പ്ര​വാ​സി​മ​ല​യാ​ളി​ക​ൾ​ക്കു യാ​ത്രാ​നി​ര​ക്കി​ൽ ഏ​ഴു ശ​ത​മാ​നം ഇ​ള​വു​മാ​യി ഒ​മാ​ൻ എ​യ​ർ
Monday, August 6, 2018 10:30 PM IST
തി​രു​വ​ന​ന്ത​പു​രം: ഇ​ന്ത്യ​യി​ൽ നി​ന്നു വി​ദേ​ശ​ത്തേ​ക്കും തി​രി​ച്ചും ഒ​മാ​ൻ എ​യ​ർ​ലൈ​ൻ​സി​ൽ യാ​ത്ര ചെ​യ്യു​ന്ന പ്ര​വാ​സി മ​ല​യാ​ളി​ക​ൾ​ക്ക് ടി​ക്ക​റ്റ് നി​ര​ക്കി​ൽ ഇ​നി ഏ​ഴു ശ​ത​മാ​നം ഇ​ള​വ് ല​ഭി​ക്കും. നോ​ർ​ക്ക റൂ​ട്ട്സ് ഒ​മാ​ൻ എ​യ​റു​മാ​യി ചേ​ർ​ന്ന് ന്ധ​നോ​ർ​ക്ക ഫെ​യ​ർ’ എ​ന്ന പേ​രി​ലാ​ണ് പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​ത്.

ഇ​ന്ത്യ​യി​ൽ​നി​ന്നു വി​ദേ​ശ​ത്തേ​ക്കും തി​രി​ച്ചും വി​മാ​ന ടി​ക്ക​റ്റി​ന്‍റെ അ​ടി​സ്ഥാ​ന​നി​ര​ക്കി​ൽ ഏ​ഴു ശ​ത​മാ​നം ഇ​ള​വ​നു​വ​ദി​ക്കു​ന്ന​താ​ണ് പ​ദ്ധ​തി​യെ​ന്ന് നോ​ർ​ക്ക റൂ​ട്ട്സ് എ​ക്സി​ക്യൂ​ട്ടീ​വ് വൈ​സ് ചെ​യ​ർ​മാ​ൻ കെ. ​വ​ര​ദ​രാ​ജ​ൻ, സി​ഇ​ഒ കെ. ​ഹ​രി​കൃ​ഷ്ണ​ൻ ന​ന്പൂ​തി​രി, ഒ​മാ​ൻ എ​യ​ർ ഇ​ന്ത്യ​ൻ സ​ബ് കോ​ണ്ടി​നെ​ൻ​റ് റീ​ജ​ണ​ൽ വൈ​സ് പ്ര​സി​ഡ​ൻ​റ് വി.​എ. സു​നി​ൽ എ​ന്നി​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

പ്ര​വാ​സി​മ​ല​യാ​ളി​ക​ളു​ടെ ക്ഷേ​മ​ത്തി​നും പു​ന​ര​ധി​വാ​സ​ത്തി​നു​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ കീ​ഴി​ലു​ള്ള പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​മാ​യ നോ​ർ​ക്ക റൂ​ട്ട്സി​ൻ​റെ​യും, സു​ൽ​ത്താ​നേ​റ്റ് ഓ​ഫ് ഒ​മാ​ൻ നാ​ഷ​ണ​ൽ കാ​രി​യ​റും വ്യോ​മ​യാ​ന രം​ഗ​ത്തെ സ​ജീ​വ സാ​ന്നി​ധ്യ​വു​മാ​യ ഒ​മാ​ൻ എ​യ​റി​ൻ​റെ​യും പ്ര​തി​നി​ധി​ക​ൾ ഇ​തു സം​ബ​ന്ധി​ച്ച ധാ​ര​ണാ​പ​ത്രം ഇ​ന്ന​ലെ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ സാ​ന്നി​ധ്യ​ത്തി​ൽ കൈ​മാ​റി.

നോ​ർ​ക്ക റൂ​ട്ട്സി​ൻ​റെ​യും ഒ​മാ​ൻ എ​യ​റി​ന്‍റെ​യും വെ​ബ്സൈ​റ്റ്, ഒ​മാ​ൻ എ​യ​റി​ന്‍റെ ഇ​ന്ത്യ​യി​ലെ ഓ​ഫീ​സു​ക​ൾ, ഓ​ണ്‍​ലൈ​ൻ ലി​ങ്കു​ക​ൾ എ​ന്നി​വ വ​ഴി ഈ ​സൗ​ക​ര്യം വി​നി​യോ​ഗി​ക്കാ​വു​ന്ന​താ​ണ്. ചഛ​ഞ​ഗ 2018 എ​ന്ന​താ​ണ് കോ​ഡ്. നോ​ർ​ക്ക ഐ​ഡ​ൻ​റി​റ്റി കാ​ർ​ഡ് ല​ഭി​ക്കു​ന്ന​തി​നു​ള്ള വി​ശ​ദ വി​വ​ര​ങ്ങ​ൾ നോ​ർ​ക്ക റൂ​ട്ട്സ് കോ​ൾ സെ​ൻ​റ​റി​ലെ 18004253939, 04712333339 ന​ന്പ​രു​ക​ളി​ൽ ല​ഭ്യ​മാ​ണ്.