ബെ​യ്ഷ് ഒ​ഐ​സി​സി ലീ​ഡ​ർ ജന്മ​ശ​താ​ബ്ദി ആ​ഘോ​ഷ​വും അ​നു​സ്മ​ര​ണ സ​മ്മേ​ള​ന​വും സം​ഘ​ടി​പ്പി​ച്ചു
Monday, July 9, 2018 3:22 AM IST
ബെ​യ്ഷ് : ബെ​യ്ഷ് ഒ​ഐ​സി​സി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ന്ന ലീ​ഡ​ർ കെ. ​ക​ണാ​ക​ര​ൻ അ​നു​സ്മ​ര​ണ സ​മ്മേ​ള​നം ശ്ര​ദ്ധേ​യ​മാ​യി. ബെ​യ്ഷി​ലെ വി​വി​ധ സാ​മു​ഹ്യ പ്ര​വ​ർ​ത്ത​ക​രെ ഉ​ൾ​പ്പെ​ടു​ത്തി​യാ​യി​രു​ന്നു ആ​ഘോ​ഷം. യോ​ഗ​ത്തി​ൽ ബെ​യ്ഷ് ഒ​ഐ​സി​സി പ്ര​സി​ഡ​ന്‍റ് മ​ജീ​ദ് ചേ​റൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. രാ​ഷ്ട്രീ​യ​ത്തി​ൽ തൊ​ട്ട​തെ​ല്ലാം പൊ​ന്നാ​ക്കി​യ ലീ​ഡ​ർ ത​ന്‍റെ ഇ​ച്ഛാ ശ​ക്തി​യു​ടെ ക​രു​ത്ത് കൊ​ണ്ട് കേ​ര​ള​ത്തി​ന്‍റെ വി​ക​സ​ന മു​ഖഛാ​യ മാ​റ്റി​യെ​ന്ന് യോ​ഗം ഉദ്​ഘാ​ട​നം ചെ​യ്ത അ​ബ്ദു റ​ഹി​മാ​ൻ കു​റ്റി​ക്കാ​ട്ടി​ൽ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ജന്മശ​താ​ബ്ദി ആ​ഘോ​ഷം ഒ​ഐ​സി​സി ബെ​യ്ഷ് ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റ് മ​ജീ​ദ് ചേ​റൂ​രി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ക​ഐം​സി​സി ബെ​യ്ഷ് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് അ​ബ്ദു​ൽ റ​ഹ്മാ​ൻ കു​റ്റി​ക്കാ​ട്ടി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ദി​ലീ​പ് ക​ള​രി​ക്ക​മ​ണ്ണേ​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ജോ​ർ​ജ് ചേ​പ്പാ​ട​ൻ, സാ​ദി​ഖ​ലി​കോ​യി​സ​ൻ, ഷു​ക്കൂ​ർ കൊ​ടു​ങ്ങ​ല്ലൂ​ർ, അ​ബ്ദു​ൾ ല​ത്തീ​ഫ് മാ​ഹി, അ​സ്ഹ​റു​ദ്ദി​ൻ മാം​ഗ്ലൂ​ർ, അ​ബ്ദു​ൾ മ​ജീ​ദ്. സി.​കെ കു​ഞ്ഞി​മു​ഹ​മ്മ​ദ് മു​ന്നി​യൂ​ർ, അ​ലി വ​യ​നാ​ട് എ​ന്നി​വ​ർ സം​സാ​രി​ച്ചു.


റി​പ്പോ​ർ​ട്ട് : കെ.​ടി. മു​സ്ത​ഫ പെ​രു​വ​ള്ളൂ​ർ