വെല്‍ഫെയര്‍ കേരള ഫര്‍വാനിയ മേഖല യാത്രയയപ്പ് നല്‍കി
Sunday, July 22, 2018 12:54 PM IST
ഫര്‍വാനിയ: നാട്ടിലേക്ക് സ്ഥിരതാമസത്തിനായി പോകുന്ന വെല്‍ഫെയര്‍ കേരള കുവൈത്ത് സ്ഥാപക നേതാക്കളിലൊരാളും മുന്‍ ഫഹാഹീല്‍ മേഖലാ പ്രസിഡന്റുമായ ദേവദത്തന് വെല്‍ഫെയര്‍ കേരള ഫര്‍വാനിയ മേഖല യാത്രയയപ്പ് നല്‍കി .

മേഖലാ സമിതി യോഗത്തില്‍ നടന്ന യാത്രയയപ്പു ചടങ്ങില്‍ പ്രസിഡന്റ് അബ്ദുല്‍ വാഹിദ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി നജ്മുദ്ധീന്‍ സ്വാഗതവും ട്രഷറര്‍ നിസാര്‍ മര്‍ജാന്‍ നന്ദിയും പറഞ്ഞു . കേന്ദ്ര സെക്രട്ടറി ഗിരീഷ് വയനാട് ജനസേവന കണ്‍വീനര്‍ ലായിക് അഹമദ് തുടങ്ങിയവര്‍ സംസാരിച്ചു. മീഡിയാ കണ്‍വീനര്‍ അഷ്‌റഫ് വാക്കത്ത് ഉപഹാരം കൈമാറി.ശേഷം കുവൈത്തിലെ തന്റെ അനുഭവങ്ങള്‍ വിവരിച്ച് ദേവദത്തന്റെ മറുപടി പ്രസംഗവും നടന്നു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍