് മൈലാഞ്ചി രാവ് എന്ന പേരിൽ സംഘടിപ്പിച്ച ഈദ് ആഘോഷവും, സ്നേഹസംഗമവും വേറിട്ട അനുഭവമായി.

ആഘോഷത്തോടനുബന്ധിച്ചു നടത്തിയ മാപ്പിളപ്പാട്ട് മത്സരത്തിൽ ജൂണിയർ വിഭാഗത്തിൽ അതുൽ കൃഷ്ണ ഒന്നാം സ്ഥാനവും ശ്രേയ ഗോപകുമാർ രണ്ടാം സ്ഥാനവും അമേദ്യ റിലീഷ്, പ്രാർത്ഥന രാജ് എന്നിവർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. സീനിയർ വിഭാഗത്തിൽ ഷിൽസ റിലീഷ് ഒന്നാം സ്ഥാനവും ഷാഹിന ഫൈസൽ രണ്ടാം സ്ഥാനവും സ്വന്തമാക്കി.

മൈലാഞ്ചി ഇടീൽ മത്സരത്തിൽ അർപ്പണ പ്രമോദ് ഒന്നാം സ്ഥാനവും ഷിൽസ റിലീഷ് രണ്ടാം സ്ഥാനവും റീന രാജീവ്, മീനാക്ഷി ഉദയ് എന്നിവർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

ബഹറിൻ പ്രൊവിൻസ് പ്രസിഡന്‍റ് എഫ്.എം.ഫൈസൽ അധക്ഷത വഹിച്ച യോഗത്തിൽ ലേഡീസ് വിംഗ് പ്രസിഡന്‍റ് ടി.ടി. വിൽസണ്‍ സ്വാഗതവും സെക്രട്ടറി ഷൈലജ ദേവി നന്ദിയും പറഞ്ഞു. ഫ്രണ്ട്സ് സോഷ്യൽ പ്രതിനിധി സയ്ദ് റഹ്മാൻ ഈദ് സൗഹൃദ സന്ദേശം നൽകി. കെസിഎ പ്രസിഡന്‍റ് സേവി മാത്തുണ്ണി ആശംസകൾ നേർന്നു സംസാരിച്ചു. മൃദുല ബാലചന്ദ്രൻ, ബിജു മലയിൽ, ജഗത് കൃഷ്ണകുമാർ, ബാലചന്ദ്രൻ കുന്നത്ത്, ഷൈനി നിതൃൻ, ജൂലിയറ്റ് തോമസ്, ലീബാ രാജേഷ്, സതി വിശ്വനാഥ്, വിജി രവി, ജസി കലാം, ശ്രീജിത്ത് ഫറോക്ക്, അഞ്ജു ശിവദാസ്, ശരവൻ എന്നിവർ നേതൃത്വം നൽകി.