ബെയ്ഷ് ഒഐസിസി അപലപിച്ചു
Tuesday, July 17, 2018 12:02 AM IST
ബെയ്ഷ് : ബിജെപി ക്ക് തുടർഭരണം കിട്ടിയാൽ സംഭവിക്കാൻ പോകുന്ന വലിയ വിപത്തിനെ കുറിച്ചു ദീർഘ വീക്ഷണത്തോടെ രാജ്യത്തെ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയ ശശി തരൂർ എംപി യുടെ തിരുവനന്തപുരം ഓഫീസിൽ വർഗീയ ഫാസിസ്റ്റുകൾ കടന്നു കയറി കരി ഓയിൽ ഒഴിക്കുകയും തല്ലി തകർക്കുകയും ചെയ്ത സംഭവത്തിൽ ഒഐസിസി ജിസാൻ ബെയ്ഷ് കമ്മിറ്റി അപലപിച്ചു.

ഒരു ജനപ്രതിനിധിക്ക് ഇത്തരത്തിൽ രൂക്ഷമായ അനുഭവങ്ങളാണ് ബിജെപി വർഗീയ ഫാസിസ്റ്റുകളുടെ ഭാഗത്തു നിന്ന് ഉണ്ടാകുന്നതെങ്കിൽ ഇവർക്ക് ഭരണം കിട്ടിയാൽ സാധാരണക്കാർക്ക് വീടിനു പുറത്ത് ഇറങ്ങുന്നത്തിനുള്ള അവകാശങ്ങൾ വരെ നിക്ഷേധിക്കപ്പെടുന്ന അവസ്ഥഉണ്ടാകും.

നാലു വർഷത്തെ ഭരണകാലഘട്ടത്തിൽ തന്നെ ജനങ്ങൾ എന്ത് കഴിക്കണം, എന്ത് ധരിക്കണം, എന്നതൊക്കെ നിയന്ത്രിക്കുവാനും ദളിതരേയും മതന്യൂനപക്ഷങ്ങളെയും മർദ്ദിക്കുവാനും, കൊലപ്പെടുത്തുവാനും ബിജെപി വർഗീയ ഫാസിസ്റ്റുകൾ തയാറാക്കുന്പോൾ ശശി തരൂർ എംപി യുടെ പ്രസ്താവന ഭാരതീയ ജനതക്ക് ഒരു മുന്നറിയിപ്പ് തന്നെയാണ്. ഇത്തരത്തിൽ ഒരു പ്രസ്താവനയിലൂടെ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയ ശശി തരൂർ എംപിക്ക് എല്ലാവിധ അഭിനന്ദനങ്ങളും പിന്തുണയും ബെയ്ഷ് ഒഐസിസി കമ്മിറ്റി വാഗ്ദാനം ചെയ്തു.

റിപ്പോർട്ട് : കെ ടി മുസ്തഫ പെരുവള്ളൂർ