ബോ​ധ​വ​ൽ​ക്ക​ര​ണ സെ​മി​നാ​ർ സം​ഘ​ടി​പ്പി​ച്ചു
Thursday, July 12, 2018 10:58 PM IST
കു​വൈ​ത്ത്: തൃ​ശൂ​ർ അ​സോ​സി​യേ​ഷ​ൻ ഓ​ഫ് കു​വൈ​റ്റ് സാ​മൂ​ഹി​ക​ക്ഷേ​മ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി, കു​വൈ​ത്തിലെ പ്ര​വാ​സി​ക​ൾ​ക്ക് വേ​ണ്ടി ന്ധ​ഹൃ​ദ​യാ​ഘാ​ത​വും പ്ര​തി​രോ​ധ​വും​ന്ധ ബോ​ധ​വ​ൽ​ക്ക​ര​ണ സെ​മി​നാ​ർ സം​ഘ​ടി​പ്പി​ച്ചു.

ജ​ഹ്റ എ​ക്സി​ർ മെ​ഡി​ക്ക​ൽ സ​ബ് സ്പെ​ഷ​ലി​റ്റി​സ് സെ​ന്‍റ​റി​ലെ പ്ര​ശ​സ്ത ഹൃ​ദ്രോ​ഗ വി​ദ​ഗ്ദ്ധ​ൻ ഡോ. ​ഹ​സ​ൻ അ​ലി ഖാ​ൻ സെ​മി​നാ​റി​നു നേ​തൃ​ത്വം ന​ൽ​കി. ഹൃ​ദ​യാ​ഘാ​തം വ​രാ​നു​ള്ള സാ​ഹ​ച​ര്യ​ങ്ങ​ളും ല​ക്ഷ​ണ​ങ്ങ​ളും മു​ൻ​ക​രു​ത​ലു​ക​ളും അ​തി​ന്‍റെ പ്ര​തി​രോ​ധ​വും ചി​കി​ത്സാ​രീ​തി​ക​ളെ കു​റി​ച്ചും വി​ശ​ദ​മാ​യി വി​വ​രി​ക്കു​ക​യും ചെ​യ്തു.

ജൂ​ലൈ 6 അ​ബാ​സി​യ യു​ണൈ​റ്റ​ഡ് ഇ​ന്ത്യ​ൻ സ്കൂ​ളി​ൽ 4.30 മു​ത​ൽ 7 വ​രെ ന​ട​ന്ന പ​രി​പാ​ടി​യി​ൽ കു​വൈ​ത്തി​ലെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ നി​ന്നു​ള്ള നി​ര​വ​ധി പ്ര​വാ​സി​ക​ൾ പ​ങ്കെ​ടു​ക്കു​ക​യു​ണ്ടാ​യി. അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ബി​ജു ക​ട​വി അ​ധ്യ​ക്ഷ​ത​യും സോ​ഷ്യ​ൽ വെ​ൽ​ഫ​യ​ർ ക​ണ്‍​വീ​ന​ർ പൗ​ലോ​സ് സ്വാ​ഗ​ത​വും ഡോ. ​ഹ​സ​ൻ അ​ലി ഖാ​ൻ ഉ​ദ്ഘാ​ട​ന​വും നി​ർ​വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി മ​നോ​ജ് കു​രും​ബ​യി​ൽ, വ​നി​താ​വേ​ദി ക​ണ്‍​വീ​ന​ർ ഷൈ​നി ഫ്രാ​ങ്ക് എ​ന്നി​വ​ർ ആ​ശം​സ​യും വൈ​സ് പ്ര​സി​ഡ​ന്‍റ് ഹേ​മ​ച​ന്ദ്ര​ൻ മ​ച്ചാ​ട് എ​ല്ലാ​വ​ർ​ക്കും ന​ന്ദി രേ​ഖ​പ്പെ​ടു​ത്തു​ക​യും ചെ​യ്തു.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ