ജിദ്ദയിൽ ഐ സി എഫ് / ആർ എസ് സി ജിദ്ദ സെൻട്രൽ കമ്മിറ്റി ബഹുജന സംഗമം സംഘടിപ്പിച്ചു
Monday, July 16, 2018 11:51 PM IST
ജിദ്ദ: ഈ വർഷത്തെ ഹജ്ജ് വോളന്‍റിയർ കോർ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ച് ജിദ്ദയിൽ ഐ സി എഫ് / ആർ എസ് സി ജിദ്ദ സെൻട്രൽ കമ്മിറ്റിക്ക് കീഴിൽ ബഹുജന സംഗമം സംഘടിപ്പിച്ചു.

ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നായി പരിശുദ്ധമായ ഹജ്ജ് കർമങ്ങൾക്കുവേണ്ടി പുണ്യഭൂമിലെത്തുന്ന ഹാജിമാർക്ക് കഴിഞ്ഞ 10 വർഷക്കാലമായി ആർ എസ് സി ഹജ്ജ് വോളണ്ടിയർ കോർ സ്തുത്യർഹമായ സേവനം ചെയ്തു വരുന്നു. ഇത്തവണയും സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി 1000 ത്തിലധികം പ്രത്യേക പരിശീലനം ലഭിച്ച വോളണ്ടിയർമാർ സേവനപാതയിൽ സജ്ജരാവാൻ വേണ്ട എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി സംഘാടകർ അറിയിച്ചു.

സമ്മേളനം ഐസിഎഫ് ചെയർമാൻ അബ്ദു റഹ്മാൻ മളാഹിരി ഉദ്ഘാടനം ചെയ്തു. മുൻ കാലങ്ങളിലെ വോളണ്ടിയർ സേവന അനുഭവങ്ങൾ പങ്ക് വച്ച് ഐ സി എഫ് സൻട്രൽ കമ്മിറ്റി മെന്പർ അബ്ദുൾ നാസർ അൻവരി മുഖ്യ പ്രഭാഷണം നടത്തി . ആർ എസ് സി ട്രെയിനിംഗ് സമിതി കണ്‍വീനർ അബ്ദുറഹ്മാൻ സഖാഫി അധ്യക്ഷത വഹിച്ചു മുഹ്സിൻ സഖാഫി, സൈനുൽ ആബിദീൻ തങ്ങൾ, അബ്ദുൽ ഖാദർ മാഷ്, നൗഫൽ കോടന്പുഴ തുടങ്ങിയവർ സംസാരിച്ചു. ഉഗ്രപുരം മുഹമ്മദ് സഖാഫി സ്വാഗതവും ആർ എസ് സി ജിദ്ദ സെൻട്രൽ സംഘടന കണ്‍വീനർ സാദിഖ് ചാലിയാർ നന്ദിയും പറഞ്ഞു.

റിപ്പോർട്ട് : കെ ടി മുസ്തഫ പെരുവള്ളൂർ