ത​റ​വാ​ട് യാ​ത്ര​യ​യ​പ്പു ന​ൽ​കി
Wednesday, August 8, 2018 10:35 PM IST
റി​യാ​ദ്: റി​യാ​ദി​ലെ പ്ര​മു​ഖ കു​ടും​ബ കൂ​ട്ടാ​യ്മ​യാ​യ ത​റ​വാ​ടി​ന്‍റെ മു​ൻ​കാ​ര​ണ​വ​രും ഉ​പ​ദേ​ശ​ക സ​മി​തി അം​ഗ​വു​മാ​യ നാ​രാ​യ​ണ​ൻ​കു​ട്ടി​ക്കും കു​ടും​ബ​ത്തി​നും ക​ളി​വീ​ട്ടി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ത​റ​വാ​ട് യാ​ത്ര​യ​യ​പ്പു ന​ൽ​കി.

37 വ​ർ​ഷ​ത്തെ പ്ര​വാ​സ ജീ​വി​തം മ​തി​യാ​ക്കി സൗ​ദി അ​റേ​ബി​യ​യി​ൽ നി​ന്നും നാ​ട്ടി​ലേ​ക്കു മ​ട​ങ്ങു​ന്ന പാ​ല​ക്കാ​ട് സ്വ​ദേ​ശി​യാ​യ നാ​രാ​യ​ണ​ൻ​കു​ട്ടി 12 വ​ർ​ഷ​മാ​യി ത​റ​വാ​ടി​ന്‍റെ സ​ജീ​വ​പ്ര​വ​ർ​ത്ത​ക​നാ​ണ്. ത​റ​വാ​ട് ഒ​രു​ക്കി​യ യാ​ത്ര​യ​യ​പ്പു പ​രി​പാ​ടി​യി​ൽ കാ​ര​ണ​വ​ർ വി.​പി. ശ​ശി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കാ​ര്യ​ദ​ർ​ശി ത്യാ​ഗ​രാ​ജ​ൻ സ്വാ​ഗ​തം പ​റ​ഞ്ഞു. ത​റ​വാ​ട്ടി​ലെ എ​ല്ലാ അം​ഗ​ങ്ങ​ളും ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ചു സം​സാ​രി​ച്ചു. ത​റ​വാ​ടി​ന്‍റെ സ്നേ​ഹോ​പ​ഹാ​രം നാ​രാ​യ​ണ​ൻ​കു​ട്ടി​ക്ക് കാ​ര​ണ​വ​ർ സ​മ്മാ​നി​ച്ചു.

റി​പ്പോ​ർ​ട്ട്: സോ​ണി ജോ​സ​ഫ്