"ഇസ് ലാഹി പ്രസ്ഥാനം ലക്ഷ്യമാക്കുന്നത് സാമൂഹിക നവോഥാനം'
Tuesday, July 3, 2018 1:01 AM IST
കുവൈത്ത് : സാമൂഹിക നവോഥാനമാണ് ഇസ്ലാഹി പ്രസ്ഥാനം ലക്ഷ്യമാക്കുന്നതെന്ന് പ്രമുഖ പണ്ഡിതനും എം.അബ്ദുസലാം സുല്ലമി ഫൌണ്ടേഷൻ കണ്‍വീനറുമായ അഹ്മദ് കുട്ടി മദനി എടവണ്ണ. ഇന്ത്യൻ ഇസ്ലാഹി സെന്‍റർ ജലീബ് ഐഐസി ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പ്രവർത്തക സംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കുറ്റമറ്റ ആദർശത്തിന്‍റെയും വിജ്ഞാനത്തിന്‍റെയും അടിത്തറയിൽ നിന്നു കൊണ്ടല്ലാതെ ഒരു സാമൂഹിക പരിവർത്തനവും സാധ്യമല്ല. ആത്മീയവും ഭൗതികവുമായ ശാസ്ത്ര സാങ്കേതികവിദ്യയുടെ വിസ്ഫോടനം നടന്നുകൊണ്ടിരിക്കുന്ന ഇക്കാലത്ത് വിശുദ്ധ ഖുർആനിന്‍റെ സമകാലിക വായന നടത്താൻ പര്യാപ്തമായ പുതിയ ഖുർആൻ വിവരണങ്ങൾ രചിക്കപ്പെടേണ്ടതുണ്ട്. വിശ്വാസി സമൂഹം വിജ്ഞാന ഉറവകളാകാൻ ഇനിയും പഠനത്തിനും ഗവേഷണത്തിനും സമയം കണ്ടെത്തണമെന്നും അഹ്മദ് കുട്ടി മദനി വിശദീകരിച്ചു.

ഇസ്ലാഹി സെൻറർ പ്രസിഡന്‍റ് ഇബ്രാഹിം കുട്ടി സലഫി അധ്യക്ഷത വഹിച്ച സംഗമത്തിൽ ജനറൽ സെക്രട്ടറി അബൂബക്കർ സിദ്ധീഖ് മദനി, അബ്ദുൽ അസീസ് സലഫി, ഫിറോസ് ചുങ്കത്തറ എന്നിവർ സംസാരിച്ചു.

റിപ്പോർട്ട്: സലിം കോട്ടയിൽ