വെ​ൽ​ഫെ​യ​ർ കേ​ര​ള നേ​താ​ക്ക​ൾ​ക്ക് യാ​ത്ര​യ​യ​പ്പു ന​ൽ​കി
Monday, July 23, 2018 10:01 PM IST
കു​വൈ​ത്ത്: പ്ര​വാ​സം ജീ​വി​തം മ​തി​യാ​ക്കി നാ​ട്ടി​ലേ​ക്കു മ​ട​ങ്ങു​ന്ന വെ​ൽ​ഫെ​യ​ർ കേ​ര​ള കു​വൈ​ത്ത് നേ​താ​ക്ക​ൾ​ക്ക് യാ​ത്ര​യ​യ​പ്പു ന​ൽ​കി. വെ​ൽ​ഫെ​യ​ർ കേ​ര​ള കേ​ന്ദ്ര ജ​ന​റ​ൽ സെ​ക്ര​ട്ട​റി മ​ജീ​ദ് ന​രി​ക്കോ​ട​ൻ , വൈ​സ് പ്ര​സി​ഡ​ന്‍റ് കൃ​ഷ്ണ​ദാ​സ് എ​ന്നി​വ​ർ​ക്ക് സെ​ൻ​ട്ര​ൽ കൗ​ണ്‍​സി​ൽ യോ​ഗ​ത്തി​ൽ യാ​ത്ര​യ​യ​പ്പു ന​ൽ​കി. ഇ​രു​വ​രും വെ​ൽ​ഫെ​യ​ർ കേ​ര​ള കു​വൈ​ത്ത് സ്ഥാ​പ​ക നേ​താ​ക്ക​ളാ​ണ്. ദീ​ർ​ഘ​കാ​ലം പ്ര​വാ​സി സ​മൂ​ഹ​ത്തി​നു സേ​വ​ന​ങ്ങ​ൾ നി​ർ​വ​ഹി​ച്ച ര​ണ്ടു വ്യ​ക്തി​ത്വ​ങ്ങ​ളാ​ണ് പ്ര​വാ​സ​ത്തോ​ട് വി​ട പ​റ​യു​ന്ന​തെ​ന്ന് യാ​ത്ര​യ​യ​പ്പു യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്ത് സം​സാ​രി​ച്ച​വ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

അ​ബു​ഹ​ലീ​ഫ ത​നി​മ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന യാ​ത്ര​യ​യ​പ്പു യോ​ഗ​ത്തി​ൽ വെ​ൽ​ഫെ​യ​ർ കേ​ര​ള ആ​ക്ടിം​ഗ് പ്ര​സി​ഡ​ന്‍റ് അ​ൻ​വ​ർ സ​യീ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ വി​നോ​ദ് പെ​രേ​ര, അ​ബ്ദു റ​ഹ്മാ​ൻ എ​ന്നി​വ​രും അ​നി​യ​ൻ കു​ഞ്ഞ്, ഗി​രീ​ഷ്, മ​ഞ്ചു മോ​ഹ​ന​ൻ, അ​ൻ​വ​ർ സാ​ദ​ത്ത്, അ​ഷ്ക​ർ, കെ.​മൊ​യ്തു, റ​ഫീ​ഖ് ബാ​ബു, അ​ൻ​വ​ർ ഷാ​ജി, മോ​ഹ​ന​ൻ, ഗ​ഫൂ​ർ, എ​ന്നി​വ​രും സം​സാ​രി​ച്ചു. മ​ജീ​ദ് ന​രി​ക്കോ​ട​ൻ , കൃ​ഷ്ണ​ദാ​സ് എ​ന്നി​വ​ർ മ​റു​പ​ടി പ്ര​സം​ഗം ന​ട​ത്തി. ഇ​രു​വ​ർ​ക്കും വെ​ൽ​ഫെ​യ​ർ കേ​ര​ള കു​വൈ​ത്തി​ന്‍റെ ഉ​പ​ഹാ​രം അ​ൻ​വ​ർ സ​യീ​ദ് കൈ​മാ​റി.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ