ഹ​വ​ല്ലി മേ​ഖ​ല ആ​ദ​ർ​ശ സ​മ്മേ​ള​നം
Monday, July 23, 2018 9:58 PM IST
സാ​ൽ​മി​യ: "​സ​മ​സ്ത ആ​ദ​ർ​ശ വി​ശു​ദ്ധി​യു​ടെ നൂ​റു വ​ർ​ഷം​' എ​ന്ന പ്ര​മേ​യ​ത്തി​ൽ കു​വൈ​ത്ത് കേ​ര​ള ഇ​സ്ലാ​മി​ക് കൗ​ണ്‍​സി​ൽ ആ​ച​രി​ക്കു​ന്ന ആ​ദ​ർ​ശ കാ​ന്പ​യി​നോ​ട​നു​ബ​ന്ധി​ച്ച് ഇ​സ്ലാ​മി​ക് കൗ​ണ്‍​സി​ൽ ഹ​വ​ല്ലി മേ​ഖ​ല ആ​ദ​ർ​ശ സ​മ്മേ​ള​നം സം​ഘ​ടി​പ്പി​ച്ചു. സാ​ൽ​മി​യ ഫ്ര​ണ്ട്സ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി​ക്കു തു​ട​ക്കം കു​റി​ച്ചു ന​ട​ന്ന മജ്‌ലിസുന്നൂര്‍ മജ്‌ലിസിനു പ്ര​മു​ഖ പ​ണ്ഡി​ത​ർ നേ​തൃ​ത്വം ന​ൽ​കി.

തു​ട​ർ​ന്നു ന​ട​ന്ന പൊ​തു സ​മ്മേ​ള​ന​ത്തി​ൽ ഇ​സ്ലാ​മി​ക് കൗ​ണ്‍​സി​ൽ കേ​ന്ദ്ര പ്ര​സി​ഡ​ന്‍റ് ശം​സു​ദ്ധീ​ൻ ഫൈ​സി ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​മു​ഖ പ​ണ്ഡി​ത​നും വാ​ഗ്മി​യു​മാ​യ അ​ബ്ദു​ൽ ക​രീം ബാ​ഖ​വി ഇ​രി​ങ്ങാ​ട്ടി​രി വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തി. കേ​ര​ള​ത്തി​ൽ മു​സ്ലിം സ​മു​ദാ​യം കൈ​വ​രി​ച്ച ഉ​ന്ന​മ​ന​ത്തി​ൽ സ​മ​സ്ത​യു​ടെ സാ​ന്നി​ധ്യം നി​ർ​ണാ​യ​ക​മാ​യി​രു​ന്നെ​ന്ന് അ​ദ്ദേ​ഹം പ്ര​സ്താ​വി​ച്ചു.

അ​ബ്ദു​റ​ഹീം ഹ​സ​നി അ​ധ്യ​ക്ഷ​ത വ​ഹി​ച്ച പ​രി​പാ​ടി​യി​ൽ മു​ഹ​മ്മ​ദ​ലി ഫൈ​സി, അ​ബ്ദു​ൽ ഗ​ഫൂ​ർ ഫൈ​സി, ഇ​ക്ബാ​ൽ ഫൈ​സി, കു​ഞ്ഞ​ഹ​മ്മ​ദ് കു​ട്ടി ഫൈ​സി, അ​ബ്ദു​ൽ ഹ​ക്കീം മൗ​ല​വി, നാ​സ​ർ കോ​ഡൂ​ർ, ഇ.​എ​സ്. അ​ബ്ദു​റ​ഹി​മാ​ൻ ഹാ​ജി, ശം​സു​ദ്ധീ​ൻ മൗ​ല​വി തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി. മേ​ഖ​ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ഷ്റ​ഫ് ഫൈ​സി സ്വാ​ഗ​ത​വും മേ​ഖ​ലാ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി അ​ഹ​മ്മ​ദ് സു​ബൈ​ർ ന​ന്ദി​യും പ​റ​ഞ്ഞു.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ